എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടങ്ങൾക്ക് വിധേയമായി കോട്ടയം റവന്യൂ ജില്ലയിൽ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം ഗ്രാമ പഞ്ചായത്തിൽ വേമ്പനാട്ട് കായലിനോട് ചേർന്നുള്ള മനോഹരമായ ഭൂപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്കൂൾ (എസ്സ് കെ എം എച്ച് എസ്സ് എസ്സ്) അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ ആയിരത്തിയഞ്ഞൂറിലധികം വിദ്യാർത്ഥികൾക്ക് ഒരു കോമ്പൗണ്ടിൽ പഠന സൗകര്യം ഒരുക്കിയിരിക്കുന്ന വിദ്യാലയമാണിത്.കൂടുതൽ വായിക്കുക
എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം. | |
---|---|
വിലാസം | |
കുമരകം കുമരകം പി.ഒ. , 686563 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0481 2525723 |
ഇമെയിൽ | skmhsskumarakom@gmail.com |
വെബ്‍സൈറ്റ് | http://skmhskumarakom.blogspot.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 33053 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 05058 |
യുഡൈസ് കോഡ് | 32100700308 |
വിക്കിഡാറ്റ | Q87660134 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 551 |
പെൺകുട്ടികൾ | 435 |
ആകെ വിദ്യാർത്ഥികൾ | 1445 |
അദ്ധ്യാപകർ | 66 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 230 |
പെൺകുട്ടികൾ | 229 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിൽ കുമാർ എം എൻ |
വൈസ് പ്രിൻസിപ്പൽ | ഇന്ദു കെ എം |
പ്രധാന അദ്ധ്യാപിക | ഇന്ദു കെ എം |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി സാജൻ |
അവസാനം തിരുത്തിയത് | |
11-02-2022 | 33053-Hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
സ്ഥലപുരാണം (എൻെറ ഗ്രാമം)
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. ഭൂമദ്ധ്യരേഖയ്ക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. വർഷം പ്രതി 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശീ സഞ്ചാരികളും ഇവിടെ എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളുടെതും പോലെ കുമരകവും പ്രാചീനകാലത്ത് അറബിക്കടലിനടിയിലായിരുന്നു. വൈക്കം, കടുത്തുരുത്തി എന്നീ പ്രദേശങ്ങൾ രൂപപ്പെട്ടകാലത്താണ് കുമരകവും ഉണ്ടായത്. കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകകത്തെ കേരളത്തിന്റെ നതർലാൻഡ്സ് എന്നു വിളിക്കുന്നു. ദ്രാവിഡദേവന്മാരിലൊരാളായ കുമരന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മലദൈവങ്ങളിലൊരാളാണ് കുമരൻ. ഹിന്ദുസംസ്കാരത്തിൽ ലയിച്ച കുമരൻ പിന്നീട് സുബ്രമണ്യനായിത്തീർന്നു.
വിനിമയോപാധികൾ
S.K.M.H.S.S KUMARAKOM, KUMARAKOM.P.O, KOTTAYAM. PIN 686563. Ph.0481 252723 Email: skmhsskumarakom@gmail.com
School manager : Adv.V.P.ASHOKAN. Phone 9447705860
Head Mistress : Smt. INDU K M Phone 9446294400
ഔദ്യോഗികവിവരങ്ങൾ
വിഭാഗം : എയ്ഡഡ് ഹൈസ്കൂൾ. സ്കൂൾ കോഡ് : 33053 അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിൽ 29 ഡിവിഷനുകളിലായി 1008 വിദ്യാർത്ഥികളും 48 അദ്ധ്യാപകരും 5 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ ഉണ്ട്.ഈ വർഷം S.S.L.C പരീക്ഷ എഴുതുന്നവർ 196
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറി:- അയ്യായിരത്തോളം പുസ്തകങ്ങളുമായി ലൈബ്രറി ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂൾ ബസ് സൗകര്യം.
സ്കൂൾ വെബ് പേജ്
http://skmhskumarakom.blogspot.com
സ്കൂൾ ബ്ലോഗ്ഗുകൾ
=പ്രാദേശിക പത്രം=
പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് സാഹിത്യ സമാജം.
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ സി സി.
- ലിറ്റിൽ കൈറ്റ്സ്
- റെഡ് ക്രോസ്സ്
വഴികാട്ടി
{{#multimaps:9.596378 ,76.432577| width=500px | zoom=16 }}