ജി.എൽ.പി.എസ് വടക്കുംമുറി
1952 ൽ സ്കൂൾ മംഗലത്തേരി നാരായണൻ സോമയാജിപ്പാട് പകരാവൂർ നീലകണ്ഠൻ നമ്പൂതിരിയിൽ നിന്നും വാങ്ങി .അന്ന് സ്കൂൾ വടക്കുംമുറി കൊളഞ്ചേരി അമ്പലത്തിനടുത്തായിരുന്നു .തെക്കുമുറിയിൽ സ്കൂൾ ഇല്ലാത്തതിനാൽ തെക്കുംമുറിയിൽ ഇപ്പോൾ നിൽക്കുന്ന സ്ഥലം വാങ്ങി അതിലേക്കു മാറ്റി .1954 ൽ ആയിരുന്നു അത്.അതുകൊണ്ടാണ് തെക്കേമുറിയാണെങ്കിലും വടക്കുംമുറി സ്കൂൾ എന്ന പേര് നിലനിൽക്കുന്നത് .അന്ന് ഓല ഷെഡിലായിരുന്നു സ്കൂൾ .1958 ൽ ഓടുമേഞ്ഞ 2 കെട്ടിടങ്ങൾ പണിചെയ്തു അതിലേക്കു മാറ്റി .1970 ൽ നാരായണൻ സോമയാജിപ്പാട് മരണപ്പെട്ട ശേഷം നാരായണൻ നമ്പൂതിരി ഉടമസ്ഥനായി .പിന്നീട് 1975 ൽ ഉളിയത്ത് അബൂബക്കറിന് വിൽക്കുകയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം പത്നി പള്ളിയിൽ നഫീസയുടെ ഉടമസ്ഥതയിലാണ് 48 cent ഭൂമിയും രണ്ടു കെട്ടിടങ്ങളും ഉള്ള ഈ വിദ്യാലയം.ഒന്ന് മുതൽ നാല് വരെ ഓരോ ഡിവിഷനുകളിലായി 76 കുട്ടികളും 6 ജീവനക്കാരും ജോലി ചെയ്യുന്നു.കെട്ടിടയുടമയുടെ വിശാല മനസ്കതകൊണ്ട് 20 cent സ്ഥലം സൗജന്യമായി വിട്ടു തന്നിട്ടുണ്ട്.സ്കൂൾ കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചു കഴിഞ്ഞു.
നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ 2017 ൽ ഒരു പുതിയ കെട്ടിടം നിലവിൽ വന്നു.അതോടെ 2 ക്ലാസുകൾ അവിടേക്ക് മാറ്റാൻ കഴിഞ്ഞു .തുടർന്ന് 2020 -21 വർഷത്തിലെ പദ്ധതി പ്രകാരം പുതിയ കെട്ടിടത്തിന്റെ മുകൾ നിലയിൽ 2 ക്ലാസ്റൂമുകൾ കൂടി ലഭിക്കുകയുണ്ടായി .2019 -20 വർഷത്തിൽ, സ്ഥലം MLA യും സ്പീക്കറുമായിരുന്ന ബഹു:ശ്രീരാമകൃഷ്ണൻ അവർകൾ പ്രഖ്യാപിച്ച 1 കോടി രൂപയുടെ വികസന പദ്ധതിപ്രകാരം ഓരോ നിലയിലും 2 ക്ലാസ്റൂമുകൾ വീതമുള്ള 3 നില കെട്ടിടത്തിന്റെ പണി 2021 ൽ ആരംഭിക്കുകയും 2022 മാർച്ച് മാസത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടി പൂർത്തിയാക്കപ്പെടുകയും ചെയ്തു .കഴിഞ്ഞു പോയ വർഷങ്ങളിൽ ഈ സ്കൂളിന്റെ പേരും ,പ്രശസ്തിയും ഉയർത്തിപ്പിടിക്കാൻ അശ്രാന്ത പരിശ്രമം നടത്തിയ 1995 മുതലുള്ള ഭരണ സാരഥികളെ പരിചയപ്പെടാം .
ശ്രീ.വേണുമാസ്റ്റർ : 1996-2004
ശ്രീമതി.ഓമന ടീച്ചർ: 2004-2008
ശ്രീ.വാസുദേവൻമാസ്റ്റർ:2008
ശ്രീമതി.പ്രേമലത ടീച്ചർ: 2008-2015
ശ്രീ.മുഹമ്മദ് ഇബ്രാഹീം മാസ്റ്റർ: 2015-2019
ശ്രീമതി.ജയശ്രീ ടീച്ചർ:2019
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് വടക്കുംമുറി | |
---|---|
വിലാസം | |
പിടാവനൂർ GLPS VADAKKUMMURI , പിടാവനൂർ പി.ഒ. , 679574 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 0494 2656899 |
ഇമെയിൽ | glpsvadakkummuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19231 (സമേതം) |
യുഡൈസ് കോഡ് | 32050700404 |
വിക്കിഡാറ്റ | Q64563683 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നംമുക്ക് പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ ഐ ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | പി എൻ ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
13-03-2022 | 19231 |
ചരിത്രം
നന്നംമുക്ക് പഞ്ചായത്തിൽ പാഠ്യരംഗത്തും പഠ്യേതരരംഗത്തും മികച്ച നിലവാരം പുലർത്തി ഗ്രാമത്തിനഭിമാനമായികൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവ: ജി.എൽ.പി. സ്കൂളാണ് വടക്കുംമുറി ജി.എൽ.പി.എസ്. സ്വന്തമായി കെട്ടിടമില്ലാതെ റെന്റഡ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. വാടക കെട്ടിടമായതിനാൽ ഒരു ഏജൻസിയിൽ നിന്നുമുള്ള ഫണ്ട് ഞങ്ങൾക്ക് ലഭ്യമല്ല സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും പഠനപ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.7241466,75.9996831|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19231
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ