എ എം യു പി എസ് പാപ്പിനിവട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ എം യു പി എസ് പാപ്പിനിവട്ടം | |
|---|---|
| വിലാസം | |
പുതിയകാവ് .മതിലകം പി.ഒ. , .680685 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04802849625 |
| ഇമെയിൽ | hmamupspappinivattam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23453 (സമേതം) |
| യുഡൈസ് കോഡ് | 32071001101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | .മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മതിലകം പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 541 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വാസന്തി ആർ |
| പി.ടി.എ. പ്രസിഡണ്ട് | സിന്ദു മുരുകേശൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സബീന ഷാഫി |
| അവസാനം തിരുത്തിയത് | |
| 08-03-2022 | 23453 hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂരിലെ തൃക്കണാ മതിലകം എന്ന സ്‌ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൻ്റെചരിത്രത്തിൽ പറയുന്ന മുസിരിസ്, തിണ്ടിസ്, ബക്കരെ എന്നീ പ്രദേശങ്ങളിൽ മുസിരിസ് എന്ന പ്രദേശം ഇവിടെയാണ്.എ എം യു പി സ്കൂൾ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിൽ പുതിയകാവിൽ 1951-ലാണ് പ്രവർത്തനം ആരംഭിക്കുന്നത് .എൽപി വിഭാഗത്തിൽ ഓരോ ഡിവിഷനും യുപി വിഭാഗത്തിലായി രണ്ടു ഡിവിഷനും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സയ൯സ് ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ് , എൽ സി ഡി പ്രൊജക്ടർ, ശുചിമുറി, 15 ക്ളാസ് മുറികളുണ്ട്, വിശാലമായ കളിസ്ഥലമുണ്ട്, വാഹന സൗകര്യമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്
2005 മുതൽ തുടങ്ങി വെച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പൂർവ്വാധികം ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ രണ്ട് ക്യാമ്പുകൾ കുട്ടികൾക്കായി നടത്തിവരുന്നു. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്.
2. LSS , USS ക്യാമ്പ്
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചു കൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രി കാല ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
3. ക്ലാസ് മാഗസിൻ
2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസിൽ സോജ ടീച്ചറുടെയും അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു.
4.സ്കൂൾ പത്രം
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്.
5. ടാലന്റ് ലാബ്
2017 - 2018 അക്കാദമികവർഷത്തിൽ ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൽ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ് എന്നിവയാണ്
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിങ്ങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു
6. ലാഗ്വേജ് ലാബ്
2021-22 അധ്യയനവർഷത്തിൽ കൂട്ടികളുടെ വിവിധ ഭാഷയിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തു ത്തിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
7. സ്പോർട്സ്
2019-20 അധ്യയന വർഷത്തിൽ കുട്ടികളുടെ കായികാഭിരുചി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കായിക പരിശീലനം നടത്തുകയും കുട്ടികളെ ഓൾ കേരള ഓപ്പൺ കിഡ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുകയുണ്ടായി.
മുൻ സാരഥികൾ
| ക്രമ നമ്പർ | പേര് |
| 1 | ശ്രീ വി ഡി ജോസഫ് മാസ്റ്റർ |
|---|---|
| 2 | ശ്രീ എം വി കാദർ മാസ്റ്റർ |
| 3 | ശ്രാമതി പി വിശാലാക്ഷി ടീച്ചർ |
| 4 | ശ്രീ കെ എച്ച് ബാപ്പുഞ്ഞി മാസ്റ്റർ |
| 5 | ശ്രീ കെ കെ അബ്ദുൽ മജീദ് മാസ്റ്റർ |
| 6 | ശ്രീമതി കെ കെ കമലാവതി ടീച്ചർ |
| 7 | ശ്രീമതി വി ഭാരതി ടീച്ചർ |
| 8 | ശ്രീ കെ സാലിലൂയിസ് മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അവലംബം
നേട്ടങ്ങൾ .അവാർഡുകൾ.
തുടർച്ചയായി സാമൂഹിക -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.
വഴികാട്ടി
{{#multimaps:10.294845,76.154654|zoom=18}}
