ജി. യു. പി. എസ്. വരടിയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. യു. പി. എസ്. വരടിയം | |
---|---|
വിലാസം | |
വരടിയം വരടിയം , അവണൂർ പി.ഒ. , 680541 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 17 - 08 - 1911 |
വിവരങ്ങൾ | |
ഫോൺ | 0487 2213812 |
ഇമെയിൽ | gupsvaradiyam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22676 (സമേതം) |
യുഡൈസ് കോഡ് | 32071404101 |
വിക്കിഡാറ്റ | Q64089452 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അവണൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 160 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീല |
പി.ടി.എ. പ്രസിഡണ്ട് | കെ കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു സന്തോഷ് |
അവസാനം തിരുത്തിയത് | |
29-01-2022 | 22676 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ പുഴയ്ക്കൽ ബ്ലോക്കിലെ അവണൂർ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് 106 വർഷം തികഞ്ഞ വരടിയം ഗവ.യു.പി.സ്കൂൾ. അവണൂർ വില്ലേജ് രേഖ പ്രകാരം സ്കൂളിന്റെ റീസർവ്വേ നമ്പർ -65/29(old sy.413/1),65/31(old sy. 412/3 , 420/1 )ആണ്. കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാൻ വരടിയം ഇട്ട്യാണത്ത് പാറുക്കുട്ടിയമ്മയെ സംബന്ധം ചെയ്യുക വഴി കൊച്ചി രാജ്യത്തിൽ വരടിയത്തിന് മഹനീയ സ്ഥാനം ലഭിയ്ക്കുകയും ഈ പ്രദേശത്തുളള നാട്ടുപ്രമാണിമാരായ പുന്നത്തൂർ രാജവംശക്കാരുമായി ബന്ധപ്പെടുകയും അതുവഴി അവർക്ക് ഭരണകാര്യങ്ങളിൽ പങ്കാളിയാകാൻ സാധിക്കുകയും ചെയ്തു. കാക്കശ്ശേരിപൈപ്പറമ്പത്ത് രാമൻ നായരുടേയും മറ്റ് പ്രമാണിമാരുടേയും ഉത്സാഹത്തിൽ സ്കൂൾ സ്ഥാപിക്കുന്നതിന് തയ്യാറെടുപ്പുകൾ നടത്തുകയും കൊച്ചി മഹാരാജാവിന് നിവേദനം നൽകുകയും രാജാവിൽ നിന്ന് സ്കൂൾ നിർമ്മിക്കുന്നതിനുളള ഉത്തരവ് ലഭിക്കുകയും ചെയ്തു. അങ്ങനെ കൊല്ലവർഷം 1087 മിഥുനമാസത്തിൽ(ക്രിസ്തുവർഷം1912 ജൂണിൽ) അന്നത്തെ കൊച്ചി ഗവർമ്മെണ്ടിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിക്കച്ചേരി” എന്ന അപരനാമത്താൽ പ്രഖ്യാപിതമായിരുന്ന കോവിലകത്തിന്റെ കെട്ടിടത്തിൽ 2 ക്ലാസ്സ് മുറികളും 12 കുട്ടികളുമായി സർക്കാർ പ്രൈമറി സ്കൂൾ വരടിയം(SPSV)എന്ന പേരിൽ ഈ വിദ്യാലയം സമാരംഭിച്ചു.കൊല്ലവർഷം1099ൽ വിദ്യാലയത്തിന്റെ പേര് മലയാളം സ്കൂൾ വരടിയം എന്നായി മാറി.1136 (1961 ക്രി.വ) വരെ ഈപേര് നിലനിന്നു. കൊല്ലവർഷം11137(ക്രി.വ 1962)വരെ വിദ്യാലയം ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രമായിരുന്നു. കേരളസർക്കാർ 1962 ൽ യു.പി സ്കൂൾ ആയി ഉയർത്തി. പണ്ട് കച്ചേരി കൂടിയിരുന്ന സ്ഥലത്തു നിൽക്കുന്ന മാവ് ഇന്നും കച്ചേരി മാവ് എന്ന പേരിൽ നിലനിൽക്കുന്നു. വിദ്യാലയാങ്കണത്തെ അലങ്കരിക്കുന്ന ഈ മുത്തശ്ശിമാവിനെ ഇന്നും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോരുന്നു.. 2017ൽ 106 ാം വാർഷികം ആഘോഷിക്കുന്ന വരടിയം ഗവ.യു.പി സ്കൂളിൽ 1 മുതൽ 7 വരെയുളള ക്ലാസ്സുകളിലായി 13 ഡിവിഷനുകളുണ്ട്. ഇംഗ്ലീഷ് മീഡിയത്തിലും പഠനം നടക്കുന്നു . പ്രീ-പ്രൈമറി ക്ലാസ്സുകളിൽ എഴുപതോളം വിദ്യാർത്ഥികൾ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
12 ക്ലാസ്സ് മുറികളും ,ഒരുഹാളും , സ്റ്റേജുംഉണ്ട്. ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ലൈബ്രറി ,കമ്പ്യൂട്ടർ റൂം , സ്റ്റോർ റൂമോടു കൂടിയ അടുക്കള, വിറകുപുര എന്നിവയുമുണ്ട്. സ്കൂളിൽ എല്ലായിടത്തും ഇലക്ട്രിഫിക്കേഷൻ നടത്തിടിട്ടുണ്ട്. ക്ലാസ്സ് മുറികളിലെല്ലാം ഫാനും ലൈറ്റുമുണ്ട്ക്ലാസ്സ് മുറികളുടെ തറ ടൈൽ വിരിച്ചിട്ടുണ്ട്.8 വർഷമായി ഇന്റർനെറ്റ് സൗകര്യമുണ്ട്. 2 കിണറുകളും 1 കുഴൽകിണറും ജലസംഭരണികളും ടാപ്പുകളും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലറ്റുകളും മൂത്രപ്പുരകളുമുണ്ട്. ഇവയ്ക്കെല്ലാം റാംപുകളുമുണ്ട്. സ്കൂളിൽ ഒരു മനോഹരമായ പാർക്ക് ഉണ്ട്.സ്കൂളിന് ചുറ്റും മതിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
നവഭവ , കോർണർ പി ടി എ , പ്രതിഭകളോടൊപ്പം , മാതളം-ത്രിദിന സമഗ്രസഹവാസ ക്യാമ്പ് , മഞ്ചാടി -കിഡ്സ് ഫെസ്റ്റ് .
മുൻ സാരഥികൾ
1 | ഗോവിന്ദവാര്യർ |
---|---|
2 | രാമകൃഷ്ണ വാര്യർ |
3 | രാമകൃഷ്ണ വാര്യർ |
4 | സി.വി.ശങ്കുണ്ണി |
5 | സിസി.ലൂസി |
6 | എ.പി.ചേച്ചാമേരി |
7 | ശങ്കരമേനോൻ |
8 | വി.കൃഷ്ണമേനോൻ |
9 | സി.എഫ്.ഈശ്വരി |
10 | മാണിക്യൻ |
11 | കെ.കെ.രാമൻ |
12 | എം.തങ്കം |
13 | ടി.എ.ഫ്രാൻസിസ് |
14 | സി.കെ. കൃഷ്ണൻകുട്ടി എഴുത്തച്ഛൻ |
15 | കെ.അയ്യപ്പൻ |
16 | കെ.എസ്.എൽസി |
17 | പി.വി. പത്മാവതി |
18 | കെ.ടി.ഡേവി |
19 | എം.ആർ.എലിസബത്ത് |
20 | യു.എം.എൽസി |
21 | കെ.ഐ.മേരി |
22 | ഇ.കെ.രാധ |
23 | എം.സി.ഇബ്രാഹിം കുട്ടി |
24 | ടി.വി.ഡേവീസ് |
25 | എം.വി.സാറാ |
26 | കെ.ചന്ദ്രിക |
27 | സി.വി.രാമൻ കുട്ടി |
28 | പി.കെ.മാർഗലീത്ത |
29 | എം.ആർ രുഗ്മിണി |
30 | ടി.ഹേമലത |
31 | എ.ടി.പത്മിനി |
32 | സൈമി പി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.മാനഴി നീലകണ്ഠൻ 2.മാനഴി രവീന്ദ്ര നാഥ് 3.ഡോ.പുത്തേഴത്ത് നന്ദകുമാർ 4.കെ.ആർസി.മേനോൻ 5.കാനിങ്ങാട്ട് ഗോവിന്ദൻകുട്ടി മേനോൻ 6.പ്രൊ.കെ.കൃഷ്ണമേനോൻ 7.അഡ്വ.പുത്തേഴത്ത് ശ്രീകുമാർ 8.പുളിയ്ക്കൽ ബാലകൃഷ്ണൻ
നേട്ടങ്ങൾ .അവാർഡുകൾ.
ബെസ്റ്റ് പി.ടി.എ 3തവണ , ബെസ്റ്റ് സ്കൂൾ 3 തവണ , ബെസ്റ്റ് സോഷ്യൽ സയൻസ് ക്ലബ്ബ് 3 തവണ .
വഴികാട്ടി
{{#multimaps:10.59004243138623, 76.17285384580562|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22676
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ