ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്‌ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ്‌ അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം .എ .എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്‍മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്‌ക്കെടുത്തു ഓലഷെഡ്‌ കെട്ടി സ്‌കൂൾ അവിടേയ്ക്ക് മാറ്റി.