സെന്റ് ജോസഫ് എൽ പി എസ് പാളയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പിന്നീട് സെൻ്റ്.ജോസഫ്സ് ഹൈസ്കൂൾ ജനറൽ ഹോസ്പിറ്റലിൻ്റെ സമീപ പ്രദേശത്തേക്ക് മാറ്റുകയും ഇവിടുത്തെ പ്രവർത്തനം നാലാം ക്ലാസ്സ് വരെ മാത്രം ആവുകയും ചെയ്തു.1921ൽ ബിഷപ്പ് ബെൻസിഗർ രൂപതാ ഭരണം നിർവഹിച്ചിരുന്ന കാലഘട്ടത്തിലാണ് ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറ്റിയത്.ശ്രീ.സണ്ണിനെറ്റാർ, ശ്രീ.പി.ജെ.ജോണി ഐ.എ.എസ്, ശ്രീമതി. രേഖ.പി.മാധവൻ ഐ.എ.എസ്, ഡോ.ശാന്തമ്മ, ഡോ. ലൈല തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നത് അഭിമാനാർഹമാണ്. 2021 ഡിസംബർ 17-ാം തിയതി വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷം നടന്നു. ബഹു .ഗതാഗത മന്ത്രി  അഡ്വ.ശ്രീ.ആൻറണി രാജു ഉദ്ഘാടനം ചെയ്തു.131 കുട്ടികൾ ഒന്നു മുതൽ 4 വരെ ക്ലാസ്സുകളിൽ അധ്യയനം നടത്തുന്നു. പ്രീ -പ്രൈമറി വിഭാഗവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി.സുമാ ജോസ് ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക . നൂറ്റാണ്ടിൻ്റെ ചരിത്രം പേറി, കുഞ്ഞറിവുകളുടെ നുറുങ്ങുവെട്ടത്തിലൂടെ അറിവിൻ്റെ മഹാപ്രപഞ്ചത്തിലേക്ക് അനേകരെ കൈ പിടിച്ചു നടത്തിയ വിദ്യാലയം, വരും തലമുറകൾക്ക് നേർവഴികാട്ടുന്ന പ്രകാശഗോപുരമായി ഇനിയും പ്രശോഭിക്കും.