എം .ജി .യു .പി .എസ്സ് പ്രക്കാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .ജി .യു .പി .എസ്സ് പ്രക്കാനം | |
---|---|
വിലാസം | |
പ്രക്കാനം പ്രക്കാനം , പ്രക്കാനം പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | mgupsprknm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38438 (സമേതം) |
യുഡൈസ് കോഡ് | 32120400508 |
വിക്കിഡാറ്റ | Q87598340 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അന്നമ്മ ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ധനുസ് കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതാ അജികുമാർ |
അവസാനം തിരുത്തിയത് | |
26-01-2022 | 38438mgup |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ പ്രക്കാനം ഗ്രാമത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം ജി യു പി സ്കൂൾ, പ്രക്കാനം (മഹാത്മാ ഗാന്ധി അപ്പർ പ്രൈമറി സ്കൂൾ ). 1957 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.പ്രക്കാനം കാഞ്ഞിരപ്പാറ കുടുംബാംഗമായ ശ്രീ. രാമൻ നായർ മുൻകൈയെടുത്ത് അദ്ദേഹത്തിന്റെ അനുജനായ ശ്രീ. പങ്കജാക്ഷൻ നായർക്കു വേണ്ടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഈ സ്കൂൾ ആരംഭിക്കുന്നതിനു മുൻപ് സമീപവാസികൾക്ക് വിദ്യ അഭ്യസിക്കാനുള്ള ഏക മാർഗം ഗവണ്മെന്റ് എൽ പി സ്കൂൾ പ്രക്കാനം മാത്രമായിരുന്നു. തുടർ പഠനത്തിനായി ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടി വന്നിരുന്നു. ഇതു മൂലം പലർക്കും പഠനം ഉപേക്ഷിക്കേണ്ടി വന്നു.ഇങ്ങനെയൊരു സാഹചര്യത്തിൽ നാടിനു പുതിയ ഒരു വിദ്യാലയം വളരെ ആവശ്യമായിരുന്നു.ഈയൊരു ചിന്തയാണ് ഈ വിദ്യാലയത്തിന്റെ ഉത്ഭവത്തിന് കാരണം.പ്രക്കാനം സംഘ കെട്ടിടത്തിലാണ് സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെട്ടിടം പണി പൂർത്തിയാക്കി സ്കൂൾ ഇന്നു നിൽക്കുന്ന സ്ഥലത്ത് ആരംഭിച്ചു. ഈ വിദ്യാലയത്തെ പെരുമ്പലത്ത് സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്നു.അഞ്ച്, ആറ്, ഏഴ് ക്ലാസ്സിലായി നൂറു കണക്കിന് വിദ്യാർഥികൾ ഇവിടെ പഠിച്ചിരുന്നു. നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴികക്കല്ലാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്ന ശ്രീ. പങ്കജാക്ഷൻ നായരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അമ്മാവനായ ശ്രീ നാരായണൻ നായരാണ് പിന്നീട് ദീർഘകാലം മാനേജരായി സേവനം അനുഷ്ഠിച്ചത്.1987 ൽ അദ്ദേഹത്തിന്റെ മരണശേഷം സ്കൂളിന്റെ അവകാശികളായ ശ്രീ രാഘവൻ നായർ, ശ്രീമതി. ജാനകിയമ്മ, ശ്രീ കെ. രാമൻ നായർ എന്നിവർ രജിസ്റ്റേർഡ് ഡീഡ് അനുസരിച്ച് മാനേജ്മെന്റ് ഭരണം തുടർന്നു വന്നു.ഇപ്പോൾ സ്കൂളിന്റെ മാനേജർമാരായി മക്കളായ ശ്രീ വേണുഗോപാലക്കുറുപ്പ് ശ്രീമതി. ഉമാദേവി, ശ്രീ. മോഹൻ കെ നായർ , ശ്രീ. ബാലചന്ദ്രകുമാർ, ശ്രീമതി. വിജയ കുമാരി എന്നിവർ തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പേര് | കാലഘട്ടം |
ശ്രീ നരേന്ദ്രനാഥൻ നായർ | 1957- 1958 |
ശ്രീമതി പി. കെ മീനാക്ഷിയമ്മ | 1958-1988 |
ശ്രീമതി പി. രാജമ്മ | 1988-1989 |
ശ്രീമതി വി. എം.മറിയാമ്മ | 1989-1991 |
ശ്രീ കെ. ജി. ശശികുമാർ | 1991-2010 |
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1 അന്നമ്മ ജേക്കബ് (എച്ച്.എം)
2. കൃഷ്ണകുമാർ .കെ.ആർ
3 സുചിത്രകുമാരി. പി.ജി
4 കൃഷ്ണകുമാരി. കെ.ആർ
5. അപർണ മോഹൻ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|