മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി

07:50, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47044 (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കോഴിക്കോട് നഗരത്തിൽ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരിഗിരി ഹൈസ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഈ നാടിന് ഒരു അനുഗ്രഹമാണ്.

മേരിഗിരി എച്ച്. എസ്സ്.മരഞ്ചാട്ടി
MARYGIRI H.S MARANCHATTY
വിലാസം
മരഞ്ചാട്ടി

കൂമ്പാറ പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ0495 2277250
ഇമെയിൽmghsmtty@gmail.com
കോഡുകൾ
സ്കൂൾ കോഡ്47044 (സമേതം)
യുഡൈസ് കോഡ്32040600508
വിക്കിഡാറ്റQ64551552
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമരിയ ബ്രിജിറ്റ് കെ പി
പി.ടി.എ. പ്രസിഡണ്ട്മാർട്ടിൻ കാവുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്സാന്റി ജോർജ്
അവസാനം തിരുത്തിയത്
10-02-202247044
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1982 ജൂണിൽ ഈ വിദ്യാലയം സ്ഥാപിതമായി. ബഹു. അഗസ്റ്റ്യൻ മണക്കാട്ടുമറ്റത്തിലച്ചൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.ജോൺ മത്തായി ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

3.02 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഒമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ സി ഡി പ്രൊജക്റ്റർ ഉണ്ട്. read more

മാനേജ്മെന്റ്

താമരശ്ശേരി കോർപ്പറേററ് എഡ്യുക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽകോർപ്പറേറ്റ് മാനേജരായും റെവ. ഫാ. കുര്യൻ താന്നിക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി. മരിയ ബ്രിജിറ്റ് ആണ് പ്രധാനാദ്ധ്യാപിക.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1985- 91 ജോൺ മത്തായി
1996 - 99 എം എ ജോൺ
1999-2000 മറിയാമ്മ മാത്യു
2001 - 02 എ ജെ മറിയം
2003- 05 ത്രേസ്യ ജെ കീരമ്പനാൽ
2005 - 08 ജോളിക്കുട്ടി ജോസഫ്
2008 - 11 ത്രേസ്യാമ്മ കെ.എം
2011 - 12 വൽസമ്മ എം.വി
2012 - 13 ലില്ലി തോമസ്
2013 - 15 മേഴ്സി എൻ.സി
2015 - 17 ബാബു ജോസഫ്
2017 - മരിയ ബ്രിജിറ്റ്. കെ.പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനോദ് പി.ജെ , 1995 ൽ ഈ വിദ്യാലയത്തിൽനിന്ന് 10 ാം ക്ലാസ്സ് പാസ്സായി. 2006 ൽ ദോഹയിൽ വെച്ചുനടന്ന ഏഷ്യാഡിലും 2010 ൽ ചൈനയിൽ വെച്ചുനടന്ന ഏഷ്യാഡിലും ഡെക്കാത്തലൺ ടീമിൽ അംഗമായിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ - 27/01/20017
  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം , പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സ്കൂൾ തല സെരക്ഷണ വലയവും പ്രതിഞ്ജയും 27/01/2017 ന് വെള്ളിയാഴ്ച്ച രാവിലെ 11മണിക്ക് നടത്തപ്പെട്ടു. രക്ഷാകർത്ത‍‌‍ൃസമിതി പ്രസിഡണ്ട് ശ്രീ ഒ.എം.മൈക്കിൾ, വൈസ് പ്രസിഡണ്ട് ശ്രീമതി ഓമന ബേബി , എം.പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി ലൂസി ജോയി , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ശ്രീ. ബേബി ചിലമ്പിക്കുന്നേൽ ,കാരശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ശ്രീ. ജോസുകുട്ടി അരീക്കാട്ട്, വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
                                കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ. സജി പൂക്കളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ.ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറി ശ്രീ. എം.എ. അബ്രാഹം എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം ചായ സല്ക്കാരം നടത്തി.

കോഴിക്കോട് നിന്നും 38 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന സ്കൂളിലേക്ക് ബസ് മാർഗ്ഗം എത്തുവാൻ

കോഴിക്കോട് -കുന്നമംഗലം - മുക്കം - കൂടരഞ്ഞി - മരഞ്ചാട്ടി



{{#multimaps:11.321105512062688, 76.0597655086399|zoom=50px}}