ജി എഫ് എൽ പി എസ് എടവിലങ്ങ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എഫ് എൽ പി എസ് എടവിലങ്ങ് | |
---|---|
വിലാസം | |
കാര കാര , കാര പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 0480 2815300 |
ഇമെയിൽ | gflpsedavilang30@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23421 (സമേതം) |
യുഡൈസ് കോഡ് | 32070600706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 103 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Nil |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി ടി എ൦ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
02-01-2022 | Arun Peter KP |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ താലൂക്കിലെ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് സ്ഥാപനമാണ് ജി.എഫ്.എൽ.പി.എസ്. എടവിലങ്ങ്. 1938-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയായി 55 ആൺകുട്ടികളും 33 പെൺകുട്ടികളും പഠിയ്ക്കുന്നു. പ്രധാനാധ്യാപികയെകൂടാതെ 4 പ്രൈമറി അധ്യാപകരും 2പ്രീപ്രൈമറി അധ്യാപകരും പി.ടി.സിഎം-ഉം ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഇവിടെ മാതൃഭാഷാ പഠനത്തോടോപ്പം ഇംഗ്ലീഷിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പരിശീലനമാണ് ഞങ്ങൾ നൽകുന്നത്. അതോടോപ്പം വിദ്യാഭ്യാസത്തിന്റെ സാർവത്രിക ലക്ഷ്യങ്ങൾ നേടാനുമുള്ള പരിശീലനവും നൽകുന്നു. കലാ കായിക ആരോഗ്യവിദ്യാസത്തിനും പ്രത്യേകം പരിഗണന നൽകുന്നു.
ചരിത്രം
കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.എഫ്.എൽ.പി .എസ്.എടവിലങ്ങ്. മൂന്നാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്തിലെ 1,2,3,12,13 വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
1938ൽ അന്നത്തെ വില്ലേജ് അധികാരിയായിരുന്ന ശ്രീ അഹമ്മദുണ്ണിയുടെ സ്ഥലത്ത് കടലിനോടു ചേർന്നു ഒരു ഷെഡ്ഡിൽ 12 ആൺകുട്ടികളും 1പെൺകുട്ടിയുമായി ഈ വിദ്യാലയം ആരംഭിച്ചു.ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തി ച്ചിരുന്നത്.മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയവരുടെ മക്കളായിരുന്നു ഇവിടത്തെ വിദ്യാർത്ഥികൾ.അന്ന് നാലാം ക്ലാസ്സ് കഴിഞ്ഞാൽ കുട്ടികൾപഠനം നിർത്തി ബാലവേലക്ക് പോവുകയായിരുന്നു പതിവ്.ഇതിനു മാറ്റം വരുത്തുന്നതിനായി ഈ വിദ്യാലയത്തിൽ നാലാം ക്ലാസ്സ് എന്നത് അഞ്ചാം ക്ലാസ്സ് വരെയാക്കി ഉയർത്തുകയും മത്സ്യബന്ധനം അടക്കമുള്ള വിവിധ കൈത്തൊഴിലുകൾ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പഠിപ്പിക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീകൃഷ്ണൻ മാസ്റ്ററും ആദ്യ അദ്ധ്യാപകൻ ശ്രീ വേലുമാസ്റ്ററുമായിരുന്നു. ആദ്യത്തെ ആൺകുട്ടി മങ്ങാട്ടറ കൊച്ചയ്യപ്പൻ മകൻ ഇക്കോരനും വിദ്യാർത്ഥിനി എടച്ചാലിൽ കൃഷ്ണൻകുട്ടി മകൾ മാധവിയുമായിരുന്നു. മഴക്കാലത്ത് സ്കൂളിലെത്താനുള്ള ബദ്ധിമുട്ടും ഓലഷെഡ്ഡിന്റെ അസൗകര്യവും മൂലം താമസിയാതെ ഇന്ന് നിലനിൽക്കുന്ന കെട്ടിടങ്ങൾ പണിത് കാതിയാളത്തേക്ക് മാറ്റി. ഇന്ന് ഓടുമേഞ്ഞ 5 ക്ലാസ്സ് മുറികളും എം.പി. ഫണ്ട് ഉപയോഗിച്ച് നിർമ്മിതി കേന്ദ്രം നിർമിച്ചു നൽകിയ രണ്ട് ക്ലാസ്സ് മുറികളുള്ള കോൺക്രീറ്റ് കെട്ടിടവും സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിർമ്മിച്ച ഒരു ഓഡിറ്റോറയവും സ്കൂളിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23421
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ