സെന്റ് ജോസഫ് എൽ പി എസ് പാളയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ് എൽ പി എസ് പാളയം | |
---|---|
വിലാസം | |
സെന്റ്. ജോസഫ്സ് എൽ പി എസ് പാളയം , , വികാസ് ഭവൻ പി.ഒ. , 695033 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1921 |
വിവരങ്ങൾ | |
ഫോൺ | 0471 2230028 |
ഇമെയിൽ | St.josephslps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43317 (സമേതം) |
യുഡൈസ് കോഡ് | 32141000608 |
വിക്കിഡാറ്റ | Q64038025 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 92 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 131 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമ ജോസ് കെ ജെ |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ വി ജി |
എം.പി.ടി.എ. പ്രസിഡണ്ട് | രോഷിണി എ ആർ |
അവസാനം തിരുത്തിയത് | |
22-01-2022 | 43317 1 |
ചരിത്രം
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ ഉത്തമ പ്രതീകമായി നിലകൊള്ളുന്ന തിരുവനന്തപുരം പട്ടണത്തിൻ്റെ ഹൃദയഭാഗമായ പാളയം പ്രദേശത്ത് കർമ്മലീത്ത മിഷനറിമാർ അന്നത്തെ കൊല്ലം മെത്രാൻ്റെ നിർദ്ദേശപ്രകാരം പാളയം ഇടവകയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചതാണ് സെൻ്റ്.ജോസഫ്സ് എൽ.പി.സ്കൂൾ. അക്കൗണ്ടൻറ് ജനറൽ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. പിന്നീട് സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയ പരിസരത്തേക്ക് മാറ്റി. അഞ്ചാം ക്ലാസ് വരെ എൽ പി വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹോസ്പിറ്റലിൻ്റെ സമീപ പ്രദേശത്തേക്ക് മാറ്റുകയും ഇവിടുത്തെ പ്രവർത്തനം നാലാം ക്ലാസ്സ് വരെ മാത്രം ആവുകയും ചെയ്തു.1921ൽ ബിഷപ്പ് ബെൻസിഗർ രൂപതാ ഭരണം നിർവഹിച്ചിരുന്ന കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്.ശ്രീ.സണ്ണിനെറ്റാർ, ശ്രീ.പി.ജെ.ജോണി ഐ.എ.എസ്, ശ്രീമതി. രേഖ.പി.മാധവൻ ഐ.എ.എസ്, ഡോ.ശാന്തമ്മ, ഡോ. ലൈല തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നത് അഭിമാനാർഹമാണ്. 2021 ഡിസംബർ 17-ാം തിയതി വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷം നടന്നു. ബഹു .ഗതാഗത മന്ത്രി അഡ്വ.ശ്രീ.ആൻറണി രാജു ഉദ്ഘാടനം ചെയ്തു.131 കുട്ടികൾ ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തുന്നു. പ്രീ -പ്രൈമറി വിഭാഗവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി.സുമാ ജോസ് ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക . നൂറ്റാണ്ടിൻ്റെ ചരിത്രം പേറി, കുഞ്ഞറിവുകളുടെ നുറുങ്ങുവെട്ടത്തിലൂടെ അറിവിൻ്റെ മഹാപ്രപഞ്ചത്തിലേക്ക് അനേകരെ കൈ പിടിച്ചു നടത്തിയ വിദ്യാലയം, വരും തലമുറകൾക്ക് നേർവഴികാട്ടുന്ന പ്രകാശഗോപുരമായി ഏറെക്കാലം നിലനിൽക്കട്ടെ
ഭൗതികസൗകര്യങ്ങൾ
തിരുവനന്തപുരം നഗരത്തിലെ ഹൃദയഭാഗമായ പാളയത്ത് ഏകദേശം 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്കൂളിന് പ്രത്യേകം ലൈബ്രറി, ക്ലാസ് ലൈബ്രറികൾ ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , ഹൈടെക് ക്ലാസ് മുറികൾ എന്നിവയുണ്ട്.എൽ ഷേപ്പിലുള്ള ഉള്ള ഇരുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ഇൻറർനെറ്റ് സൗകര്യം എന്നിവയും വിദ്യാലയത്തിൽ ഉണ്ട്. ഗതാഗത സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുസജ്ജമായ അടുക്കള ,കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ ഇൻഡോർ സ്റ്റേഡിയം , എണ്ണത്തിന് ആനുപാതികമായ വാഷ് റൂം സൗകര്യം ഇവയെല്ലാം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ മേൽനോട്ടത്തിൽ ആർസി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ കീഴിൽ ആണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . ഫാ. ഡോ. ഡൈസൺ കോർപ്പറേറ്റ് മാനേജരും, നിക്കോളാസ് താർസിയൂസ് സ്കൂളിൻറെ ലോക്കൽ മാനേജരുമാണ് .സുമ ജോസ് സ്കൂളിലെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു . അർപ്പണ മനോഭാവവും കരുത്തുറ്റ നേതൃത്വവും ദീർഘവീക്ഷണവുമുള്ള മാനേജ്മെൻ്റ് ഈ വിദ്യാലയത്തിൻ്റെ ശക്തിയാണ്.
മുൻ സാരഥികൾ
- ഗബ്രിയേൽ (1965-66 )
- എയ്ഞ്ചൽ മേരി ലോപ്പസ് (1966-77 )
- സ്റ്റാൻസി പെരേര (1977-83 )
- ബി.മേരി ക്രൂസ് (1983 - 91)
- ഫിലോമിന ലോപ്പസ് (1991-97)
- ജെ. സെലിൻ( 1997-2000)
- റീത്ത .പി ( 2000-2003)
- സിസ്റ്റർ എലിസബത്ത് (2003 - 2005 )
- ആനി സിൽവ (2005-2007)
- ആൻഡ്രൂസ് (2007-2010)
- സിറിൽ ദാസ് (2010-2017)
- അൽഫോൻസ(2017-2018)
- ഓമന (2018)
- സുമാജോസ് കെ.ജെ ( 2018-)
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് കിലോമീറ്റർ, ബസ് /ഓട്ടോ മാർഗ്ഗം എത്താം .
- ബേക്കറി ജംഗ്ഷനിൽ നിന്നും 650 മീറ്റർ,ഓട്ടോ മാർഗ്ഗം എത്താം.
- മ്യൂസിയത്തിൽ നിന്നും ബസ് /ഓട്ടോ മാർഗ്ഗം എത്താം (4.4 കിലോമീറ്റർ).
- ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിന് എതിർവശം സെൻറ് ജോസഫ് കത്തീഡ്രൽ ചർച്ച് കോമ്പൗണ്ടിൽ.
{{#multimaps: 8.504412560800793, 76.95155426210654 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43317
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ