ഉള്ളടക്കത്തിലേക്ക് പോവുക
"എസ്. ബി. എസ്. ഓലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
21361 (സംവാദം | സംഭാവനകൾ)
No edit summary
21361 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
<div style="box-shadow:10px 10px 5px #888888;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:6px solid
#40E0D0; background-image:-webkit-linear-gradient(to top left, #33ccff 0%, #ff99cc 100%);text-align:center;width:95%;color:GoldenRod  #DAA520;">'''സ്വാഗതം -സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി'''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഓലശ്ശേരി
| സ്ഥലപ്പേര്= ഓലശ്ശേരി
17:16, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്വാഗതം -സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരി
എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി
ഓലശ്ശേരി (പി.ഓ), കൊടുമ്പ,പാലക്കാട്
678551
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04912574999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
യു.പി
മാദ്ധ്യമംമലയാളം‌ & ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ
അവസാനം തിരുത്തിയത്
19-04-202021361
പ്രോജക്ടുകൾ
QR CODE SBS OLASSERY
ചരിത്രം
കൊടുമ്പ് പഞ്ചായത്തിലെ ഓലശ്ശേരി എന്ന ഗ്രാമത്തിലാണ് സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
ശിശുസൗഹൃദക്ലാസ്സ് മുറികൾ, ഹൈടെക് ക്ലാസ്സ് മുറികൾ, വിപുലമായ സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ലബോറട്ടറി, ശുചിത്വമുള്ള ടോയ് ലെറ്റ് സൗകര്യങ്ങൾ
മാനേജ്മെന്റ്
മാനേജർ:
കെ.വി.രാമലിംഗം
സെക്രട്ടറി:ശ്രീ.സി.ഉണ്ണികൃഷ്ണൻ മാസ്റ്റർ,
ട്രഷറർ:ശ്രീ.കെ.കുട്ടികൃഷ്ണൻ
അംഗങ്ങൾ : ശ്രീ,മാധവൻ കുട്ടി മേനോൻ , ശ്രീ.ആർ.പ്രശാന്ത് , ശ്രീ.സുരേഷ് എബ്രഹാം , ശ്രീമതി,യു മൃദുല
അവധിക്കാല പരിശീലനം-എന്റെ മലയാളം നല്ല മലയാളം പദ്ധതി
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിലെ കൂട്ടുകാർക്ക് കൈ താങ്ങായി എന്റെ മലയാളം നല്ല മലയാളം പദ്ധതി നടപ്പിലാക്കി. ഒരു കൂട്ടം അധ്യാപകരുടെ നേതൃത്വത്തിൽ 10 ദിവസം നീണ്ടു നിന്ന ഓൺലൈൻ പരിശീലന പരിപാടിയായിരുന്നു ഈ പദ്ധതി. 3 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾ ഇതിൽ പങ്കാളികളായി. കുട്ടികളുടെ ഭാഷാശേഷിയെ വികസിപ്പിക്കുന്ന തരത്തിലുള്ള പഠന സാമഗ്രികളും പ്രവർത്തനങ്ങളും പരിശീലനത്തിന് സഹായകരമായി. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരമായിരുന്നു. സ്കൂൾ ബ്ലോഗിൽ ക്വിസിന്റെ ലിങ്ക് നൽകിയാണ് മത്സരം സംഘടിപ്പിച്ചത്. തുടർന്നുള്ള അഞ്ച് ദിവസങ്ങൾ വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പഠന സാമഗ്രികളും നിർദ്ദേശങ്ങളും നൽകി പദ്ധതി പൂർത്തിയാക്കി . കുട്ടികളുടെ ഉത്പന്നങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും പ്രോത്സാഹനവും നൽകി. രക്ഷിതാക്കളുടെ പിന്തുണയോടു കൂടി വിജയകരമായി പൂർത്തിയാക്കിയ എന്റെ മലയാളം നല്ല മലയാളം പദ്ധതി സ്കൂൾ അക്കാദമിക ചരിത്രത്തിലെ നാഴികക്കല്ലായി.
ഹെഡ് മാസ്റ്റർ H വേണുഗോപാലൻ, സഹ അധ്യാപകരായ എം.വി സൗമ്യ, സി രാഗിണി, ആർ സുജിന, ആർ ജിതിൻ, പി ശരണ്യ, വി സജീവ് കുമാർ എന്നിവരാണ് ഓൺ ലൈൻ പരിശീലനത്തിന് നേതൃത്വം നൽകിയത്.
അവധിക്കാല പരിശീലനം വീഡിയോ അവധിക്കാല പരിശീലനം വീഡിയോ-2
മലയാള മനോരമ 12-04-2020
അവധിക്കാല പരിശീലനം-ക്വിസ്-2020
സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുന്ന സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയിലെ 3 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ ക‍ൂട്ടുകാർക്ക് വേണ്ടിയാണ് ഈ ക്വിസ് മത്സരം നടത്ത‍ുന്നത്. 5 ദിവസങ്ങളിലായാണ് മത്സരം നടക്കുന്നത്. .ഓരോ ദിവസവും വിവിധ വിഷയങ്ങളിലായി രസകരവും ലളിതവുമായ 25 ചോദ്യങ്ങളാണുണ്ടാവുക. അതാത് ദിവസങ്ങളിലെ ചോദ്യങ്ങൾക്ക് അന്നു തന്നെ ഉത്തരം നൽകേണ്ടതാണ് ഒരു മണിക്കൂറിനുള്ളിൽ മത്സരം പൂർത്തിയാക്കേണ്ടതാണ്. ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ഈ മത്സരത്തിൽ പങ്കെടുക്കാം https://sbsolassery.blogspot.com/ എന്ന സ്ക്കൂൾ ബ്ലോഗിൽ ക്വിസ് മത്സരത്തിന്റെ ലിങ്ക് നൽകുന്നതായിരിക്കും. ഈ ലിങ്കിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി മുന്നോട്ട് പോകാം.ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ്. ഒരു പ്രാവിശ്യം സബ്മിറ്റ് ചെയ്താൽ വീണ്ടും ഉത്തരം രേഖപ്പെടുത്താൻ സാധിക്കുകയില്ല. സബ്മിറ്റ് ചെയ്ത ഉടനെ നിങ്ങളുടെ സ്കോർ എത്രയെന്ന് കാണാൻ കഴിയും . തെറ്റായി രേഖപ്പെടുത്തിയവയും കാണാം .ക്ലാസ്സടിസ്ഥാനത്തിൽ വിജയികളെ നിശ്ചയിക്കുന്നതാണ്.വിജയികളുടെ വിവരങ്ങൾ സ്കൂൾ ബ്ലോഗിൽ പ്രദർശിപ്പിക്കുന്നതാണ്.ഈ പരമ്പരയിൽ വര‍ുന്ന ചോദ്യങ്ങൾ ഒരേ ഫോൺ നമ്പറിൽ നിന്നും എല്ലാ ദിവസവും പങ്കെടുക്കേണ്ടതാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ മത്സരം . കുട്ടികളുടെ അറിവ് പരിശോധിക്കാനും കഴിവ് തെളിയിക്കാനുമുള്ള ഒരു അവസരമായി ഇതിനെ കാണണം. രക്ഷിതാക്കൾ ഉത്തരം പറഞ്ഞു കൊടുക്കേണ്ടതില്ല. കുട്ടികളിൽ സത്യസന്ധത വളർത്താൻ ഈ അവസരം പ്രയോജനപ്പെടുത്തുക.05-04-2020 ന് വൈകുന്നരം ക്വിസ് മത്സരം ആരംഭിച്ചു,ക്വിസ് മത്സരം സ്കൂളിലേക്ക് മാത്രമായി ഒതുക്കാതെ ജില്ലയിലെ കുട്ടികൾക്ക് കൂടി മത്സരിക്കാൻ അവസരം നൽകി.ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അടുത്തദിവസം തന്നെ സ്കോർഷീറ്റ് ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
സ്കൂൾ വാർഷികം
സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ 69ാമത് സ്ക്കൂൾവാർഷികം കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഷൈലജ ഉദ്ഘാടനം ചെയ്തു.കാലത്തിനനുസരിച്ച് അനിവാര്യ മാറ്റങ്ങളോടെയാണ് നമ്മുടെ വിദ്യാലയം ഈ വർഷവും ഗംഭീരമായി ആഘോഷിച്ചത്. കലാ പാരമ്പര്യത്തിൽ തനതായ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന നമ്മുടെ വിദ്യാലയം കുട്ടികളുടെ വാസനകളെ കണ്ടെത്തി അവർക്ക് അവസരമൊരുക്കി കൊടുക്കുന്നതിൽ അതിയായ ശ്രദ്ധ പുലർത്തുന്നു. ആയിരത്തിലധികം ജനങ്ങൾ പങ്കുചേരുന്ന ഓലശ്ശേരി ഗ്രാമത്തിന്റെ ഉത്സവമാണ് സ്കൂൾ വാർഷികം. 2020 മാർച്ച് ഏഴ് ശനിയാഴ്ചയാണ് നമ്മുടെ വിദ്യാലയത്തിന്റെ വാർഷികം നടന്നത് .വൈകുന്നേരം ആറുമണിക്ക് കുട്ടികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ വാർഷികാഘോഷത്തിന് പ്രധാനാധ്യാപകൻ ശ്രീ. വേണുഗോപാലൻ സ്വാഗതം പറഞ്ഞു. ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് പി.ടി.എ പ്രസിഡന്റായ ശ്രീ.മാധവൻ അവർകളാണ്. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ. സതീഷ് സ്കൂളിന്റെ ഒരു വർഷിക റിപ്പോർട്ട് ദൃശ്യ വിരുന്നോടെ സദസ്സിനു മുമ്പാകെ അവതരിപ്പിച്ചു. തുടർന്ന് ഈ ഈ വർഷത്തെ .എസ്.എസ് എൽ. സി പരീക്ഷയിൽ സമ്പൂ‍ർണ്ണ എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾക്കും,എൽ.എസ്.എസ് പരീക്ഷയിൽ വിജയിച്ചവർക്കും,പാഠ്യപാഠ്യേതര വിഷയങ്ങളിൾ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പ്രൊവിഷ്യൻസി അവാർഡ്,ഉപജില്ലാ മേളകളിലെ വിജയികൾക്ക് മൊമന്റോ,എന്നിവ സ്കൂൾ മാനേജർ ശ്രീ കെ.വി.രാമലിംഗം വിതരണം ചെയ്തു.വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശാന്ത, വാർഡ് മെമ്പർ ശ്രീമതി കോമളം,മുൻ H M ശ്രീ സേതുമാധവൻ മാസ്റ്റർ, മുൻ H M ശ്രീമതി ആനന്ദവല്ലി, ശാന്തിഗിരി മെഡിക്കൽ കോളേജ് സീനിയർ മാനേജർ സ്രീ.അശോകൻ, ശാന്തിഗിരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസ്സർ ഡോ.വിഷ്മു ,പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ പവിത്രൻ മാസ്റ്റർ,സെക്രട്ടരി ശ്രീ ചന്ദ്രൻ,എന്നിവർ ആശംസയർപ്പിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക ശ്രീമതി.സി.ഉഷാകുമാരി ടീച്ചർക്ക് യാത്രയയപ്പും നൽകി.സ്കൂൾ ലീഡർ കുുമാരി നിരുപമാദാസ് നന്ദി പരഞ്ഞു.തുടർന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു.പൂർവ്വ വിദ്യാർത്ഥിയായ അരുണും സംഘവുമാണ് കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചത്.കുട്ടികളുടെ പരിപാടികൾ വളരെ മികവു പുലർത്തുന്നവയായിരുന്നു വർണ്ണ ശോഭയുള്ള വസ്ത്രങ്ങളും ദൃശ്യ ഭംഗിയുള്ള പ്രോപ്പർട്ടീസ് ഉപയോഗിച്ചുള്ള നൃത്തങ്ങൾ വളരെ വിസ്മയം ഉളവാക്കിയിരുന്നു.
ശംഖൊലി
പുത്തനുണർവ്വുമായി പുതുവർഷത്തിൽ സീനിയർ ബേസിക് സ്ക്കൂൾ ഓലശ്ശേരിയുടെ സ്ക്കൂൾ പ്രവർത്തനങ്ങളുടെ ആദ്യ വാർത്താ പത്രമായ ശംഖൊലിയുടെ പ്രകാശനം 2020 ജനുവരി 2 ന് ബഹുമാനപ്പെട്ട പാലക്കാട് MP ശ്രീ.വി.കെ ശ്രീകണ്ഠൻ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് നിർവ്വഹിക്കുന്നു. സർഗ്ഗാത്മകതയുള്ള ഓരോ കുട്ടിക്കും തന്റേതായ രീതിയിൽ കഴിവുകളെ പുറത്തേക്കെടുത്ത് വികസിപ്പിക്കാനും സ്വപനങ്ങൾ സാക്ഷാത്കരിക്കാനും വിദ്യാലയ പ്രവർത്തനങ്ങൾ അവസരമൊരുക്കുന്നു.ലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു വേണ്ടി ഉത്സാഹിച്ചു പ്രവർത്തിക്കുകയും സൃഷ്ടികളുടെ വിസ്മയങ്ങൾ വിടർത്തുകയും ഉയർച്ചയ്ക്കു ഊർജ്ജം പകരുകയും ചെയ്തു. വൈവിധ്യമാർന്ന വിദ്യാലയ പ്രവർത്തനങ്ങളുടെ ശംഖൊലി ഉയരുകയായി.
ഫുട്ബോൾ പരിശീലനം
സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ പരിശീലനം.കുട്ടികളിൽ കായിക ശേഷി പ്രോത്സാഹനവുമായി മികച്ച രീതിയിൽ പരിശീലനം നടത്തി വരുന്നു .പൂർവ്വ വിദ്യാർത്ഥിയും രക്ഷിതാവുമായ മനോജാണ് പരിശീലകൻ
ഫുട്ബോൾ പരിശീലനം വീഡിയോ
LSS സ്കോളർഷിപ്പ് 2019
2018-2019 അധ്യന വർഷത്തിലെ എൽ.എസ്.എസ്. പരീക്ഷയിൽ വിനയ ആർ,അൽഷിഫ എ,എന്നീ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ ലഭിച്ചു സീനിയർ ബേസിക് സ്ക്കൂളിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് വർഷം തോറും ലഭിച്ചു വരുന്ന എൽ.എസ്.എസ് വിജയികളുടെ എണ്ണം. ഓരോ വർഷത്തിൽ നിന്നും വ്യത്യസ്തമായ വിജയത്തിളക്കമാണ് ഇവിടത്തെ കുട്ടികൾ പ്രകടിപ്പിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ പേര് വർഷം
1 ശ്രീ.സി. ഉണ്ണികൃഷ്ണൻ 1999 - 2002
1 ശ്രീ. കെ മുരളീധരൻ 2003 - 2015
1 ശ്രീമതി.പി. ആനന്ദവല്ലി 2016 - 2017
1 ശ്രീ.പി.വി. സേതുമാധവൻ 2017 - 2019-
"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=794032" എന്ന താളിൽനിന്ന് ശേഖരിച്ചത്