സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രീ പ്രൈമറി @ 2021

2020-2021 അധ്യയന വർഷത്തിൽ എല്ലാ നല്ലവരായ നാട്ടുകാരുടേയും വിദ്യാലയ കൂട്ടായ്മയുടേയും സഹകരണത്തോടെ നമ്മുടെ പ്രീ- പ്രൈമറി വിഭാഗം അത്യാധുനിക സംവിധാനങ്ങളോടെ തികച്ചും ശിശു -സൗഹൃദപരമായി നവീകരിച്ചിരിക്കുന്നു ...... ഇംഗ്ലീഷ് അക്ഷരങ്ങൾ, വാക്കുകൾ, സംഖ്യകൾ എന്നിവ കോർത്തിണക്കിക്കൊണ്ടുള്ള ആകർഷകമായ വർണ്ണ ചുമരുകൾ, വിവിധ ഗണിതരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് റൂം ടേബിളുകൾ, കുട്ടികൾക്ക് ഇരിപ്പിടത്തിനായുള്ള ചെറിയ കസേരകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കുട്ടികളുടെ വിജ്ഞാനത്തിനും അതോടൊപ്പം വിനോദത്തിനുമായി Smart LED TV സംവിധാനവും സജ്ജമാക്കിയിരിക്കുന്നു.

തിളക്കമാർന്ന തുടക്കത്തിലൂടെ രസകരവും വൈവിധ്യമാർന്നതുമായ പഠന രീതികളും , നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗവും ഇന്ന് ഓരോ ക്ലാസ് മുറികളിലും ഒരുക്കിയിട്ടുണ്ട്.

പ്രീ-പ്രൈമറി മുതൽ 7-ാം ക്ലാസുവരെ വിവിധ ഡിവിഷനുകളായി പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിലെ , പ്രീ- സ്കൂൾ അധ്യാപനം നിങ്ങളുടെ കുട്ടിക്ക് അടിസ്ഥാനപരമായും ആശയപരമായും നല്ലൊരു തുടക്കമായിരിക്കും

ക്ലാസ് റൂം ഇരിപ്പിടങ്ങളുടെ ക്രമീകരണം, ലാബ്-ലൈബ്രറി സംവിധാനങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ, ഗ്രീൻ ബോർഡ്, വിസ്താരമായ പ്ലേ Ground, സ്കൂൾ കിച്ചൺ, ടോയ്ലറ്റ് സംവിധാനം.......... തുടങ്ങിയവ വിദ്യാലയ ഭൗതികാന്തരീക്ഷത്തെ കൂടുതൽ മികവുറ്റതാക്കുന്നു. കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള കാലാനുസ്യതമായ മാറ്റങ്ങൾ, സ്കൂൾ സംവിധാനത്തിലും അധ്യാപനത്തിലും എടുത്തു പറയേണ്ടവയാണ്. കൃത്യമായ ഇടവേളകളിലുള്ള അധ്യാപക പരിശീലനങ്ങൾആധുനിക മൾട്ടി - മീഡിയ സംവിധാനങ്ങളുടെ ഉപയോഗം, സ്മാർട്ട് ക്ലാസ് റൂം പഠനം , വിപുലമായ സ്കൂൾ - ക്ലാസ് ലൈബ്രറികൾ ,ശാസ്ത്ര -കമ്പ്യൂട്ടർ ലാബുകൾ, അബാക്കസ് ക്ലാസുകൾ* LSS , USS സ്കോളർഷിപ്പ് പരിശീലനങ്ങൾ .......... തുടങ്ങിയവ നമ്മുടെ വിദ്യാലയത്തിലെ അക്കാദമിക മികവുകളിൽ മുന്നിട്ടു നിൽക്കുന്നവയാണ്.