"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 58: | വരി 58: | ||
*[[{{PAGENAME}}/ 2017-18 പ്രവർത്തനങ്ങൾ.]] | *[[{{PAGENAME}}/ 2017-18 പ്രവർത്തനങ്ങൾ.]] | ||
*[[{{PAGENAME}}/ 2018-19 പ്രവർത്തനങ്ങൾ.]] | *[[{{PAGENAME}}/ 2018-19 പ്രവർത്തനങ്ങൾ.]] | ||
*[[[{PAGENAME}}/ നേർക്കാഴ്ച | *[[[{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
19:22, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് പയിങ്ങാട്ടിരി | |
---|---|
വിലാസം | |
പയിങ്ങാട്ടിരി പയിങ്ങാട്ടിരിപി.ഒ, , വയനാട് 670645 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04935264212 |
ഇമെയിൽ | hmglpspayingattery@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/G L P S Payingattery |
കോഡുകൾ | |
സ്കൂൾ കോഡ് | 15447 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MERCY LOUIS |
അവസാനം തിരുത്തിയത് | |
23-09-2020 | 15447 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പയിങ്ങാട്ടിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പയിങ്ങാട്ടേരി . ഇവിടെ 45 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 107 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
എടവക ഗ്രാമ പഞ്ചായത്തിലെ നല്ലൂർനാട് വില്ലേജിൽ പയിങ്ങാട്ടിരി ഗ്രാമത്തിൻറെ തിലകക്കുറിയാണ് ഞങ്ങളുടെ വിദ്യാലയം. പഞ്ചായത്തിലെ ആറാം വാർഡിലെ ഏക വിദ്യാലയമാണിത്.
1908 ൽ ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് പയിങ്ങാട്ടിരി ഗ്രാമത്തിലെ പെൺകുട്ടികൾക്ക് വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അക്കാലത്ത് പെൺകുട്ടികൾക്ക് വിദ്യാലയത്തിൽ ചേർന്ൻ പഠിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. അഞ്ചാം ക്ലാസ്സ് വരെയെങ്കിലും പെൺകുട്ടികൾ പഠിക്കണമെന്ന താൽപര്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്. മലബാർ ബോർഡ് ഗേൾസ് സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിൻറെ അന്നത്തെ പേര്.
പയിങ്ങാട്ടിരി ഗ്രാമത്തിലെ സുബ്രഹ്മണ്യ അയ്യരായിരുന്നു വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ എടുത്തത്. അദ്ദേഹം സംഭാവന നൽകിയ 29 സെൻറ് സ്ഥലത്താണ് ഇന്നും വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ആദ്യ കാലത്തൊക്കെ വിദ്യാലയത്തിലെ അധ്യാപകരും ഗ്രാമത്തിലുള്ളവർ തന്നെയായിരുന്നു. 1920 മുതൽ വിദ്യാലയം മിക്സഡ് സ്കൂളായി മാറി.സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാലയത്തിൻറെ പേര് ഗവ. എൽ. പി. സ്കൂൾ പയിങ്ങാട്ടിരി എന്നാക്കി മാറ്റി . ആദ്യ കാലത്തൊക്കെ പ്രാഥമിക സൗകര്യങ്ങൾ ഇല്ലാതിരുന്ന സ്കൂളിൽ 1995 ഓടെ പി. ടി. എ. ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു .
ഗ്രാമത്തിന് പയിങ്ങാട്ടിരി എന്ന പേര് വന്നത് രസകരമാണ് . ബ്രിട്ടിഷുകാരാണ് ഈ പേര് വരാനിടയായത് എന്ൻ ഒരു കൂട്ടർ പറയുന്നു. ഒരു കാലത്ത് ഇവിടെ പൈങ്ങ (അടക്ക, കമുക്) മരങ്ങൾ ധാരാളമായി ഉണ്ടായിരുന്നു ,ഒരു ബ്രിട്ടിഷ് റെവന്യൂ ഓഫിസർ ശിപായിയുമായി ഇവിടെ വന്നപ്പോൾ ഇതെന്ത് ട്രീയാണെന്ന് ചോതിച്ചു. ശിപായി “പയിങ്ങ ട്രീ“ എന്ൻ മറുപടി നല്കി. ഉടനെ സായിപ്പ് സ്ഥലത്തിന് “പയിങ്ങട്രീ” എന്ന പേര് നല്കിപ. അത് പിന്നീട് പയിങ്ങാട്ടിരി ആയി മാറി.
മറ്റൊരു വിഭാഗം പറയുന്നത് അന്ന് ഗ്രാമനിവാസികൾ ധാരാളം പൈക്കളെ വളർത്തിയിരുന്നു. രാവിലെ മേയ്ക്കാനും വൈകുന്നേരം തിരിച്ചും പൈക്കളെ കൊണ്ട് പോവുക പതിവായിരുന്നു . പൈക്കൾ നിര നിരയായി പോകുന്ന തെരുവ് എന്നർത്ഥത്തിൽ ഗ്രാമത്തിനെ പയിങ്ങട്ടിരി എന്ന പേര് വിളിച്ചു.
അനുഗ്രഹീതമായ ഒരു സംസ്കാരത്തിൻറെ വേരുകളിൽ നിന്നാണ് ഞങ്ങളുടെ വിദ്യാലയത്തിൻറെ തുടക്കം . ആ മഹാ സംസ്കാരത്തിൻറെ ശേഷിപ്പുകളും ആചാരങ്ങളും മറ്റും ഞങ്ങളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമാവാറണ്ട്. നമ്മുടെ നാട്ടിലും പുറം നാട്ടിലുമുള്ള ഒരുപാട് നല്ല പൌരന്മാരെ വാർത്തെടുത്ത ഞങ്ങളുടെ വിദ്യാലയം ഉയർച്ചയുടെ പടവുകളിലാണ്.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്ന വിദ്യാലയത്തിൽ 1995 മുതലുള്ള പിടിഎ കമ്മിറ്റികൾ ഉണർന്നു പ്രവർത്തിച്ചതിൻറെ ഫലമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞു . ഇപ്പോൾ DPEP building 1, എം.പി ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികൾ,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികൾ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികൾ എന്നിങ്ങനെ 8 ക്ലാസ് മുറികൾ നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്.
ചുറ്റുമതിൽ ഈ അധ്യയനവർഷം ബഹു. എം പി ശ്രീ:എം ഐ ഷാനവാസ് അവർകളുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തിൽ നിന്നും പാചകപ്പുര,തണൽപ്പുര എന്നിവയും ലഭിച്ചു . കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ നല്ലൂർനാട് സർവ്വിസ് സഹകരണ ബാങ്കിൽ നിന്നും ലഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി എൽ പി എസ് പയിങ്ങാട്ടിരി/ 2017-18 പ്രവർത്തനങ്ങൾ.
- ജി എൽ പി എസ് പയിങ്ങാട്ടിരി/ 2018-19 പ്രവർത്തനങ്ങൾ.
- [[[{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.സുബ്ബരാമൻ മാസ്റ്റർ 2.സീത ടീച്ചർ 3.രംഗനായകി ടീച്ചർ 4.അപ്പുക്കുട്ടൻ മാസ്റ്റർ 5.കൃഷ്ണയ്യർ മാസ്റ്റർ 6.സൗമിനി ടീച്ചർ 7.കുമാരി ടീച്ചർ 8.മുരളി മാസ്റ്റർ 9.അനിലൻ മാസ്റ്റർ 10.ജസ്റ്റിൻ മാസ്റ്റർ 11.രഘുനാഥൻ മാസ്റ്റർ 12.ലളിതകുമാരി ടീച്ചർ 13.തോമസ് മാസ്റ്റർ 14.കര്മ്മമല ടീച്ചർ 15.പത്മാവതി ടീച്ചർ 16.പത്മിനി ടീച്ചർ 17.ജോർജ്ജ് മാസ്റ്റർ 18.അബ്ദുള്ള മാസ്റ്റർ 19.ജുബൈരിയ ടീച്ചർ 20.സരോജിനി ടീച്ചർ 21.ജനമ്മ ടീച്ചർ 22.ഗീത ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.772936, 75.990079 |zoom=13}}