ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര

12:34, 11 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)


വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര
വിലാസം
വടശ്ശേരിക്കര

വടശ്ശേരിക്കര പി.ഒ,
പത്തനംതിട്ട
,
689662
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04735 253332
ഇമെയിൽtttmvhss1920@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോഹൻ ദാസ് എൻ വി
പ്രധാന അദ്ധ്യാപകൻലിനു തോമസ്
അവസാനം തിരുത്തിയത്
11-11-2020Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)​​o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1994ൽ സ്കൂളിനോട് ചേർന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)​​o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പ‌‌ഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • കരിയർ ഗൈഡൻസ് & കൗൺസിലിംഗ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ.

01/06/1952 – 31/05/1981 ശ്രീ. ററി. എം. മത്തായി
01/06/1981 – 31/05/1987 ശ്രീ. ററി. സി. ചാക്കോ
01/06/1987 – 31/05/1988 ശ്രീമതി. അന്നമ്മ ഉമ്മൻ
01/06/1988 – 31/03/1989 ശ്രീമതി. എ. റ്റി. ശോശാമ്മ
01/04/1989 – 30/04/1990 ശ്രീ. സഖറിയാ ഉമ്മൻ
01/05/1990 – 31/05/1991 ശ്രീമതി. സി. കെ. റേച്ചലമ്മ
01/06/1991 – 30/04/1996 ശ്രീമതി. പി. ജെ. ഏലിയാമ്മ
01/05/1996 – 31/03/1997 ശ്രീമതി. അന്നമ്മ മാത്യു
01/04/1997 – 31/05/1999 ശ്രീമതി. പി.റ്റി. അന്നമ്മ
01/06/1999 – 30/04/2000 ശ്രീമതി. മറിയാമ്മ ജേക്കബ്
01/05/2000 – 31/05/2002 ശ്രീമതി. അന്നമ്മ ജോർജ്
01/06/2002 – 30/04/2005 ശ്രീ. കെ. ഇ. ഡേവിഡ്
01/05/2005 – 30/04/2006 ശ്രീ. തോമസ്. പി. തോമസ്
01/05/2006 – 31/03/2008 ശ്രീമതി.സാറാമ്മ ജേക്കബ്
01/04/2008 – മുതൽ ശ്രീമതി. ലിനു തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ )
  • ശ്രീ.വി.കെ. ബാലൻ നായർ, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തർ പ്രദേശ്), അദ്ദേഹം യു.എൻ. പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു.
  • വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ )
  • പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി )
  • പത്തനംതിട്ട നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഓമല്ലൂർ റോഡിൽ കാതോലിക്കേറ്റ് കോളേജിന് സമീപം സ്ഥിതിചെയ്യുന്നു.

|----

  • ‍ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 25 കി. മി. അകലെയാണ്

വഴികാട്ടി