എം ടി യു പി എസ് തൃക്കുന്നപ്പുഴ/Say No To Drugs Campaign
Say No To Drugs Campaign
മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കൾ എന്ന് പറയുന്നു. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു.
മനുഷ്യനെ ശാരീരികമായും മാനസികമായും തകർക്കുന്ന സാമൂഹ്യ വിപത്താണ് ലഹരി.
തലച്ചോറിനേയും, ഹൃദയത്തേയും അപകടകരമായ രീതിയിൽ ബാധിക്കുന്ന ഒരു മാരക ലഹരി മരുന്നാണ് മെത്താംഫിറ്റമിൻ.