എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2020-21/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജൂൺ

ഓൺലൈൻ ക്ലാസ്

നമ്മുടെ കുട്ടികൾക്ക് വിദ്യാലയത്തിൽ നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലും അവരുടെ അക്കാദമിക പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നതിനായി നമ്മുടെ സർക്കാർ കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ക്ലാസ്സ് ആരംഭിച്ചു.

ഈ ക്ലാസ്സുകളെ അടിസ്ഥാനമാക്കി തുടർപ്രവർത്തനങ്ങൾ നൽകുന്നതിനും സംശയ നിവാരണത്തിനും ക്ലാസ്സ് അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചും ഇതിലൂടെ വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ക്ലാസ്സടിസ്ഥാനത്തിൽ നൽകി വരുന്നു.

വിദ്യാലയത്തിലെ ടിവി / മൊബൈൽ സംവിധാനം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവിധ വിദ്യാലയ സംഘടനയുടെ നേതൃത്വത്തിൽ 80% ശതമാനം വിദ്യാർഥികൾക്കും ഈ സൗകര്യം ഒരുക്കി കൊടുക്കാൻ സാധിച്ചു.

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണെന്നും, മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക ,പ്രകൃതിക്ക് കീഴടങ്ങി ജീവിക്കുന്ന മനുഷ്യൻ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു ,ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കിൽ ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരുമെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുന്നതിനായി വീഡിയോക്ലിപ്പ് നൽകി,തുടർന്ന് ഒരു ലേഖനവും നൽകി .ലോക പരിസ്ഥിതി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ തൈകൾ നടുകയും,പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പോസ്റ്റർ രചന ,കുറിപ്പ് തയ്യാറാക്കൽ ,തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു.

വായനാദിനം

June - 19 വായനാ ദിനം പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിച്ചു . ഓൺലൈൻവഴി എല്ലാ ക്ലാസ്സിലെയും കുട്ടികളെ ഉൾപ്പെടുത്തി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ഓൺലൈൻ ക്വിസ്, പുസ്തകം പരിചയപ്പെടുത്തൽ , പുസ്തകങ്ങൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം ,തുടങ്ങി പ്രവർത്തനങ്ങൾ ചെയ്യുകയും ഓരോ ക്ലാസിൽ നിന്നും ഓരോ പ്രവർത്തനങ്ങൾ നന്നായി ചെയ്ത കുട്ടികളെ കണ്ടെത്തി ."വീട്ടിലൊരു ലൈബ്രറി " പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു . വിദ്യാർത്ഥികൾക്കായി വായനാ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളാണ് ഓൺലൈനായി സംഘടിപ്പിച്ചത്. പരമാവധി കുട്ടികൾക്ക് ഈ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു

മത്സരങ്ങൾ

1: ലേഖനം June - 19 ന് രാവിലെ വിഷയം നൽകുന്നതായിരിക്കും. വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ് മത്സരം. പൂർത്തിയാക്കിയ ലേഖനങ്ങൾ 8::30 നുള്ളിൽ ഗ്രൂപ്പിൽ Post ചെയ്യേണ്ടതാണ്

2. ക്വിസ് മത്സരം ( വായനാ ദിന ക്വിസ് ) June 20 ന് വൈകുന്നേരം 8 മണിക്ക് മത്സരം ആരംഭിക്കുന്നതായിരിക്കും. കൃത്യം 9 മണിക്ക് മത്സരം അവസാനിക്കും

3 .വായനാ മത്സരം June 21 ന് ജൂൺ 15 മുതൽ 19 വരെയുള്ള പത്രവാർത്തകൾ കൂട്ടി ചേർത്തു കൊണ്ട് 10 മിനിറ്റിൽ കുറയാത്ത വാർത്താ ബുള്ളറ്റിൻ വായിക്കുക വീഡിയോ Record ചെയ്ത് group ൽ post ചെയ്യുക

4. ആസ്വാദന കുറിപ്പ് തയ്യാറാക്കൽ June 22 ന് നൽകിയ കവിതയുടെ / കഥയുടെ ആസ്വദന കുറിപ്പ് തയ്യാറാക്കുക വൈകുന്നേരം 6 മണിക്ക് കവിത / കഥ നൽകുന്നതായിരിക്കും. വൈകുന്നേരം 8 മണിക്കുള്ളിൽ ആസ്വാദന കുറിപ്പ് തയ്യാറാക്കി ഗ്രൂപ്പിൽ Post ചെയ്യണം

ആസ്വാദന കുറിപ്പ്
Diya V

ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ് ഈ കവിത എഴുതിയിരിക്കുന്നത്. പ്രകൃതിഭംഗിയെകുറിച്ചാണ് കവി ഈ കവിതയിൽ പ്രമേയമാക്കി അവതരിപ്പിക്കുന്നത്.

മലരണിക്കാടുകൾ തിങ്ങി വിങ്ങി നിൽക്കുന്നത് പോലെ ചെടികളും, മരങ്ങളും, പൂക്കളും, പുഴകളും, വയലുകളും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരഗ്രാമം. കുന്നുകളുടെ പുറത്തേക്ക് വീഴുന്ന മഞ്ഞുതുള്ളികളെപോലെ നമ്മൾ ഉണരുമ്പോൾ മഞ്ഞുതുള്ളികളെ മാറ്റി സൂര്യൻ ഉദിച്ചു പൊങ്ങുന്ന ആ ഒരു ചിത്രത്തെ കവി വളരെ മനോഹരമായാണ് വര്ണിച്ചിരിക്കുന്നത്. ആ പ്രദേശത്ത് എവിടെ തിരിഞ്ഞു നോക്കിയാലും വളരെ മനോഹരമായ പ്രകൃതി, അതി സുന്ദരിയായ നിൽക്കുന്ന കാഴ്ചകൾ മാത്രം. മനോഹരമായ പുഷ്പങ്ങൾ പൂത്തു പടർന്നു നിൽക്കുന്നു. വയലുകൾ പച്ചപ്പട്ട് വിരിച്ചത് പോലെ നില്കുന്നത് കാണാൻ എന്തൊരു ഭംഗിയാണ്. പുഴകൾ ഒഴുകുമ്പോൾ ഉള്ള മനോഹരമായ ശബ്ദം. വെള്ളച്ചാട്ടങ്ങളുടെ തുരു തുരെ ശബ്ദം. എത്ര മനോഹരമാണ് ഇവയോരോന്നും. ഒരു കൊച്ചുകാറ്റു വീശുമ്പോൾ ഉടനെ തുരുതുരെ പെയ്യ്തിറങ്ങുന്ന പൂമഴയെ ആസ്വാദക മനസ്സിൽ വരികളിലൂടെ വസന്തം തീർക്കുകയാണ് കവി. എന്ത് രാസമാണല്ലേ ഇങ്ങനെ ഒരു ഗ്രാമത്തിൽ താമസിക്കാൻ.

ഈ കവിതയിൽ എനിക്ക് ഏറെ ഇഷ്ടമായ വരി. "ഒരു കൊച്ചു കാറ്റെങ്ങാൻ വന്നു പോയാൽ തുരുതുരെ പൂമഴയായ് പിന്നെ "എനിക്ക് ഈ വരികൾ ഇഷ്ടപ്പെടാൻ കാരണം. ഒരു കാറ്റ് വീശുമ്പോൾ പെയ്തിറങ്ങുന്ന പൂക്കളുടെ മഴയെക്കുറിച്ച് കവി വർണിച്ചിരിക്കുന്നത്.

ലളിതവും, തന്മയിഭാവം തുളുമ്പുന്നതുമായ വരികൾ ഈ കവിതയെ കൂടുതൽ മനോഹരമാക്കി. ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയ ആശയമാണ് കവി ഈ കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു.

Sreelakshmi

ചങ്ങമ്പുഴ കൃഷ്ണപ്പിളളയാണ് "ഗ്രാമഭംഗി "എന്ന മനോഹരമായ കവിത രചിച്ചിരിക്കുന്നത്. ഗ്രാമത്തെക്കുറിച്ചുള്ള വർണ്ണനയാണ് ഈ കവിതയിലെ പ്രമേയം. കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു.മരങ്ങളും ചെടികളും പൂക്കളും ഉദയസൂര്യനാൽ പൊന്നിൽക്കുളിച്ച് നിൽക്കുകയാണ് എന്ന മനോഹരമായ വരിയിലൂടെയാണ് കവിത തുടങ്ങിയിരിക്കുന്നത്.സൂര്യൻെറ നിറത്തിനാൽ നമ്മൾ ഓരോരുത്തരുടെയും മിഴികൾ മിന്നിതിളങ്ങുകയാണെന്ന് കവി പറയുന്നു.കുന്നിൻ മുകളിൽ ശോഭിച്ചു നിൽക്കുന്ന ഉദയസൂര്യപ്രഭ.ആകാശം സ്വർണ്ണ നിറംകൊണ്ട് അലങ്കരിക്കപ്പെടുകയാണ്.പുലർച്ചെ മലയുടെ പിന്നിൽ നിന്ന് സൂര്യൻ എത്തിനോക്കുന്നു.ഇങ്ങനെ മനോഹരമായ വരികൾ കൊണ്ട് ഗ്രാമഭംഗി തീർക്കുകയാണ് കവി. കാടുകൾ സൂര്യൻെറ പ്രഭകൊണ്ട് ജ്വലിച്ചു നിൽക്കുന്നു എന്ന വരി എന്നെ ഈ കവിതയിൽ ഏറെ ആകർഷിച്ചു. ഒരു കൊച്ചു ഗ്രാമത്തിന്റെ തനിമയും സൗന്ദര്യവും കവിതയിൽ കാണാം. ലളിതവും തൻമയിഭാവം തുളുമ്പുന്നതുമായ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.ലാളിത്യം തുളുമ്പുന്ന വാക്കുകൾ കൊണ്ട് വളരെ വലിയൊരു ആശയമാണ് കവി കവിതയിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.ഞാൻ ഈ കവിത ഏറെ ആസ്വദിച്ചു. ആസ്വാദക മനസ്സുകളിൽ മങ്ങാത്ത ആ ഗ്രാമഭംഗി വരക്കുകയാണ് കവി ചങ്ങമ്പുഴ.

Nikhitha

ഒ. എൻ. വി കുറുപ്പ് എഴുതിയ അമ്മ എന്ന കവിത വളരെ മനോഹരമാണ്. മാതൃസ്നേഹത്തേക്കാൾ സ്വത്തിന് വിലകല്പിക്കുന്ന നാലുമക്കളുടെ മനോഭാവമാണ് കവിതയുടെ പ്രമേയം. അച്ഛന്റെ മരണശേഷം തന്നെ തനിച്ചാക്കിപ്പോയ മക്കളെയോർത്ത്‌ വേദനിക്കുന്ന അമ്മയെയാണ് കവിതയിൽ കവി അവതരിപ്പിക്കുന്നത്. നാലു മക്കളുണ്ടായിട്ടും അമ്മ ഇന്ന് ഏക യായിരുക്കുന്നു. അച്ഛൻ മരിച്ചതോടെ ഞാൻ എല്ലാവർ ക്കും ഭാരമായി തീ രുന്നുവോ എന്ന് അമ്മ മക്കൾളോട് ചോദിക്കുണ്ട്. സ്വത്തുക്കൾ മുഴുവനും പകുത്തെടുത്ത്‌ മക്കൾ നാലുവഴിക്ക് പിരിഞ്ഞു. അച്ഛൻ ഉറങ്ങുന്ന സമാധിയിൽ അന്തിത്തിരി കത്തിക്കാൻ പോലും മക്കളിന്നില്ല. അച്ഛനുള്ളപ്പോഴുള്ള സന്തോഷനിമിഷങ്ങൾ ഇന്നത്തെ അമ്മയുടെ വേദന യിൽ ചിതയായി യെരിഞ്ഞ് തീർന്നു. ഇന്ന് തന്നെയൊരു ദുശകുനമായി കാണുന്ന മക്കളെ യോർത്തു നെഞ്ചുപൊടിയുകയാണ് അമ്മ . തന്നെ വിട്ടുപിരിഞ്ഞ മക്കളുടെ ഓർമ്മകൾ അമ്മയുടെ മനസ്സിൽ തങ്ങിനിന്നു. അമ്മയുടെ ഇന്നത്തെ വേദന മക്കൾക്കു ചുറ്റും ഒരു ശാപമായി തുടരുമെന്ന് കവി പറയുന്നു. തനിക്ക് പോകുവാൻ ഇടമില്ലായെന്ന ദുഃഖമല്ല, മഴയിലും പൊള്ളുന്ന വെയിലിലും മക്കൾക്കുവേണ്ടി ഓടിത്തളർന്ന അച്ഛന്റെ മുഖമാണ് അമ്മയെ ഏറെ വേദനിപ്പിച്ചത്. എന്നെ ഇതിൽ ഏറെ സ്വാധീനിച്ച വരികൾ

"നാഴുരി മണ്ണും പകുത്തെടുത് മക്കൾ നാലുവഴിക്കായി പിരിഞ്ഞുപോയി അച്ഛന്റെയാത്മാവ് ഉറങ്ങുന്ന മണ്ണിലന്തിത്തിരി കൺ തുറന്നതില്ല"

അതിനു കാരണം :സ്വത്തുക്കൾ തുല്യമായി പങ്കിട്ടുകഴിഞ്ഞ പ്പോൾ മക്കൾക്ക് അച്ഛൻെറ ചിതയിൽ തിരി വയ്ക്കാൻ പോലും സമയമില്ലാതായി. ഇന്നത്തെ മക്കളുടെ മനോവികാരമാണ് ഈ വരികളിലൂടെ കവി വ്യക്തമാക്കുന്നത്. അതിനാൽ ഈ വരികൾ എന്നെ ഏറെ ആകർഷിച്ചു ലളിതമായ വരികളിലൂടെ ഇന്നത്തെ മക്കൾക്ക് വലിയൊരു സന്ദേശമാണ് കവി കവിതയിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സ്നേഹം തിരിച്ചറിയാത്ത വിധം മക്കൾ സ്വത്തിന് അടിമപ്പെട്ടിരിക്കുന്നു. അതിനു തെളിവാണ് വൃദ്ധസദനങ്ങളുടെ എണ്ണം. മാതാപിതാ ക്കളുടെ സ്നേഹവും കഷ്ടപ്പാടും തിരിച്ചറിയേണ്ടത് ഓരോ മക്കളുടേയും ഉത്തരവാദിത്വമാണ്. ഇത് മറന്ന പുതുതലമുറയ്ക്ക് ഉണർവു നല്കുകയാണ് ഒ. എൻ. വി കുറുപ്പിന്റെ ഈ കവിത.

ജൂലായ്

ബഷീർ ചരമദിനം

July 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ എല്ലാ ക്ലാസിലും വാട്സാപ്പ് ഓൺലൈൻ വഴി നടത്തുകയുണ്ടായി. എൽപി ,യുപി തലത്തിൽ ഓൺലൈൻ ക്വിസ്, പതിപ്പ്, തയ്യാറാക്കൽ ചിത്രം വരക്കൽ, പ്രസംഗം, കഥാപാത്രനിരൂപണം, എന്നീ പരിപാടികൾ നടത്തി .മികച്ച പ്രവർത്തനങ്ങൾ ക്ലാസടിസ്ഥാനത്തിൽ കണ്ടെത്തുകയും,ഓൺലൈൻ ക്വിസ്സ് വിജയികളെ കണ്ടെത്തുകയും ചെയ്തു. ബഷീർ കൃതികൾ ശേഖരിച്ച് വീട്ടിലെ ലൈബ്രറിയിൽ സൂക്ഷിക്കുകയും കൂടുതൽ ബഷീർ കുറിപ്പ് തയ്യാറാക്കുകയും ചെയ്തു.

ക്ലാസ്സ് പി.ടി.എ

ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസിലെ CPTA യോഗം വാട്സ്ആപ്പ് ഓൺലൈൻ വഴി സംഘടിപ്പിച്ചു .ക്ലാസ് അധ്യാപകരും സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാലാൻ മാസ്റ്റർ, PTAപ്രസിഡൻറ് മാധവൻ അവർക്കൾ എന്നിവരാണ് ഉദ്ഘാടനവും അധ്യക്ഷസ്ഥാനവും നിർവഹിച്ചത്.

വിക്ടേഴ്സ് ക്ലാസ് ചർച്ച ,വാട്സാപ്പ് ഓൺലൈൻ ക്ലാസ്സ്ചർച്ച,കുട്ടികളുടെ പഠന പുരോഗതി, പഠനനിലവാരം എന്നീ വിലയിരുത്തൽ ,രക്ഷിതാക്കളുടെ സംശയങ്ങൾ , അഭിപ്രായങ്ങൾ എന്നിവയായിരുന്നു CPTAയിലെ മുഖ്യ അജണ്ട.

ഓൺലൈൻ ക്ലാസ്സുകൾ വളരെ നല്ല രീതിയിൽ കുട്ടികൾക്ക് ഫലപ്രദമാകും ഇത് മുന്നോട്ടു പോകുന്നുണ്ട് എന്നതായിരുന്നു എല്ലാ രക്ഷിതാക്കളുടെ അഭിപ്രായം.ഗൂഗിൾ മീറ്റ് ഡൗൺലോഡ് ചെയ്യുന്നതിൻറെ പ്രയാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. 85%രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.


ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം ക്ലാസ് അടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി .ചാന്ദ്രദിനത്തെ കുറിച്ച് പ്രസംഗം, ചന്ദ്രന്റെ പ്രത്യേകത, ചന്ദ്രനിൽ കാലുകുത്തിയ വ്യക്തികൾ, ആദ്യ ചന്ദ്രദൗത്യ പേടകം എന്നിവ ഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കുകയും എൽപി , യുപി തലത്തിൽ ഓൺലൈൻ ക്വിസ് നടത്തി ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

ആഗസ്റ്റ്

സ്വാതന്ത്യദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലഘുവായിട്ടായിരുന്നു ആഘോഷം.ബഹു ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് ദേശീയ പതാക ഉയർത്തി.പി.ടി.എ ഭാരവാഹികളും സന്നിഹിതരായിരുന്നു.ഓണലൈനായി ക്ലാസ്സ് അടിസ്ഥാനത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി വിവധ പരിപാടികൾ സംഘടിപ്പിച്ചു.74 -മത്തെ സ്വാതന്ത്ര്യ ദിനത്തിൽ മഹാന്മാരെ കുറച്ച് പതിപ്പ് തയ്യാറാക്കൽ,പ്രസംഗം, ദേശഭക്തിഗാനം, ഫാൻസിഡ്രസ്സ് , പോസ്റ്റർ രചന തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുകയും ചെയ്തു.

ഓണാഘോഷം

കോവിഡ് പ്രതിസന്ധി കാലഘട്ടത്തുo നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ഓണാേഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വീട്ടിൽ ഒരു പൂക്കളം, ഓണാശംസ കാർഡ് തയ്യാറാക്കാൻ , ഓണപ്പാട്ട് , സ്കിറ്റ് ,അമ്മയോടൊപ്പം ഓണവിഭവം തയ്യാറാക്കുന്ന വീഡിയോ , ഓണപ്പതിപ്പ് ,തുടങ്ങി നിരവധി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

"അധ്യാപകരുമൊത്ത് ഒരോണനാൾ "ചതയ ദിനത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് അധ്യാപകർ വിദ്യാർഥികളുമൊത്ത് ഓണവിരുന്നൊരുക്കുകയും ചെയ്തു . Google meet വഴിയാണ് ഈ പരിപാടി നടത്തിയത് . ഓണവിശേഷങ്ങളും ഓണപരിപാടികളും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കുവയ്ക്കുകയും ചെയ്തു. ഓണക്കാലം വളരെയധികം ആനന്ദകരമാക്കി മാറ്റാൻ വൈവിധ്യമാർന്ന ഈ പ്രവർത്തന പരിപാടികൾ സഹായകരമായി.

ഗൃഹസന്ദർശനം

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്ക് ഓൺലൈൻ സംവിധാനത്തിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഇവ വിലയിരുത്തുന്നതിനായിഅധ്യാപകരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം ആഗസ്റ്റ് മാസം മുതൽ നടത്തിവരുന്നു.

കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും , പഠനപുരോഗതി പരിശോധിക്കുന്നതിനും കുട്ടികളിലെ മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്നതിനും ഗൃഹസന്ദർശനം സഹായകരമാകുന്നുണ്ട്.

കൃത്യമായ ഇടവേളകളിൽ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്ന ഈ ഇടപെടൽ കോവിഡ് കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ കൈത്താങ്ങ് ആവുകയാണ്.

സെപ്തംബർ

ടാലൻറ് ലാബ്

കോവിഡ് കാലത്ത് കുട്ടികൾക്ക് വിദ്യാലയത്തിൽ എത്തിച്ചേരാൻ സാധിക്കുന്നില്ല പക്ഷേ വീടാണ് അവരുടെ വിദ്യാലയമാകുന്നത് പലതരത്തിലുള്ള കഴിവുകളുള്ള നമ്മുടെ രക്ഷിതാക്കൾ അവരുടെ അധ്യാപകർ ആവുകയാണ്, നമ്മുടെ രക്ഷിതാക്കൾ കഥകൾ പറയുന്നവരും, പാട്ടുപാടുന്നവരും , ഒട്ടേറെ ഭംഗിയുള്ള കൗതുക വസ്തുക്കൾ നിർമിക്കുന്നവരും ഉണ്ട് ഈ കഴിവ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും മുഖംമൂടി ,കട്ടൗട്ടുകൾ എന്നിവ തയ്യാറാക്കാൻ സഹായിക്കുകയും വഴി വീട്ടിലൊരു ടാലൻറ് ലാബ് തന്നെ രൂപപ്പെടുകയാണ് ഇത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സർഗാത്മക പ്രകടനത്തിന് വഴിയൊരുക്കുവാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. ഇങ്ങനെ ഓരോ പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിലൂടെ ഓരോ വീടും ഈ കാലഘട്ടത്തിൽ വിദ്യാലയമാക്കി മാറ്റാൻ സാധിച്ചു

ഒക്ടോബർ

ഗാന്ധിജയന്തിദിനം

ഗാന്ധിജയന്തി ദിനാഘോഷത്തിന് ഭാഗമായി വിദ്യാലയത്തിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിജി ചിത്രരചന, മഹത്വചനങ്ങൾ , പ്രസംഗം, ഗാന്ധിജി പാട്ടുകൾ, കവിതകൾ, കുട്ടികവിതകൾ ,പതിപ്പ്, തുടങ്ങി നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഞങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ (LP, UP )ഒരുക്കുകയുണ്ടായി.എല്ലാ കുട്ടികളുടെയും പങ്കാളിത്തമുണ്ടായിരുന്നു. ഓൺലൈൻ ക്വിസ് ക്ലാസ്സ് അടിസ്ഥാനത്തിൽ നടത്തുകയും ക്ലാസ്സ് അടിസ്ഥാനത്തിൽ വിജയികളെ കണ്ടെത്തുകയും ചെയ്തു.

ലോക തപാൽ ദിനം

ഒക്ടോബർ 9 -ലോക തപാൽ ദിനത്തിൽ വിദ്യാലയത്തിലെ 4 മുതൽ 7 വരെയുള്ള ക്ലാസ്സിൽ വിദ്യാർത്ഥികൾക്ക് വാട്സ്ആപ്പ് ഓൺലൈൻവഴി "കത്തെഴുത്ത് " മത്സരം സംഘടിപ്പിച്ചു.കത്തെഴുത്ത് കുറഞ്ഞുവരുന്ന പുതിയ കാലത്ത് ലോക തപാൽ ദിനത്തോടനുബന്ധിച്ച് കത്തെഴുത്ത് കാലം ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ ,വിദ്യാർത്ഥികൾ അവരുടെപ്രിയപ്പെട്ട അധ്യാപകൻ / അധ്യാപികയ്ക്ക് കത്തെഴുതി വാട്സാപ്പ് വഴി അയച്ചു കൊടുക്കുത്തു.

ജനുവരി

ഓർമ്മമരം

ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി

ഒരു തൈ നടാം കൊച്ചു മക്കൾക്കു വേണ്ടി

ഒരു തൈ നടാം നൂറു കിളികൾക്കുവേണ്ടി

ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി

സുഗതകുമാരി

മലയാളത്തിന്റെ പ്രിയ കവയിത്രിയും പദ്മശ്രീ ജേതാവുമായ ശ്രീമതി. സുഗതകുമാരി ടീച്ചറുടെ 86 ആം ജന്മദിനമാണ് ഇന്ന് (ജനുവരി 22 ) . പ്രകൃതി സ്നേഹിയായ കവയിത്രിയുടെ ഓർമ്മയ്ക്കായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വൃക്ഷത്തൈ നട്ട് സ്കൂളുകൾ ഹരിതാഭമാക്കുന്നതിനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും ഉതകുന്ന പദ്ധതി നടപ്പിലാക്കുന്നു. കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യമായതിനാൽ പ്രിയ കവയിത്രിയുടെ ഓർമ്മക്കായ് വീടുകളിൽ വൃക്ഷത്തൈ നടുകയും സംരക്ഷിക്കുകയും ചെയ്യേുന്ന പ്രവർത്തനത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് നിർവ്വഹിച്ചു