മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചാലിൽ ക്കുണ്ട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ ചാലിൽക്കുണ്ട്
1924ൽ ഒരു ഓത്തുപള്ളിക്കൂടം എന്ന നിലയിലാണ് ഈ സ്ഥാപനം ആരംഭിച്ചത്. മാനേജരുടെ വീടിനോടു ചേർന്നുതന്നെയായിരുന്നുപള്ളിക്കൂടം നടത്തിവന്നിരുന്നത്. ആ ഗ്രാമപ്രദേശത്തെ ഏക ആശ്രയമായിരുന്നു ഈ സ്ഥാപനം. ഇപ്പോൾ ഇത് രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.കുട്ടികളുടെ പ്രാഥമികാവശ്യങ്ങൾക്കുള്ള എല്ലാവിധ സൌകര്യങ്ങളും ഒരുക്കിയിട്ടുള്ള സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പംതന്നെ കമ്പ്യൂട്ടർ പരിശീലനവും സൈക്കൾ പരിശീലനവും നടത്തിവരുന്നു.രക്ഷിതാക്കളെ വായനയുടെ ലോകത്തേക്കെത്തിക്കുന്നതിനായി അമ്മവായന എന്ന പ്രവർത്തനവും നടപ്പിലാക്കിവരുന്നു.
മാനേജ്മെന്റ്
വേരേങ്ങൽ അലവി മുസ്ലിയാർ ആയിരുന്നു ആദ്യത്തെമാനേജർ. ഇപ്പോൾ ആൽപറമ്പിൽ മുഹമ്മദ്കുട്ടി ഹാജിയുടെ മകൻ യൂസഫ് ആണ് മാനേജർ.
മുൻകാല സാരഥികൾ
ആദ്യകാല പ്രധാന അധ്യാപകൻ കിഴക്കില്ലത്ത് കരുണാകരൻ മാസ്ററർ ആയിരുന്നു. പിന്നീട് ചേരാത്ത് ഗോപാലൻ മാസ്ററർ, അബ്ദുള്ള മാസ്ററർ, ലൈസമ്മ തോമസ് എന്നിവർ ആ സ്ഥാനം വഹിച്ചു.