ജയമാത യു പി എസ് മാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ പാറശാല ഉപജില്ലയിലെ ഡാലുമുഖം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ്
ജയമാത യു പി എസ് മാനൂർ | |
---|---|
വിലാസം | |
ജയമാത യു. പി എസ് മാനൂർ , ഡാലുമുഖം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1964 |
വിവരങ്ങൾ | |
ഫോൺ | 9495696818 |
ഇമെയിൽ | jayamathaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44554 (സമേതം) |
യുഡൈസ് കോഡ് | 32140900703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | വെള്ളറട |
വാർഡ് | ഡാലുമുഖം (21) |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 69 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരിക്കുട്ടി സ്കറിയ |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | മരിയ |
അവസാനം തിരുത്തിയത് | |
18-01-2022 | Admin44554 |
ചരിത്രം
കേരളത്തിന്റെ തെക്കേ അറ്റമായ പാറശ്ശാല നിയോജകമണ്ഡലത്തിലെ വെള്ളറട ഗ്രാമപഞ്ചായത്തിൽ സാമൂഹിക സാമ്പത്തിക മേഖലകളിൽ വളരെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ഗ്രാമമാണ് ഡാലുoമുഖം .1915 -ൽ ബൈബിൾ ഫെയ്‌ത് മിഷൻ പ്രവർത്തകർ ഇവിടെ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു .1935-കാലഘട്ടത്തിൽ പ്രതികൂല കാലാവസ്ഥയിൽ സ്കൂൾ കെട്ടിടം നിലം പതിക്കുകുയും സ്കൂൾ പ്രവർത്തനം നിലക്കുകയും ചെയ്തതോടെ സ്കൂളിന്റെ പ്രവർത്തനം ഗവണ്മെന്റ് ഏറ്റെടുത്തു .
ചങ്ങനാശേരി അതിരൂപതയുടെ മിഷൻ പ്രവർത്തനം തെക്കൻ മേഖലയിലേക്ക് വ്യാപിക്കുന്നത് ഏതാണ്ട് AD 1950-60 കാലഘട്ടത്തിലാണ് . റവ . ഫാ ,ജോസഫ് മാലി പറമ്പിൽ അച്ചന്റെ നേതൃത്വത്തിൽ മിഷൻ പ്രവർത്തനം വളരെ സജീവമായി ഡാലുമുഖത്തും സമീപപ്രദേശത്തും നടക്കുന്നുണ്ടായിരുന്നു . 1962 ൽ സെന്റ് മേരീസ് ദേവാലയം മാലിപറമ്പിലച്ചൻ പണികഴിപ്പിക്കുകയുണ്ടായി .എൽ , പി സ്കൂൾ പഠനം കഴിഞ്ഞാൽ മിക്ക കുട്ടികളും ഉപരി പഠനത്തിന് പോകാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രികരിച്ചിരുന്ന അവസരത്തിലാണ് ഇവിടെ ഒരു യൂ . പി സ്കൂളിന്റെ ആവശ്യകത മനസിലാക്കി 1964 ജൂൺ 1 നു ഇവിടെ ഒരു യൂ പി സ്കൂൾ ആരംഭിക്കുകയും ജയമാത യൂ .പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .സെന്റ് മേരീസ് പള്ളിയുടെ പൂർണ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1964 മുതൽ 65 വരെ ശ്രീമതി . ആനി സിറിയക് ആദ്യത്തെ പ്രഥമാദ്ധ്യാപികയും ശ്രീമതി. പൊന്നമ്മാൾ രാമൻപിള്ള ,ശ്രീമതി.കെ ലീല എന്നിവർ സഹ അധ്യാപികമാരായും തുടങ്ങിയ സ്ഥാപനത്തിൽ വൈ ,സരോജം പട്ടംതലക്കൽ , ബി .ശിവകുമാർ പുതുവൽ പുത്തൻവീട് , വി .നാരായണൻ നായർ മേക്കുംകര പുത്തൻവീട് ,സുകുമാരൻ നായർ സുകുമാരവിലാസം , വിക്രമൻ നായർ കാഞ്ഞിരംകോണം, സദാശിവൻ നായർ.ടി കാഞ്ഞിരംകോണം ,സത്യദാസ് കെ അയ്യപ്പൻകൊണം ,മേരി ജി ഒഴുകുപാറ ,രങ്കൻ എൻ ഒഴുകുപാറ ,ഇന്ദിര എസ് കാഞ്ഞിരംകോണം എന്നീ 10 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രവർത്തനം ആരംഭിച്ചു .
ചങ്ങനാശേരി അതിരൂപതയുടെ ഭാഗമായി സ്കൂളിനെ മാറ്റിയാൽ കൂടുതൽ വികസനം ഉണ്ടാകുമെന്ന വിശ്വാസത്തിൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം 1980 -81 കാലഘട്ടത്തിൽ പള്ളി വികാരി ആയിരുന്ന റവ ,ഫാ .പോൾ കുഴിവേലിക്കളം സ്കൂളിനെ പള്ളിക്കമ്മിറ്റി തീരുമാനപ്രകാരം ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാക്കി മാറ്റി .1983 -84 ൽ സ്കൂൾ മാനേജർ ആയിരുന്ന റവ. ഫാ .വര്ഗീസ് കാലായിലിന്റെ പരിശ്രമഫലമായി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ പഴയ കെട്ടിടം പൊളിച്ചു കരിങ്കൽ ഭിത്തികൊണ്ടുള്ള പുതിയ കെട്ടിടം പണിയിച്ചു .ഒരു ചെറിയ ചെടിയായി മൊട്ടിട്ടു വളർന്ന ജയ്മാതാ യൂ .പി .എസ് 57 വർഷംകൊണ്ട് പടർന്നു പന്തലിച്ചു ആയിരങ്ങൾക്ക് അക്ഷരജ്ഞാനം പകരുന്ന ഒരു വട വൃക്ഷമായി ,ഗ്രാമത്തിന്റെ നേര്കാഴ്ചയായി പരിലസിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
4 കളിസ്ഥലം
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലാസ് മാഗസിൻ.
- കരാട്ടെ പരിശീലനം
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പരിസ്ഥിതി ക്ലബ്ബ്
* വിദ്യാരംഗം
- ഗാന്ധി ദർശൻ
- സ്പോർട്സ് ക്ലബ്ബ്
മുൻ സാരഥികൾ
ക്രമ നമ്പർ പ്രധാന അധ്യാപകർ കാലഘട്ടം 1
ശ്രീമതി : ആനി സിറിയക് 1/6/1964 to 7/6/1965
വഴികാട്ടി
{{#multimaps: 8.449679, 77.195739 | width=500px | zoom=12 }}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റോഡ് മാർഗം : തിരുവനന്തപുരതു നിന്നും കാട്ടാക്കട _ ചെമ്പൂര് വഴി മണ്ണാംകോണം എന്ന സ്ഥലത്തു എത്താം
അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
.തിരുവനതപുരതു നിന്നും നെയ്യാറ്റിൻകര _ പാലിയോട് _ചാമവിള വഴി ഡാലുംമുഖത്തു എത്താം
പാറശ്ശാലയിൽ നിന്നും വെള്ളറട ബസ് സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നും പടിഞ്ഞാറോട്ടു സഞ്ചരിച്ചു മണ്ണാംകോണം എന്ന സ്ഥലത്തു എത്താം .അവിടെ നിന്നും ഓട്ടോയിൽ ഡാലുംമുഖം സ്കൂളിൽ എത്താം
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44554
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ