ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/ബോധവൽക്കരണ ക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ

കോവിഡ് കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ" എന്ന വിഷയവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ വിദ്യാലയ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്ലാസ്സ് അടിസ്ഥാനത്തിൽ നൽകി. കുട്ടികൾക്ക് കോവിഡ് പ്രതിരോധമാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനുതകുന്ന വീഡിയോ തയ്യാറാക്കൽ, രക്ഷിതാക്കളെ ബോധവൽക്കരിക്കൽ, എന്നിവ പഠനപ്രവർത്തനങ്ങൾ  ആയി നൽകി.

മൊബൈൽ ഫോണിന്റെ ദുരുപയോഗം

മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ചും, അപകട സാധ്യതകളെക്കുറിച്ചും നിരന്തരമായി രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തുന്നു.മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്താനും, കുട്ടികളിൽ ഫോണിന്റെ ഉപയോഗം പരിമിതപ്പടുത്തുന്നതിനുമായി ഗൃഹസന്ദർശനത്തിലൂടെ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നു.