ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട് | |
---|---|
വിലാസം | |
മഞ്ച ഗവൺമെന്റ് എൽ എം എ എൽ പി എസ് നെടുമങ്ങാട് , മഞ്ച , നെടുമങ്ങാട് (പി .ഒ ) , നെടുമങ്ങാട് പി.ഒ. , 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഇമെയിൽ | lmalpsnedumengad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42542 (സമേതം) |
യുഡൈസ് കോഡ് | 32140600605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 57 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 101 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്വപ്ന. പി.ആർ.എം. |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് ചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-01-2022 | 42542 1 |
ചരിത്രം
എൽ .എം .എസ് .സൊസൈറ്റിയുടെ കീഴിൽ നെടുമങ്ങാട് ചന്തയ്ക്കു സമീപമുളള ക്രിസ്റ്റീയ പള്ളിയിൽ 1871-മുതൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . റവ . സാമുവേൽ മെറ്റേർ സായിപ്പിന്റെ നേതൃത്വത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് ആരംഭിച്ചത് . ആദ്യ കാലഘട്ടത്തിൽ പള്ളിയിൽ ആരാധന നടത്തുന്നവർ തന്നെയാണ് അധ്യാപകരായും പ്രവർത്തിച്ചിരുന്നത് . അവശവിഭാഗത്തിൽപ്പെട്ട കുട്ടികൾ മാത്രമേ പഠിക്കുവാൻ വന്നിരുന്നുള്ളൂ .1891-ഇൽ നെടുമങ്ങാട് വാളിക്കോടിന് സമീപമുളള ശ്രീ ജെ .സാമുവേൽ അധ്യാപകനായി കടന്നു വന്നതോടെ മലയാളം മീഡിയം ക്ലാസുകൾ ആരംഭിച്ചു. 1920 വരെ പള്ളിയിൽ വച്ചു തന്നെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത് . 1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ് അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം .എ .എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്ക്കെടുത്തു ഓലഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി.
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദമായ ക്ലാസ്റൂമുകൾ , ലൈബ്രറിറൂം , കമ്പ്യൂട്ടർലാബ് , അടുക്കള , ടോയ്ലറ്റ് സൗകര്യങ്ങൾ , സ്മാർട്ട് ക്ലാസ്സ്റൂം എന്നീ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ , പച്ചക്കറിത്തോട്ട നിർമ്മാണം , ട്രൈഡേ ആചരിക്കൽ , കുഞ്ഞികൈയ്യിൽ കുഞ്ഞാട് വിതരണം , മറ്റു ആഘോഷങ്ങൾ, പരീക്ഷണം നടത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .
മികവുകൾ
പുസ്തകപ്പുര , വേനൽവസന്തം , പെയ്തൊഴിയാതെ , ഇത്തിരി മണ്ണിൽ ഇത്തിരി പച്ചക്കറി , വേനൽ വസന്തം , കല്ലുപെൻസിൽ , മഷിത്തണ്ട്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.601538581320908, 77.00609742525042 |zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |