ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ചരിത്രം

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഊരിലേത്ത് ദേവകിയമ്മ കുട്ടിയമ്മ പക്കൽ നിന്ന് പൊന്നും വിലയ്ക്കെടുത്ത ആറേക്കർ സ്ഥലത്ത് 1918 ൽഈ സരസ്വതീ ക്ഷേത്രസ്ഥാപിതമായി.സാർവ്വത്രികവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം സാധ്യമാക്കുന്നതിലേക്ക് ചെങ്ങന്നൂർനഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിച്ച ഈവിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിരുന്നു. പിന്നീട് ഹൈസ്കൂൾ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കും പ്രത്യേക സ്കൂൾ അനുവദിച്ചു. 1984 മുതൽ ലൈവ്സ്റ്റോക്ക് മാനേജുമെന്റിനു കീഴിലുള്ളപൗൾട്രി ,ഡയറി വിഭാഗങ്ങളിലായി പെൺകുട്ടികൾക്കു മാത്രമായി വി.എച്ച്.എസ്സ്.സി യുടെ രണ്ടു ബാച്ചുകൾ പ്രവർത്തിക്കുന്നു.1992 ൽ ഐ.എച്ച്.ആർ.ഡി. യുടെ കോളജ് ഓഫ് എഞ്ചിനീയറിങ് ആരംഭിച്ചപ്പോൾ ഈ സ്കൂൾ കോമ്പൗണ്ടിലെ കുറെ കെട്ടിടങ്ങൾ ബോയ്സ് ഹൈസ്കൂളിന ആലപ്പുഴ ഡയറ്റിനും പങ്കു വച്ചു.