എ.എം.എൽ..പി എസ്. ചാലിൽകുണ്ട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലൈബ്രറി

പരിമിതമായ സൗകര്യത്തിൽ ഓഫീസ് മുറിയിൽ തന്നെയാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടങ്കിലും കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യമില്ല. എല്ലാ ആഴ്ചയും കുട്ടികൾക്ക് ലൈബ്രറിപുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്. അസംബ്ലിയിൽ എല്ലാ ആഴ്ചയിലും കുട്ടികൾ വായനാ കുറിപ്പ് വായിക്കുന്നുണ്ട്. അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് അമ്മ വായന എന്ന സംരംഭം സ്കൂളിൽ ഉണ്ട്

കമ്പ്യൂട്ടർ ലാബ്

ഓഫീസ് മുറിയിൽ തന്നെയാണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കമ്പ്യൂട്ടറും 3 ലാപ് ടോപ്പുമാണ് ഉള്ളത്. പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനായി ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താറുണ്ട് രണ്ട് പ്രൊജക്ടറുകളിൽ ഒന്ന് ക്ലാസ് മുറിയിലും രണ്ടാമത്തേത് പൊതുവായും ഉപയോഗിക്കുന്നു. 3 സ്പീക്കറും ഉണ്ട്

വൈദ്യുതീകരിച്ച റൂമുകൾ

രണ്ട് കെട്ടിടങ്ങളിലായി 3 റൂമുകളും ഒരു ഹാളും ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാവുന്ന രീതിയിൽ വൈദ്യുതീകരിച്ചിട്ടുണ്ട് എല്ലാ റൂമുകളിലും ഫാനുകളും ഉണ്ട്. അടുക്കളയിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്

കുടിവെള്ളസൗകര്യം

ആൾമറ കെട്ടിയ സ്കൂൾ വളപ്പിലെ വൃത്തിയുള്ള കിണറിലെ ശുദ്ധമായ വെള്ളം ചൂടാക്കിയാണ് കുട്ടികൾക്ക് നൽകുന്നത്.

വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂത്രപ്പുരയും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട് .

ദിവസേന ഇവ ശുചിയാക്കാറുണ്ട്. ഇവയെല്ലാം ടൈൽ പതിച്ചവയും ജല സൗകര്യത്തിനായി ടാപ്പുകൾ ഉൾക്കൊള്ളിച്ചവയുമാണ്. വൃത്തിയാക്കുന്നതിനുള്ള സോപ്പുകളും ബാത്റൂം ക്ലീനിംഗ് സാമഗ്രികളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വൃത്തിയാക്കാറുമുണ്ട്.

മ‍ൂത്രപ്പ‍ുര