ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ
വിലാസം
ചെങ്ങന്നൂർ

ചെങ്ങന്ന‍ൂർപി.ഒ,
ആലപ്പ‍ുഴ
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04792451324
ഇമെയിൽgvhssforgirlscgnr20@gmail.com
കോഡുകൾ
സ്കൂൾ കോഡ്36006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ രാജഗോപാൽ .ആർ
പ്രധാന അദ്ധ്യാപകൻശ്രീമതി മോനി ഉമ്മൻ
അവസാനം തിരുത്തിയത്
21-12-2021Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെങ്ങന്നൂർനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്

ചരിത്രം

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഊരിലേത്ത് ദേവകിയമ്മ കുട്ടിയമ്മ പക്കൽ നിന്ന് പൊന്നും വിലയ്ക്കെടുത്ത ആറേക്കർ സ്ഥലത്ത് 1918 ൽഈ സരസ്വതീ ക്ഷേത്രസ്ഥാപിതമായി.സാർവ്വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം സാധ്യമാക്കുന്നതിലേക്ക് ചെങ്ങന്നൂർനഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിച്ച ഈവിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കും പ്രത്യേക സ്കൂൾ അനുവദിച്ചു. 1984 മുതൽ ലൈവ്സ്റ്റോക്ക് മാനേജുമെന്റിനു കീഴിലുള്ളപൗൾട്രി ,ഡയറി വിഭാഗങ്ങളിലായി പെൺകുട്ടികൾക്കു മാത്രമായി വി.എച്ച്.എസ്സ്.സി യുടെ രണ്ടു ബാച്ചുകൾ പ്രവർത്തിക്കുന്നു.1992 ൽ ഐ.എച്ച്.ആർ.ഡി. യുടെ കോളജ് ഓഫ് എഞ്ചിനീയറിങ് ആരംഭിച്ചപ്പോൾ ഈ സ്കൂൾ കോമ്പൗണ്ടിലെ കുറെ കെട്ടിടങ്ങൾ ബോയ്സ് ഹൈസ്കൂളിന ആലപ്പുഴ ഡയറ്റിനും പങ്കു വച്ചു. ക‍ൂട‍ുതൽ വായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടുക്ളാസ്സ് മുറിയും എസ്സ്.എസ്സ്.എ. ഫണ്ടിൽ നിന്നുംഅനുവദിച്ച രണ്ടു മുറി കെട്ടിടവും ഒഴികെ സ്കൂൾ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് ആദ്യകാലകെട്ടിടങ്ങളിൽ തന്നെയാണ്.ശാസ്ത്രപോഷിണിവക സുസജ്ജമായ ലാബ് -ലൈബ്രറി സൗകര്യങ്ങൾക്കു പുറമെ വിവര സാങ്കേതികവിദ്യാവിനിമയത്തിനായി സുരക്ഷിതമായ ഒരു കമ്പ്യൂട്ടർലാബും സ്മാർട്ട്റൂമും ഒരുക്കിയിട്ടുണ്ട്. ഒരു ആഡിറ്റോറിയവും ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി രണ്ടു കിണറും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റുകളും നിർമ്മിച്ചിട്ടുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക്ലാസ്‌മുറികൾ ഹൈടെക് ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ശാസ്ത്ര ക്ളബ്ബ്
  2. ഊർജ്ജ സംരക്ഷണ ക്ളബ്ബ്
  3. വിദ്യാരംഗം കലാ സാഹിത്യ വേദി
  4. ഹരിത സേന
  5. ഗണിത ശാസ്ത്ര ക്ളബ്ബ്
  6. ഐ.ടി. ക്ളബ്ബ്
  7. സോഷ്യൽ സയൻസ് ക്ളബ്ബ്
  8. ഇംഗ്ലീഷ് ക്ളബ്ബ്
  9. സ്കൂളിൽ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇൽ നടന്നു.ഔഷധസസ്യ പ്രദർശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിർമ്മിക്കൽ എന്നിവയുടെ പ്രവർത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളിൽ കുട്ടികൾക്കായി കൌൺസലിങ് ക്ലാസ്സുകൾ നടത്തി.
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൗൺസലിങ് ക്ലാസ്സുകൾ

മാനേജ്മെന്റ്

കേരളാ ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി