എം ടി യു പി എസ് തൃക്കുന്നപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
എം ടി യു പി എസ് തൃക്കുന്നപ്പുഴ | |
---|---|
പ്രമാണം:35348 pic1.jpg | |
വിലാസം | |
തൃക്കുന്നപ്പുഴ തൃക്കുന്നപ്പുഴ , തൃക്കുന്നപ്പുഴ പി.ഒ. , 689671 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 0479 2492919 |
ഇമെയിൽ | mtupstpza@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35348 (സമേതം) |
യുഡൈസ് കോഡ് | 32110200904 |
വിക്കിഡാറ്റ | Q87478354 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 94 |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | തോമസ് എം പി |
പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹിമ എസ് |
അവസാനം തിരുത്തിയത് | |
07-01-2022 | 35348 |
ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മർത്തോമ യു.പിസ്കൂൾ തൃക്കുന്നപ്പുഴ. ഇത് എയ്ഡഡ് സ്കൂളാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് എം. ടി. യു. പി. സ്കൂൾ തൃക്കുന്നപ്പുഴ . മാർത്തോമാ സഭയുടെ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കടൽത്തീര മിഷനിൽ ആദ്യമായി സുവിശേഷവേല ആരംഭിച്ചത് തൃക്കുന്നപ്പുഴയിലാണ് തദവസരത്തിൽ, എൽ. പി. വിദ്യാഭ്യാസത്തിനു ശേഷം ഉപരി പഠനത്തിനായി അന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുറവായിരുന്ന കാലത്ത് പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രവർത്തനഫലമായിഅയിരൂർ ടി. വി. ചെറിയാൻ ഉപദേശി, പി. ഇ. കൊച്ചുകുഞ്ഞ് ഉപദേശി എന്നിവരുടെ മേൽ നോട്ടത്തിൽ 3 കുട്ടികളോട് കൂടി ഈ സ്കൂൾ കൊല്ലവർഷം 1086 ൽ(ക്രിസ്താബ്ധം 1911) സ്ഥാപിക്കപ്പെട്ടു.1091 ൽ (ക്രി.1916)രണ്ട് ക്ലാസുകൾ ഉള്ള ഒരു പള്ളിക്കൂടം ചെറുകാട് മൂത്ത കുഞ്ഞ് അരയന്റെ അനുവാദത്തോടുകൂടി അദ്ദേഹത്തിന്റെ സ്വന്തം പുരയിടത്തിൽ ഷെഡ്ഡ് കെട്ടി തുടങ്ങി. 1,091ൽ ജി. ജോസഫിനെയും 1092 കെ.ജെ. വർഗീസിനെയും അധ്യാപക സുവിശേഷകരായി നിയമിച്ചു. 1,092 (ക്രി.1917) ഇടവത്തിൽ സ്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു.ശ്രീ. ജി.ജോസഫിന്റെ നേതൃത്വത്തിൽ 4 ക്ലാസ്സ് ഉള്ള പ്രൈമറി സ്കൂളായി ഇത് അഭിവൃദ്ധി പ്രാപിച്ചു. ഹെഡ്മാസ്റ്റർ ജി. ജോസഫിനു ശേഷം 1106 മുതൽ ശ്രീ കെ. ജെ.വർഗീസ് ഹെഡ്മാസ്റ്ററായി തുടർന്നു.അനേകരുടെ പ്രാർത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി 1950 ജൂൺ മാസത്തിൽ ഒരു മിഡിൽ സ്കൂൾ നടത്തുന്നതിന് അനുവാദം ലഭിച്ചു.അരയന്റെ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് എം. ടി. യു. പി. സ്കൂൾ (മാർത്തോമാ അപ്പർ പ്രൈമറി സ്കൂൾ ) എന്നറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ് സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ് ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ് സ്കൂളിന്റെ സാഹചര്യം.
- ഏഴ് ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
▪️ കാരുണ്യക്കുടുക്ക
▪️ പുസ്‌തകത്തൊട്ടിൽ
▪️ സഞ്ചയിക
▪️ യോഗ ക്ലാസ്സ്
▪️ സർഗ്ഗ വേള
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നമ്പർ | പേര് | വിഷയം | ഫോട്ടോ |
---|---|---|---|
1. | ഷീനാ ജോർജ് | ഇംഗ്ലീഷ് | |
2. | എം .കെ ജോയ് | ഹിന്ദി | |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
▪️കേരളത്തിലെ പ്രശസ്ത കാർഡിയോ
തൊറാസിക് സർജൻ ഡോ.ഷഫീക്.
▪️
വഴികാട്ടി
തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ ബസ് മാർഗ്ഗം വരാവുന്നതാണ്. തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ പേര് ഗസ്റ്റ് ഹൗസ്. ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.
{{#multimaps:10.7366,76.2822|zoom=18}}