ഉപയോക്താവ്:സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
11:56, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46047 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന് പി. ഒ. ആലപ്പുഴ
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം19 - 03 - 1898
വിവരങ്ങൾ
ഫോൺ04772702315
ഇമെയിൽsjhsspulincunnoo@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46047 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫ്ര ലൂക്ക ആന്റണി ചാവറ
പ്രധാന അദ്ധ്യാപകൻഷാജി തോമസ്
അവസാനം തിരുത്തിയത്
27-01-202246047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




.

school


കുട്ടനാടിൻറെ സിരാകേന്ദ്രമായ പുളിങ്കുന്നിൽ തലയെടുപ്പോടെ ,സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ പ്രകാശം പരത്തി വിരാജിക്കുന്നു.ഒന്നേകാൽ നൂററാണ്ട് കാലമായി കുട്ടനാടൻ ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ അതിൻ്റെ പ്രയാണം തുടരുന്നു. സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികൾ ഏറെയാണ്.വിദ്യാർത്ഥികളെ ഭൗതികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകരും  നിറഞ്ഞ മനസ്സോടെ പിന്തുണക്കുന്ന രക്ഷാകർത്താക്കളും അഭ്യുദയകാംക്ഷി കളായ നാട്ടുകാരും ഈ വിദ്യാലയത്തിൻ്റെ അമൂല്യ സമ്പത്താണ് . പമ്പ നദിയുടെ തീരത്ത് സ്ഥിതി  ചെയ്യുന്ന ഈ മഹാവിദ്യാലയം വിജ്ഞാനത്തിൻ്റെ അമൃതുമായി നിങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു, സ്വാഗതം ........സുസ്വാഗതം 🙏🏻

ചരിത്രം

കാർമെലൈറ്റ്സ് ഓഫ് ഇമ്മാക്യുലേറ്റ് - സിഎം ഐ (Carmelites of Mary Immaculate - CMI) എന്ന റോമൻ കത്തോലിക്കാ സന്യാസവിഭാഗത്തിൻറെ തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യയിലെ അംഗങ്ങൾ 1898-ൽ ആരംഭിച്ചതാണു് സെൻറ് ജോസഫ്സ് സ്കൂൾ . 1861 ലാണു് സി എം ഐ സന്യാസ വൈദികർ‍ ആശ്രമവും ദേവാലയവും ഇവിടെ സ്ഥാപിച്ചത്.


school

കാലികം

സ്ഥാപകദിനം ‍

സ്ഥാപകദിനം,ജനുവരി ആറാം തീയതി സമുചിതമായി ആചരിക്കുന്നു.

സ്കൂൾ വാർഷികം ‍

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബുകൾ

യുപി വിഭാഗത്തിനും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


കൂടുതൽ‍‍ വിവരങ്ങൾ


ചതുർഭാഷാ നൈപുണി

പുളിംകുന്ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ചതുർഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. ഏതാണ്ട് 98 കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവർ. അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുൾപ്പെടെയുള്ള ദിവസങ്ങളിൽ അവർക്ക് ക്ളാസ്സുകൾ നൽകി. തുടർ മൂല്യനിർണയത്തിൻറെ അടിസ്ഥാനത്തിൽ മുപ്പതു ക്ളാസ്സുകൾക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി. എഴുതുവാനും വായിക്കുവാനും പഠിച്ചവർ ആശാൻ ഗ്രൂപ്പും മറ്റുള്ളവർ ഉള്ളൂർ ഗ്രൂപ്പും. തുടർന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂർ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു.

അഞ്ചാം ക്ളാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീ്ണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുർഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. ഹെഡ് മാസ്റ്റർ ശ്രീ. ജോർജ് മേടയിൽ സാറിൻറെ പ്രത്യേക താൽപര്യമാണ് ഈ പദ്ധതി രൂപമെടുക്കാൻ കാരണം. ഇതിൻറെ വിജയം നിസ്വാർത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എൻ. സി. തോമസ്സ് സംഘാടകത്വം നിർവ്വഹിക്കുന്നു.


പ്രത്യേക ശ്രദ്ധയ്ക്ക്

വർഷം


യൂണിഫോം

  • ബുധനാഴ്ച ഒഴികെയുളള എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
  • സ്കൂൾ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
  • യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും

ഈ സ്കൂളിലെ ആണ്കുട്ടികള്ക്കു ഒരു ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും സ്കൂൾ പരിസരത്ത് പ്രവര്ത്തിച്ചുവരുന്നു സ്കൂൾ ബോർഡിങ്ങിലും സ്പോര്ട്ട്സ് ഹോസ്റ്റലിലും കുട്ടികൾ അച്ചടക്കം പാലിക്കേണ്ടതാണ്. അതിനു വിരുദ്ധമായി പെരുമാറിയാല് അത്തരം കുട്ടികളെ ബോര്ഡിംഗില് നിന്നും / ഹോസ്റ്റലില്നിന്നും അതുപോലെ സ്കൂളില് നിന്നും പിരിച്ചുവിടുന്നതാണ്


ഇംഗ്ലീഷ് മീഡിയം

വളര്ന്നുവരുന്ന തലമുറയുടെ അഭിരുചിയെ ലാക്കാക്കി എല്ലാ ക്ലാസ്സുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്


കത്തോലിക്കാ വിദ്യാര്ത്ഥികളുടെ ശ്രദ്ധയ്ക്ക്

1. വിദ്യാര്ത്ഥികള് സ്കൂളില് വരുന്പോഴും തിരികെ പോകുന്പോഴും ദേവാലയത്തില് കയറി തങ്ങള്ക്കും, സ്കൂളിനും, പഠിപ്പിക്കുന്ന അദ്ധ്യാപകര്ക്കും വേണ്ടി പ്രാര്ത്ഥിക്കുന്നത് അഭിലക്ഷണീയമാണ്

2. ആദ്യ വെള്ളിയാഴ്ചകളില് നടത്തുന്ന വിശുദ്ധ കുര്ബാനയിലും കുന്പസാര്ത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്

3. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്


രക്ഷാകര്ത്താക്കളോട്

1.മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അധ്യാപകർ .രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

വർഷംവർഷംവർഷംവർഷംവർഷം4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം

5.രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

വർഷം7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്


പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം

2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര് ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ


പാഠ്യാനുബന്ധ പ്രവര്ത്തനങ്ങൾ

1. സ്കൂള് ലൈബ്രറി

കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം

2. സ്കൂള് പാരലമെന്റ്

പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു

3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

കുട്ടികളില് അന്ദർലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാൻ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിൻറെ സാന്നിദ്ധത്തിൽ ക്ലാസ്സ് സെക്രട്ടറിമാർ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

കുട്ടികളില് ശാസ്ത്ര കൗതുകം വളർത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങൾ ചെയ്യുന്നതിനും സയൻസ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മൽസരങ്ങൾ, ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തുവാൻ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു

5. സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളർത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു

6. ഐ.റ്റി. കോർണർ.

വിദ്ധ്യാർത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോർണർ ക്രീയാത്മകമായി പ്രവർത്ഥിക്കുന്നു.ഐ. റ്റി. കോർണറിൻ്റെ പ്രവർത്തനഫലമായി സംസ്ഥാനതലം വരെയുള്ള മത്സരങ്ങളിൽ വിദ്ധ്യിർത്ഥികൾ പങ്കെടുക്കുന്നു.

7. എൻ.സി.സി.

ആദർശധീരരും അച്ചടക്ക നിഷ്ഠയുളള പൗരന്മാരുമായി വളർന്നുവരുവാൻ ഹൈസ്കൂൾ, ഹയർസെക്കണ്ടറി,സ്കൂളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു

8. കെ.സി.എസ്.എൽ

ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിൻറെ വ്യക്തിത്വത്തിൻറെ പക്വതയിലേക്ക് വളരുവാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എൽ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം

9. വിൻസെൻറ് ഡി പോൾ സൊസൈറ്റി

ജീവകാരണ്യ പ്രവർത്തനങ്ങൾക്കുളള പരിശീലന വേദിയായി വിൻസെൻറ് ഡി പോൾ സൊസൈറ്റി പ്രവർത്തിക്കുന്നു സഹായമനസ്ഥിതിയും സഹാനുഭൂതിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിനും നിർദ്ധനരെ സഹായിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനായി എല്ലാ ക്ളാസ്സുകളിലും ബുധനാഴ്ചകളിൽ രഹസ്യപ്പിരിവ് നടത്തുന്നു.

spc
spc

10.എസ് പി സി

കുട്ടി പോലീസ് എന്ന ഓമന പേരിൽ അറിയപെടുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഈ വർഷം നമ്മുടെ സ്കൂളിൽ (സെൻ്റ് ജോസഫ്സ് എച്ച് എച്ച് സ് ) അനുവദിച്ച് കിട്ടിയത് അഭിമാനകരമാണ് . നിയമം സ്വമേധയ അനുസരിക്കുന്ന സഹജീവികളെ സ്നേഹിക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്ന സദാസേവക സന്നദ്ധരായ ഒരു പുതുതലമുറയെ വാർത്തെടുക്കുന്ന  പ്രസ്ഥാനമാണ് എസ് പി സി..എസ് പി സി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നു സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് . ഈ പദ്ധയിൽ അംഗങ്ങളാകുന്ന കുട്ടികൾക്ക് നിരവധി ജീവിത മേഖലയിൽ പരിശിലനംനൽകുന്നതിനു പുറമെ എസ് എസ് എൽ സി പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നു

കൂടുതൽ വിവരങ്ങൾ
11.ഒപ്പം

പഠനത്തിൽ താര്യതമ്യേന പിന്നോക്കം നിൽക്കുന്ന എസ് എസ് എൽ സി വിദ്യാർത്ഥികളെ മറ്റുകുട്ടികൾക്ക് ഒപ്പം ഉയർത്തിക്കൊണ്ടു വരുന്നതിനായി 2021-22 അക്കാദമിക വർഷത്തിൽ ആരംഭം കുറിച്ച പ്രവർത്തനമാണ് ഒപ്പം. ആദ്ധ്യപകർ കുട്ടികളുമായി നിരന്തരം സമ്പർക്കം പുലർത്തുകയും പ്രചോദിപിക്കുകയും പരിശീലനം നൽകുകയും ചെയ്തു വരുന്നു.

12.സ്കൗട്ട് ആൻഡ് ഗൈഡ്

സ്ഥാപകനായ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിക്കനുസൃത , വർഗ്ഗ വിശ്വാസങ്ങളുടെ (Origin, race or creed) പരിഗണന ഇല്ലാതെ ആർക്കും പ്രവേശനാനു വദിക്കുന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള സ്വേച്ഛാനുസരണവും (voluntary) കക്ഷിരാഷ്ട്രീയരഹിതവുമായ (non-political) ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് (Educational Movement) ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്

യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്തഃശക്തി ക (Potonas) പൂർണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികൾ എന്നനിലക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്നനിലക്കും പ്രദേശികവും അന്തർദേശീയവുമായ സമൂഹങ്ങളിലെ അംഗങ്ങളെന്ന നിലക്കും വളർത്തിയെ ടുക്കുന്നതിൽ സംഭാവന (contribute) നൽകുകയണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം

13.ഫാസ്റ്റ് മിഷൻ,മിഷൻ 2030

കുട്ടികൾക്ക് അനുകാലിക വിഷയങ്ങളിൽ തുടർച്ചായി അറിവ് നൽകുന്നതിന് പുറമെ വിവിധ വിഷയങ്ങളെ  അടിസ്ഥാനമാക്കി  ക്ലാസ്സുകളും ക്വിസ് മത്സരങ്ങളും   നടത്തപ്പെടുന്നു .2030 കുടി ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്ന എല്ലാവരും തന്നെ മത്സര പരീക്ഷയിൽ വിജയിച്ച് മികച്ച തൊഴിലുകൾ സംമ്പദിക്കുന്നതിനും ജീവിത വിജയം കരസ്ഥമാക്കുന്നതിനും പ്ര പ്തരക്കുക എന്നതാണു മിഷൻ 2030, ഫാസ്റ്റ് മിഷൻ എന്നി സംഘനകളുടെ ലക്ഷ്യം.

14.മാജിക് ഇംഗ്ലീഷ്

വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ ഉപകരികത്ത വിധത്തിൽ ക്രമീകരിക്കുന്ന പദ്ധതി യാണ് മാജിക് ഇംഗ്ലീഷ്. രസകരമായ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് സംഭക്ഷണം മെച്ചപ്പെടുത്തുന്ന ഈ പദ്ധതിയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു വരുന്നു.

15.പ്രതിവാര ചിന്തകൾ

പഠിതക്കൾക്ക് മാനവിക മൂല്യങ്ങൾ പകർന്നു നൽകി, നന്മർഗ പഠനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ പ്രതിവാര ചിന്തകൾ( തോട്ട് ഫോർ ദ വീക്ക്) എന്ന പരിപാടി നടപ്പാക്കി വരുന്നു. ഓരോ ആഴ്ചയിലും ഓരോ സന്ദേശം വീതം സ്കൂളിൻ്റെ you tube ചനലിലുടെ അധ്യാപകർ വിദ്യാർത്ഥികൾ ക്കായിനൽകുന്നു

16.എക്സ്ട്രാ മൈൽ ഗ്രൂപ്പ്.

ലക്ഷ്യങ്ങൾ

1.ബൗദ്ധിക വികാസത്തി ൻറെ വിവിധതലങ്ങളിൽ  മികവുപുലർത്തുന്ന കുട്ടികളെ കണ്ടെത്തുക.

2. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളെ അതിജീവിച്ച് തങ്ങളുടെ പ്രതിഭയെ പരിപോഷിപ്പിക്കുവാൻ  കുട്ടികൾക്ക് പരിശീലനം നൽകുക.

3. കുട്ടികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് മാതാപിതാക്കളെ പരിശീലിപ്പിക്കുക.

4. പ്രതിഭകളായ കുട്ടികളുടെ പ്രത്യേക പരിശീലനത്തിലൂടെ വിദ്യാലയത്തിൻറെ അക്കാദമികനിലവാരം ഉയർത്തുക.

5. പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് peer group ഗ്രൂപ്പ് പരിശീലനം നൽകുക.

പ്രവർത്തനങ്ങൾ

ജനുവരി മാസത്തിൽ 8,9, എന്നീ ക്ലാസ്സുകളിലെ അതിലെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്ത അധ്യാപകർ  പ്രത്യേകം എസ് ആർ ജി ചേർന്നു   ഒമ്പതാം ക്ലാസിൽ ഉയർന്ന പഠനനിലവാരം ഉള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി നൽകി.

ഒമ്പതാം ക്ലാസിലെ ക്ലാസ് അധ്യാപകർ ചേർന്ന്  അന്തിമ ലിസ്റ്റ്  തയ്യാറാക്കി  മാതാപിതാക്കളെ വിവരം അറിയിക്കുന്നു.

ഈ കുട്ടികൾക്ക് വേണ്ടി പ്രത്യേക ടൈംടേബിൾ നൽകി  വിവിധ വിഷയങ്ങൾക്ക് അ അധ്യാപകർ ഓൺലൈൻ ക്ലാസ്സ് നൽകുന്നു.

വീട്ടിൽ പഠന പരിസരം സൃഷ്ടിക്കാൻ ഞാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്ന പ്രത്യേക ഓൺലൈൻ പരിശീലനങ്ങൾ നടത്തി.

കുട്ടിയായി മാതാപിതാക്കളെയും പ്രത്യേകമായ കണ്ടു പ്രശ്ന മേഖലകൾ മനസ്സിലാക്കുകയും  പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.

5 കുട്ടികൾക്ക് ഒരു അധ്യാപകൻ അവരുടെ പ്രത്യേക മെൻറർ ആയി പ്രവർത്തിക്കുന്നു.

Mentors ഈ കുട്ടികളുടെ  ഭവനങ്ങൾ സന്ദർശിക്കുന്നു


മാനേജ്മെന്റ്

ഫാ. മാത്യു തയ്യിൽ സി. എം. ഐ യാണ് ഇപ്പോൾ ലോക്കൽ മാനേജർ‍. 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വാഴ്ത്തപ്പെട്ട ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴിൽ ഇന്ത്യയിലാകെ 201 സ്കൂളുകൾ, 16 ബിരുദ കലാലയങ്ങൾ, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങൾ, എഞ്ചിനിയറിങ് കോളെജും മെഡിക്കൽ കോളെജും ഒന്നു വീതവും ഒരു കൽപിത സർവകലാശാലയും (Christ univercity, Bangalore)ഉണ്ട്.കോർപ്പറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ ആണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 പി എസ് ഗോപാലകൃഷ്ണയ്യർ 1929-33
2 ഫാ. റോമിയോ തോമസ് 1933-36
3 ഫാ.ക്രിസോസ്റ്റം 1936-42
4 ഫാ വില്യം 1942-44
5 ഫാ.പാസ്കൽ 1944-45
6 ഫാ. ലാസറസ് 1945-49
7 ഫാ. ഓസ്വാൾഡ് 1949-53
8 ഫാ. ഔറാലിയസ് 1953-57
9 ഫാ. പാപ്പിയസ് 1957-58
10 ഫാ ഔറാലിയസ് 1958-61
11 ശ്രീ കെ സി ആന്റണി 1961-68
12 ശ്രീ സി കെജോർജ് 1968-76
13 ശ്രീ ടി ടി ഉമ്മൻ 1976-81
14 സി ടി മാത്യു 1981-82
15 വി റ്റി ഫാകോര 1982-83
16 എം ജെ ജോസഫ് 1983-85
17 കെ കെ ജോസഫ് 1985-95
18 ആർ നാരായണ അയ്യർ 1995-95
19 പി ടി ജോസഫ് 1995-96
20 ഫാ. ജെ ടി മേടയിൽ 1996-97
21 ടി കെ തോമസ് 1997-98
22 ഫാ. ജെ ടി മേടയിൽ 1998-98
23 ശ്രീ പി ടി ജോസഫ് 1998-99
24 ഫാ. കെ എം ജോർജ്ജ് 1999-2000
25 ശ്രീ ജേക്കബ് ജോസഫ് 2000-01
26 ശ്രീ രാമയ്യൻ നാടാർ 2001-01
27 ഫാ.ജെ ടി മേടയിൽ 2001-03
28 ശ്രീ ജോസഫ് കുഞ്ഞ് 2003-04
29 ശ്രീ തോമസ് ജോസഫ് 2004-06
30 ഫാ..മാമച്ചൻ ജെ 2006-09
31 ശ്രീ ജോർജ് മേടയിൽ 2009-13
32 ശ്രീ ജോർജ്കുട്ടി ആന്റണി 2013-16
33 ശ്രീ റെന്നി മാത്യു 2016-20
34 ശ്രീ ബാബു തോമസ് 2020-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജയിംസ് കാളാശ്ശേരി മെത്രാൻ.
  • കവി അയ്യപ്പപ്പണിക്കർ
  • കാർട്ടൂണിസ്റ്റ് ടോംസ്
  • കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, 2006 ലെ പദ്മഭൂഷൺ അവാർഡ് ജേതാവ് -*ഡോ. എം. വി. പൈലി.
  • മുൻ മന്ത്രി - കെ. എം. കോര.
  • മുൻ നിയമസഭാ സാമാജികൻ-ഡോ. കെ. സി ജോസഫ്.
  • ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ - റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സി. എം. ഐ.
  • ചലച്ചിത്ര ഗാന രചയിതാവ് - ബിയാർ പ്രസാദ്വർഷം
  • ഇൻറീരിയർ ഡിസൈനർ - ജോമോൻ പനങ്ങാട്.
  • പുളിംകുന്ന് ആൻറണി.


തുടങ്ങി പ്രശസ്തരായ പല പൂർവവിദ്ധ്യാർത്ഥികളും സെൻറ് ജോസഫിനുണ്ട്.


വഴികാട്ടി

{{#multimaps: 9.447269, 76.437624 | zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പള്ളിക്കൂട്ടുമ്മയിൽ നിന്നും 3 കി.മി. അകലത്തായി വടക്കുമാറി സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് 14 കി. മി. ഉം ആലപ്പുഴയിൽ നിന്ന് 15 കി.മി. ഉം അകലം
  • ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പള്ളിക്കൂട്ടുമ്മയിൽ നിന്നും 3 കി.മി. അകലത്തായി വടക്കുമാറി സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് 14 കി. മി. ഉം ആലപ്പുഴയിൽ നിന്ന് 15 കി.മി. ഉം അകലം