സി.യു.പി.എസ് കാരപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി.യു.പി.എസ് കാരപ്പുറം | |
---|---|
വിലാസം | |
കാരപ്പുറം CRESCENT UP SCHOOL KARAPPURAM , കാരപ്പുറം പി.ഒ. , 679331 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1979 |
വിവരങ്ങൾ | |
ഫോൺ | 04931 278807 |
ഇമെയിൽ | karappuramcups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48477 (സമേതം) |
യുഡൈസ് കോഡ് | 32050402603 |
വിക്കിഡാറ്റ | Q64565568 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മൂത്തേടം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 277 |
പെൺകുട്ടികൾ | 269 |
ആകെ വിദ്യാർത്ഥികൾ | 548 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡൊമിനിക് ടി വി |
പി.ടി.എ. പ്രസിഡണ്ട് | ഷിനോജ് സ്കറിയ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിൽഷ |
അവസാനം തിരുത്തിയത് | |
07-03-2022 | Cupskarappuram |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ ഒരു എയ്ഡഡ് സ്കൂളാണ് കാരപ്പുറം സി യു പി എസ്.
ചരിത്രം
വിദ്യാലയ ചരിത്രം
3 ഭാഗം വനങ്ങളും ഒരു ഭാഗത്ത് പുഴയുമായി ചുറ്റപ്പെട്ടുകിടക്കുന്ന മൂത്തേടം ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്തുള്ള കാരപ്പുറത്ത് 1978 വരെ നാലാം ക്ലാസ് കഴിഞ്ഞാൽ തുടർപഠനത്തിന് യാതൊരുവിധ സൗകര്യവും ഉണ്ടായിരുന്നില്ല.1979 ജൂൺ മാസത്തിൽ ശ്രീ അബ്ദുള്ളയുടെ നേതൃത്വത്തിൽ ക്രസന്റ് യു പി സ്കൂൾ ഷംസുദ്ദീൻ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു. കാരപ്പുറം,പാലാങ്കര, നെല്ലിക്കുത്ത്,ബാലംകുളം, നമ്പൂരിപ്പൊട്ടി എന്നീ സ്ഥലങ്ങളിൽനിന്ന് ലോവർ പ്രൈമറി വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഇല്ലാതിരുന്ന കാലത്താണ് സ്കൂളിന്റെ പ്രവർത്തനം ഷംസുദ്ദീൻ മദ്രസയിൽ ആരംഭിക്കുന്നത്. 1981-1982 വർഷത്തിൽ ആദ്യ ബാച്ച് ഏഴാം ക്ലാസ് പഠനം പൂർത്തീകരിക്കുകയും, 1986 - 87 ൽ സർക്കാർ അംഗീകാരം ലഭിക്കുകയും ചെയ്തു. അഞ്ചാംക്ലാസ് മാത്രമായി ആരംഭിച്ച സ്കൂൾ പിന്നീട് വാടക കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി. 1989 വടക്കൻ മുഹമ്മദ് ഹാജി മാനേജരായി സ്കൂൾ ഏറ്റെടുത്തു. തുടർന്ന് പുതിയ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാൻ തുടങ്ങി. അദ്ദേഹത്തിൻറെ വിയോഗത്തിനുശേഷം മൂത്തമകൻ വടക്കൻ സുലൈമാൻ ഹാജി മാനേജർ ആയതോടെ സ്കൂളിന്റെ സുവർണ്ണകാലഘട്ടമായി.
സ്കൂളിൻറെ പ്രവർത്തനം ഇപ്പോൾ പുതിയ സമുച്ചയത്തിലേക്ക് മാറിയിരിക്കുന്നു. ആദ്യത്തെ പ്രധാനാധ്യാപകൻ കെ വി വർഗീസ് ആയിരുന്നു. തുടർന്ന് ദീർഘകാലം സിറ്റി സൂസമ്മ ടീച്ചർ പ്രധാന അധ്യാപികയായി 28 വർഷത്തോളം സേവനമനുഷ്ഠിച്ചു. സ്കൂളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ടി പി മുഹമ്മദ് കുട്ടി മാസ്റ്റർ, ഇന്ദിരിദേവി ടീച്ചർ തുടങ്ങിയവർ അധ്യാപകരായിരിക്കെ കാലയവനികക്കുള്ളിൽ മറഞ്ഞു.
ഏറ്റവും തിളക്കമാർന്ന ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസം ഒരു അനിവാര്യഘടകമാണ്.ഈ ഒരു ചിന്ത മുൻനിർത്തി ഏവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 5 മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പ്രവേശനം നടന്നുവരുന്നു. ഒരു അധ്യാപകനും 15 വിദ്യാർഥികളുമായി ആരംഭിച്ച സ്കൂൾ, ഇപ്പോൾ 548 വിദ്യാർത്ഥികളും 24 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റന്റും അടക്കം സ്കൂൾ സമൂഹത്തിന്റെ ജീവനാഡിയായി പ്രവർത്തിക്കുന്നു.
മൂത്തേടം പഞ്ചായത്തിലെ ഹൃദയഭാഗത്ത് നിലനിൽക്കുന്ന സ്കൂൾ സമൂഹവുമായി ഏറ്റവും അടുത്ത ബന്ധമാണ് പുലർത്തുന്നത്. മൂത്തേടം പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂൾ ഗ്രൗണ്ട് ഈ സ്കൂളിലാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത്തല ഫുട്ബോൾ മത്സരങ്ങൾ, കേരളോത്സവം, വിവിധ ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ, ക്രിക്കറ്റ്, അത്‌ലറ്റിക്സ് മത്സരങ്ങൾ എന്നിവ നടക്കുന്നതും ഈ ഗ്രൗണ്ടിലാണ്. ഒരുപറ്റം ജീവനും ഓജസ്സും ഉള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഇതുവരെയും സാധിച്ചു. കലാകായിക പ്രവർത്തനങ്ങളിലും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങളിലും, പ്രവർത്തിപരിചയ മേഖലകളിലും, തുടങ്ങിയ ഒരു വിദ്യാർത്ഥിയെ വാർത്തെടുക്കേണ്ട എല്ലാവിധ പ്രവർത്തനങ്ങളും സ്കൂളിൽ തന്നെ നടന്നു വരുന്നു.
പൊതു വിദ്യാഭ്യാസ യജ്ഞം കടന്നു വന്നതോടുകൂടി ആധുനിക സൗകര്യങ്ങളോടെ 16 ഐസിടി ക്ലാസ് മുറികൾ അടക്കം സ്മാർട്ട് ക്ലാസ് റൂമുകൾ പാഠഭാഗങ്ങൾ, പഠിപ്പിക്കുന്നിനുള്ള സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാക്കി. ഇക്കാലയളവിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, വിവിധ കലാ മത്സരങ്ങളിൽ സ്കൂൾ സബ്ജില്ലാ തലം മുതൽ സംസ്ഥാന തലം വരെ എത്തി. 2021 - 22 വർഷം മുതൽ സ്കൂളിൽ പ്രത്യേകമായി അബാക്കസ് പരിശീലനവും, ഈസി ഇംഗ്ലീഷ് പരിശീലനവും നടന്നുവരുന്നു.
ഭൗതികസൗകര്യങ്ങൾ
*16 സ്മാർട്ട് ക്ലാസ്സ് റൂമുകൾ അടങ്ങുന്ന സ്കൂൾ കെട്ടിടം..
*ക്ലാസ്സ് റൂമുകൾ CCTV നിരീക്ഷണത്തിൽ...
*3 സ്കൂൾ ബസ്സുകൾ
*വാട്ടർ പ്യൂരിഫയർ
*ഷീ ടോയ്‌ലറ്റ്
*അബാക്കസ് പരിശീലനം
*ഈസി ഇംഗ്ലീഷ് ക്യാമ്പ്
*വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സീഡ് ക്ലബ്ബ്
- നല്ല പാഠം ക്ലബ്ബ്
- സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ദേശീയ ഹരിത സേന
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | വർഗ്ഗീസ് | 1979 | 1980 |
2 | സൂസമ്മ സി.ടി | 1980 | 2013 |
3 | ജെസ്സി ജോർജ്ജ് | 2013 | 2016 |
4 | അബ്ദുൽ കരീം | 2016 | 2021 |
5 | ഡൊമിനിക് ടി.വി | 2021 | - |
വഴികാട്ടി
അക്കാദമികം
പരാജയ ഭീതിയും മരണ ഭീതിയും അടക്കി വാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോക ജനത കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. കോവിഡ് കാലം മുമ്പ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു സാമൂഹിക അന്തരീക്ഷത്തിലൂടെ കടന്നു പോകേണ്ടിവരുമെന്ന്. കോവിഡും മറ്റ് പ്രകൃതി, ഇതര ദുരന്തങ്ങളും മനുഷ്യമനസ്സിനെ കല്ലാക്കുകയും പിളർത്തുകയും ചെയ്യുന്ന ഈ അവസ്ഥയിൽ നമ്മുടെ വളർന്നുവരുന്ന പൗരന്മാരുടെ അതായത് കുട്ടികൾ അവരുടെ മനസ്സിനേൽക്കുന്ന ആഘാതങ്ങളും വ്യക്തിത്വത്തിൽ ഉണ്ടാകുന്ന ശോഷണവും മൂല്യാധപതനവും മാറ്റിയെടുക്കാൻ സ്കൂൾ 2021-22 വർഷത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികളെ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസപരമായും മാനസിക പരമായും ശാക്തീകരിക്കുന്ന ഒരു നല്ല സ്കൂൾ, സ്കൂളിന്റെ കടമ മാത്രമാണ് നിർവഹിക്കുന്നത്.കോവിഡിന്റെ കേരളത്തിലേക്കുള്ള കടന്നുവരവും തുടർന്ന് ഉണ്ടായ ലോക്ഡൗണും കുട്ടികളെ മാനസികമായി വല്ലാതെ തളർത്തി. എന്ന് സ്കൂൾ തുറക്കാൻ ആകും, കുട്ടികളിലേക്ക് എങ്ങനെ പാഠ ഭാഗങ്ങൾ എത്തിക്കും, അവരുടെ വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ എങ്ങനെ ഓൺലൈനിലൂടെ മാത്രം ചെയ്യാൻ സാധിക്കും, എന്നുള്ള ചിന്തകളെല്ലാം എല്ലാം കടന്നുപോയ്ക്കൊണ്ടിരുന്നു.. സർക്കാർ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ നടത്തുമെന്ന് തീരുമാനമെടുത്തു എന്ന വാർത്തയറിഞ്ഞപ്പോൾ പാതി ആശ്വാസവും പാതി ആശങ്കയുമായിരുന്നു.. ആദ്യ ആശങ്ക ക്ലാസുകൾ എത്രമാത്രം ഫലപ്രദമാകും എന്നുള്ളതായിരുന്നു.. പക്ഷേ ആദ്യ ക്ലാസ് കണ്ടപ്പോൾ തന്നെ ആശങ്കയൊക്കെ അസ്ഥാനത്താണ് എന്ന ബോധ്യം വന്നു. പിന്നീട് ചിന്ത തുടർപ്രവർത്തനങ്ങളെക്കുറിച്ച് ആയി. തുടർപ്രവർത്തനങ്ങൾ എങ്ങനെ വിദ്യാർഥികളിൽ എത്തിക്കും, അവർക്ക് എങ്ങനെ നന്നായി പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കും, എന്നിങ്ങനെയുള്ള സംശയങ്ങൾക്ക് അവസാനത്തിൽ സ്കൂളിന്റെ പേരിൽ CUPS KARAPPURAM യൂട്യൂബ് ചാനലും (https://www.youtube.com/channel/UCbM6ZAawevCw-70ZbqXtu1Q)
, ഐ.സി.റ്റി സഹായത്തോടെ മുൻപുതന്നെ നിർമ്മിച്ചു വച്ചിരുന്ന പവർ പോയിന്റ് പ്രസന്റേഷനുകളും, വർക്ക് ഷീറ്റുകളും പരിഹാരമാർഗ്ഗമായി അവതരിപ്പിച്ചു. പിന്നെയും ആശങ്കയായി മുന്നിൽ വന്നത് കുട്ടികൾക്ക് തുടർപ്രവർത്തനം കാണുന്നതിനും അത് ചെയ്ത് വിലയിരുത്തലിനുമായി അധ്യാപകർക്ക് അയച്ചു തരുന്നതിനും ഏതു മാധ്യമം ഉപയോഗിക്കും, അതിനായി ഇന്റർനെറ്റ് ഉള്ള മൊബൈൽ ഫോൺ ഉപയോഗിക്കാൻ സാമ്പത്തികമായി എല്ലാവർക്കും കഴിവുണ്ടാകുമോ, യൂട്യൂബിലൂടെ വിവരിച്ചു കൊടുക്കുന്ന തുടർ പാഠങ്ങളും പ്രവർത്തനങ്ങളും എല്ലാ കുട്ടികളിലും എത്തുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ആയിരുന്നു.. അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ആശങ്കകളെല്ലാം പരിഹാരം കാണാൻ സാധിച്ചു. ദിനാചരണങ്ങൾ ഓൺലൈൻ മാധ്യമങ്ങളായ യു ട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും ഗൂഗിൾ ഫോമിലൂടെയും അവതരിപ്പിച്ചു..
ക്വിസ്, പോസ്റ്റർ രചന, പെയിൻറിങ് ,ഡ്രോയിങ്, വെർച്ച്വൽ റാലി തുടങ്ങിയ,കുട്ടികൾ അയച്ചുതരുന്ന അവരുടെ പാചക,കരകൗശല വസ്തു നിർമ്മാണ വീഡിയോകളും അവരുടെ കുഞ്ഞു അറിവുകളും കഴിവുകളും പ്രതിപാദിക്കുന്ന വീഡിയോകളും ചാനലിലൂടെ അപ്‌ലോഡ് ചെയ്യുന്നത് മറ്റു കുട്ടികൾക്ക് ഒരു പ്രചോദനമായി മാറി.. കുട്ടികൾക്ക് കിട്ടേണ്ട അവസരങ്ങൾ നഷ്ടമാകാതെ അവരിലേക്ക് എത്തിക്കുക എന്നതായിരുന്നു സ്കൂൾ ഏറ്റവും ആദ്യം പരിഗണന നൽകിയത്. കുട്ടികൾ ക്ലാസിൽ നേരിട്ടെത്തുമ്പോൾ എന്തെല്ലാം അവസരമാണ് അവർക്ക് ലഭിക്കുന്നത്, അതെല്ലാം ഓൺലൈൻ പഠനത്തിലൂടെയും ലഭിക്കണമെന്ന ചിന്ത മുൻനിർത്തിയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോയത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തൽ വാട്സ്ആപ്പ് വഴിയും, ടെസ്റ്റ് മോസ് വഴിയും കുട്ടികളെ നേരിട്ട് സന്ദർശിക്കുന്നത് വഴിയും ഫോൺ വിളി വഴിയും നടത്താനായി.
മാതാപിതാക്കളുടെ ഫോൺ കുട്ടികൾക്ക് കിട്ടുന്ന സമയവും അവരുടെ സൗകര്യവും മാനിച്ച് വൈകുന്നേരം മുതൽ രാത്രി വരെയുള്ള സമയത്താണ് ദിനാചരണ പരിപാടികൾ നടത്തിയിരുന്നത്. പരിപാടികളുടെ അറിയിപ്പ് കൃത്യമായും സമയത്തും കുട്ടികളിലേക്ക് എത്തിക്കാനായി വാട്സാപ്പ് ഗ്രൂപ്പുകൾ ക്ലാസ്സിൽ ഉണ്ടാക്കുകയും ടീച്ചർമാരുടെ സഹായത്തോടെ അറിയിപ്പുകൾ നൽകി, കുട്ടികളുടെ പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്തു. മത്സരങ്ങൾ ക്ലാസ് അടിസ്ഥാനത്തിലാണ് നടത്തിയിരുന്നത്. വിജയികളെ ഉൾപ്പെടുത്തി കൊണ്ട് എല്ലാ മത്സരങ്ങളും ഫൈനൽ റൗണ്ട് നടത്തി, വിജയികളെ കണ്ടെത്തി. എല്ലാ ക്ലാസുകളിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത് വഴി കഴിഞ്ഞു. കുട്ടികൾ വീടുകളിൽ നിന്ന് പങ്കെടുക്കുന്നതുകൊണ്ട് തന്നെ ഓൺലൈൻ കലോത്സവത്തിൽ പങ്കാളിത്തം വളരെയധികം ഉണ്ടായി.. പരിപാടികളിൽ പങ്കെടുക്കാതെ മാറിനിന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക ഒരു വെല്ലുവിളിയായി മാറി. മാതാപിതാക്കളുടെ പ്രോത്സാഹനം കിട്ടാതിരുന്ന കുട്ടികളെ പരിപാടികളിൽ പങ്കെടുക്കുന്നത് ശ്രമകരമായിരുന്നു..
ഇത്തരത്തിൽ സ്കൂൾ നടത്തിയ വിവിധ പരിപാടികൾ താഴെ കൊടുക്കുന്നു..
ഓൺലൈൻ പ്രവേശനോത്സവം PART 1 (https://youtu.be/birVR7Y62zc)
PART 2 (https://youtu.be/V3vZNv6M0PM)
പരിസ്ഥിതി ദിനാചരണം(https://youtu.be/DAwJrItxDdQ)
ലഹരി വിരുദ്ധ ദിനം
വായന വാരം (https://youtu.be/JRehU8rDN28)
സ്വാതന്ത്ര്യ ദിന ആചരണം (https://youtu.be/vO7w_x7pHN8)
ഓൺലൈൻ കലോത്സവം (https://youtu.be/GYQom2zhsG0)
കേരള പിറവി
യുദ്ധ വിരുദ്ധ ദിനം വെർച്ച്വൽ റാലി (https://youtu.be/IO_33MGaxKo)
ലോക ജനസംഖ്യ ദിനം
പോഷൻ അഭിയാൻ (https://youtu.be/GCw1ZI3P7CE)
ചിത്രശാല
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനാറു കിലോമീറ്റർ)
- എടക്കര ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ
- മൂത്തേടം ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.328753,76.329768|zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- അപൂർണ്ണ ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48477
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ