ജി എഫ് എൽ പി എസ് എടവിലങ്ങ്/പ്രവർത്തനങ്ങൾ
ജൂൺ 19ന് വായനാമാസാചരണം സ്കൂളിൽ ആരംഭിച്ചു. വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്ത പരിപാടികൾക്ക് മുഖ്യാതിഥി ജയലക്ഷ്മി ടീച്ചർ ആയിരുന്നു. ടീച്ചർ കുട്ടികളോട് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു പാട്ടും കഥകളുമായി വളരെ രസകരമായ ക്ലാസ് ആണ് ടീച്ചർ നയിച്ചത്. വായനാദിന പ്രതിജ്ഞ, വായനക്കുറിപ്പ് അവതരണം, വായനാദിന പ്രസംഗം എന്നിവ അവതരിപ്പിച്ചു. ജൂലൈ 18 വരെ വായന മത്സരം, വായനാദിന ക്വിസ്, അമ്മ വായന,വായനയുമായി ബന്ധപ്പെട്ട് അമ്മമാർക്കുള്ള മത്സരങ്ങൾ, ക്ലാസ് ലൈബ്രറി ശാക്തീകരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി അബ്ദുസമദ് മാഷ് നന്ദി പറഞ്ഞു.
G. F. L. P. S. Edavilangu, കഥോത്സവം റിപ്പോർട്ട് 04/07/2023 ചൊവ്വ രാവിലെ 10.30 ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ അജിതന്റെ അധ്യക്ഷതയിൽ കുട്ടികളുടെ പ്രാർത്ഥനയോടെ കഥോത്സവം ആരംഭിച്ചു. P. T. A പ്രസിഡന്റ് T. M ഷാഫി തത്തമ്മയുടെ കഥ പറഞ്ഞു കൊണ്ട് സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ കഥോത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥി ബാലസാഹിത്യക്കാരി ആമി ഇ എസ് കുട്ടികൾക്കായി കഥ പറഞ്ഞുകൊണ്ട് സദസിനെ ഉണർത്തി. B.R.C Trainer സുനിൽ Sir കഥപാട്ടിലൂടെ കഥ അവതരണത്തെയും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞുകൊണ്ട് ആശംസകൾ പറഞ്ഞു. തുടർന്ന് വാർഡ് മെമ്പർ ജോസ്മി ടൈറ്റസ് കുറുക്കന്റെ കഥ പറഞ്ഞു. C R C C കവിത, രക്ഷിതാവ്, മുത്തശ്ശൻ അബ്ദുൽ ഹാജി എന്നിവരും കഥകൾ പറഞ്ഞു. തുടർന്ന് കുട്ടികളുടെ കഥ പറയൽ ആരംഭിച്ചു. കുറുക്കനും മുന്തിരിയും, ദാഹിച്ചു വലഞ്ഞ കാക്ക, ചമ്മി പോയ പൂച്ച, കളിക്കാൻ കൂട്ടുമോ എന്നീ കഥകൾ 3+ കുട്ടികളും, വഴക്ക്, പൂവിനൊരു കുഞ്ഞുമ്മ, കുറുക്കനും അമ്മുമ്മയും, ബുദ്ധിയുള്ള കാക്ക, ബലൂൺ, ആമയും മുയലും എന്നീ കഥകൾ 4+ കുട്ടികളും പറഞ്ഞു. വളരെ നന്നായി കുട്ടികൾ കഥ അവതരിപ്പിച്ചു.സി ആർ സി കോർഡിനേറ്റർ കവിത ടീച്ചർ സിംഹത്തിന്റെയും എലിയുടെയും കഥ അവതരിപ്പിച്ചു. Pre primary ടീച്ചേഴ്സും കുട്ടികൾക്കായി കഥ പറഞ്ഞു. പങ്കെടുത്ത എല്ലാം കുട്ടികൾക്കും H M നിഷ ടീച്ചർ സമ്മാനം നൽകി.3.30 ന് H M നിഷ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് കഥോത്സവം അവസാനിപ്പിച്ചു.
എടവിലങ്ങ് ഫിഷറീസ് എൽപി
സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ ശിൽപ്പശാല 20 /7 /2023 വ്യാഴാഴ്ച 10 മണിക്ക് സംഘടിപ്പിച്ചു പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു ചടങ്ങിൽ എച്. എം നിഷ ടീച്ചർ സ്വാഗതം പറഞ്ഞു . പിടിഎ പ്രസിഡണ്ട് സജിത അമ്പാടി ശില്പശാല ഉദ്ഘാടനം ചെയ്തു.ബി ആർ സി കോഡിനേറ്റർ കവിത ടീച്ചർആശംസകൾ അറിയിച്ചു. ശില്പശാലയ്ക്ക് റസീന ടീച്ചർ, അനു ടീച്ചർ കവിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. മൂന്ന് നാല് ക്ലാസുകളിലെ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.പഠനോപകരണത്തിന്റെ മാതൃകകൾ പരിചയപ്പെടുത്തി. നാലാം ക്ലാസിലെ English പാഠ ഭാഗവുമായി ബന്ധപ്പെട്ട് crown, reading cards, embosed words, picture cards എന്നിവ നിർമ്മിച്ചു. മൂന്നാം ക്ലാസ്സിൽ ക്ലോക്ക്, ഗുണനപ്പട്ടിക കാർഡ്,ടാൻഗ്രാം, സ്ഥാനവില പോക്കറ്റ്, വിവിധ പഠന പ്രവർത്തനങ്ങളുടെ ചിത്ര ചാർട്ട്, വർക്ക് ഷീറ്റ് എന്നിവയും നിർമ്മിച്ചു. പഠനോപകരണങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. 4:30ന് ശില്പശാല സമാപിച്ചു.