ജി.എൽ.പി.എസ്. മുത്താന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ വർക്കല ഉപജില്ലയിലെ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.മുത്താന.പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മിന്നുന്ന പ്രകടനവുമായി മുന്നിൽ നിൽക്കുന്ന വിദ്യാലയം ശതാബ്ദിയുടെ നിറവിലാണ്.മികവുറ്റ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തെ സംബന്ധിച്ചു അഭിമാനകരമായ ഒരു ചുവടുവയ്പ്പാണ്.
ജി.എൽ.പി.എസ്. മുത്താന | |
---|---|
വിലാസം | |
മുത്താന മുത്താന പി.ഒ. , 695146 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഇമെയിൽ | lpsmuthana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42212 (സമേതം) |
യുഡൈസ് കോഡ് | 32141200302 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ചെമ്മരുതി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഹനദാസ് പി |
പി.ടി.എ. പ്രസിഡണ്ട് | വിനൂപ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി |
അവസാനം തിരുത്തിയത് | |
02-02-2022 | വിക്കി 2019 |
ചരിത്രം
1921 ൽ സ്ഥാപിതമായ വിദ്യാലയം ശതാബ്ദിയുടെ നിറവിലാണ്.വർക്കല താലൂക്കിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ മുത്താനയിലാണ് ഗവൺമെന്റ് എൽ..എസ് മുത്താന സ്ഥിതി ചെയ്യുന്നത്.എ.ഡി. 1921-ൽ കൊല്ലവർഷം 1096-ൽ സ്കൂൾ സ്ഥാപിതമായി. നാടകാചാര്യനായ പ്രൊഫ.എൻ.കൃഷ്ണപിള്ളയെ വിദ്യ അഭ്യസിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ അമ്മാവനായ ചെക്കാലവിളാകത്ത് നീലകണ്ഠപിള്ളയുടെ കളിയിലിലാണ് സ്കൂൾ ആരംഭിച്ചത്.മാനേജർ പാളയംകുന്നിൽ അഞ്ചൽ മാസ്റ്ററായിരുന്ന മുടിയക്കോണത്ത് പത്മനാഭക്കുറുപ്പ് ആയിരുന്നു. സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ മാർജ്ജാരവിളാകം നീലകണ്ഠക്കുറുപ്പ് ആയിരുന്നു.ആദ്യ വിദ്യാർത്ഥി എൻ.കൃഷ്ണപിള്ള.കൊല്ലവർഷം1096 ഇടവം അഞ്ചാം തീയതി ആദ്യത്തെ അഡ്മിഷൻ നടന്നു. 15 കുട്ടികളോടുകൂടി ആരംഭിച്ച കൊല്ലവർഷം വിദ്യാലയം 1124-ൽ ഗവൺമെന്റ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
- സമ്പൂർണ ഹൈടെക് ക്ലാസ്സ് മുറികൾ
- കോവിഡ് പ്രോട്ടോകോൾ പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങൾ
- പ്രവർത്തനമൂലകളാൽ സജ്ജമായ പ്രീപ്രൈമറി ക്ലാസ് മുറികൾ
- സ്മാർട്ട് റൂം
- നവീകരിച്ച ശൗചാലയങ്ങൾ
- വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എൽ.പി.എസ്. മുത്താന/നേർക്കാഴ്ച നേർക്കാഴ്ച
- സ്പന്ദനം- സ്കൂൾപത്രം
- ഡിജിറ്റൽപോർട്ട്ഫോളിയോ
- മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
- വിദ്യാലയവാണി- സ്കൂൾറേഡിയോ
- റേഡിയോ ക്ലബ്
- എന്റെ മരം- ജൈവവൈവിധ്യരജിസ്റ്റർ
- എന്റെ ഡയറി
- ഡിജിറ്റൽ മാഗസിനുകൾ
- ഹോം ലൈബ്രറി
- സമ്പൂർണ ക്ലാസ്സ് ലൈബ്രറി
- എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം
- ടാലെന്റ് ലാബ്
- ഹരിതവിദ്യാലയം
- ക്ലബ് പ്രവർത്തനങ്ങൾ
- ഗാന്ധിദർശൻ പ്രവർത്തനങ്ങൾ
- കലാ-കായിക-പ്രവൃത്തിപരിചയ പരിശീലനം.
മികവുകൾ
- സർഗ്ഗവായന സമ്പൂർണവായന വർക്കല ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം .
- വർക്കല ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർ ആൾ ചാമ്പ്യൻഷിപ്പ്.
- എൽ.എസ്സ്.എസ്സ് പരീക്ഷയിൽ മികച്ച വിജയം
- യുറീക്ക വിജ്ഞാനോത്സവം മേഖലാതലത്തിൽ മികച്ച വിജയം .
- എല്ലാ കുട്ടികൾക്കും വായന കുറിപ്പ് പുസ്തകം .
- സ്പന്ദനം- സ്കൂൾപത്രം
- ഡിജിറ്റൽപോർട്ട്ഫോളിയോ
- മുന്നേറ്റം ജി.എൽ.പി.എസ് മുത്താന - സ്കൂൾബ്ലോഗ്
- വിദ്യാലയവാണി- സ്കൂൾ റേഡിയോ
- എന്റെ മരം - ജൈവവൈവിധ്യരജിസ്റ്റർ
- എന്റെ ഡയറി
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രഥമാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | കെ . ഗോപാലകൃഷ്ണൻ നായർ | 1987 |
2 | ആർ.ദിവാകരൻ പിള്ള | 1988-93 |
3 | എൻ. ബാലകൃഷ്ണക്കുറുപ്പ് | 1993-94 |
4 | അഷ്ടജ സദാനന്ദൻ | 1994 |
5 | എൻ.കരുണാവതി | 1994-95 |
6 | എ .ഖുറൈശ്യ ബീവി | 1995 |
7 | എം.രാധാമണിയമ്മ | 1995-98 |
8 | പി.പത്മകുമാരി അമ്മ | 1999-2002 |
9 | എസ്.ഭാനു | 2002-04 |
10 | പി.സുകേശിനി | 2004-05 |
11 | ടി.മോഹനൻ | 2005-10 |
12 | എൻ.കൃഷ്ണൻകുട്ടി നായർ | 2010-11 |
14 | എസ്.പ്രസന്നകുമാരി അമ്മ | 2011-16 |
15 | രമാഭായി .എസ് | 2016-17 |
16 | അനിത .കെ | 2017-19 |
17 | വിനതകുമാരി .പി.ടി | 2019-21 |
18 | മോഹനദാസ് .പി | 2021- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫ.എൻ .കൃഷ്ണപിള്ള [1] (നാടകാചാര്യൻ)
- മുത്താന താഹ (സാഹിത്യകാരൻ)
- മുത്താന സാംബശിവൻ (കവി)
- മുത്താന സുധാകരൻ (കഥാപ്രസംഗ പരിപോഷകൻ)
- അജയ് മുത്താന (തിരക്കഥാകൃത് ,പത്രപ്രവർത്തകൻ)
വഴികാട്ടി
- തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കല്ലമ്പലം വഴി 41 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
- ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ നിന്നും കല്ലമ്പലം വഴി 13 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
- വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ഞെക്കാട് വഴി 9.7 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു .
- NH 554 ൽ പാരിപ്പള്ളി ടൗണിൽ നിന്നും ഞെക്കാട്-ചാവർകോട് റോഡിൽ 5.3 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
- NH 554 ൽ കല്ലമ്പലം ടൗണിൽ നിന്നും മാവിന്മൂട് വഴി 3.9 കി.മി അകലത്തിലായി സ്ഥിതിചെയ്യുന്നു .
അവലംബം[1]
അവലംബം
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42212
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ