"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:
സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.
സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== '''<sub>ഭൗതികസൗകര്യങ്ങൾ</sub>''' ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.



20:40, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
പ്രമാണം:Saghs mupa.jpg
വിലാസം
മൂവാറ്റുപുഴ

സെൻറ്. അഗസ്റ്റ്യൻസ്‌ ഗേൾസ്‌ ഹയർ സെക്കൻററി സ്‌കൂൾ, മൂവാറ്റുപുഴ
,
686 661
,
എറണാകുളം ജില്ല
സ്ഥാപിതം25 - 05 - 1937
വിവരങ്ങൾ
ഫോൺ0485 2830626 (HS), 0485 2834396 (HSS)
ഇമെയിൽsaghs28002mvpa@gmail.com (HS), saghss07090mvpa@gmail.com (HSS)
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. കൊച്ചുറാ‌‌ണി ജോസഫ്
പ്രധാന അദ്ധ്യാപകൻസി. ലിസ് മരി‍യ
അവസാനം തിരുത്തിയത്
02-08-2018Saghs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ 20-ാം വാർഡിൽ താലൂക്ക്‌ ഹെഡ്‌ക്വാർട്ടേഴ്‌സ്‌ ആശുപത്രിയുടെ എതിർവശത്ത്‌ സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ സെന്റ്‌ അഗസ്റ്റ്യൻസ്‌ ഗേൾസ്‌ ഹയർ സെക്കന്ററി സ്‌കൂൾ. കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വർദ്ധത്തിൽ തികച്ചും അവികസിതമായിരുന്നു മൂവാറ്റുപുഴ പ്രദേശം. പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതെ, പെൺകുട്ടികൾ വെറും അടുക്കള ഭരണത്തിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞിരുന്നകാലം. ഒരു നാടിന്റെ പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണ്‌ എന്ന്‌ ബോധ്യപ്പെട്ടിരുന്ന തിരുസഭാധികാരികൾ ഇവിടെ ഒരു സ്‌കൂൾ ആരംഭിക്കുവാൻ ആഗ്രഹിച്ചു. അന്നത്തെ എറണാകുളം ആർച്ചുബിഷപ്പ്‌ മാർ അഗസ്റ്റ്യൻ കണ്ടത്തിൽ തിരുമേനിയുടെ പൈതൃകാശീർവാദത്തിലും നേതൃത്വത്തിലും നടന്ന പരിശ്രമഫലമായി ഗവൺമെന്റിൽ നിന്നും സ്‌കൂളിന്‌ അനുവാദം ലഭിച്ചു. 1937 മെയ്‌ 25-ന്‌ അന്നത്തെ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ബ്രഹ്മശ്രീ ആർ. രംഗയ്യർ (B.A.L.T)ഔപചാരികമായി സ്‌കൂൾ ഉദ്‌ഘാടനം ചെയ്‌തു. കണ്ടത്തിൽ മാർ അഗസ്റ്റീനോസ്‌ പിതാവിന്റെ പാവനസ്‌മരണയ്‌ക്കായി സെന്റ്‌ അഗസ്റ്റ്യൻസ്‌ സ്‌കൂൾ എന്ന്‌ നാമകരണവും ചെയ്‌തു. കേരളത്തിന്റെ നവോത്ഥനായകനായ വാ. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചൻ, സ്‌ത്രീകളുടേയും കുട്ടികളുടേയും രൂപീകരണവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിച്ച കർമ്മലീത്ത സന്യാസിനി സമൂഹത്തെ (സി.എം.സി.) ഈ സ്‌കൂൾ ഭരണമേൽപിച്ചു. കേവലം 37 കുട്ടികളും 2 അധ്യാപകരുമായി ഒരു വാടക കെട്ടിടത്തിൽ ആരംഭിച്ച സ്‌കൂളിന്റെ ആദ്യ ഹെഡ്‌മിസ്‌ട്രസ്‌ സി. അലോഷ്യ സി.എം.സിയും, സഹാദ്ധ്യാപികമാർ സി. ക്രിസ്റ്റീന, സി. മേരി ആഗ്നസ്‌ എന്നിവരും ആയിരുന്നു. ഇന്ന്‌ 1538 കുട്ടികളും 60 സ്റ്റാഫ്‌ അംഗങ്ങളുമുള്ള ഈ കലാലയം മൂവാറ്റുപുഴയിൽ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി വളർച്ചയുടെ പടവുകൾ കയറി തലയുയർത്തി നിൽക്കുന്നു. 2000-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ട ഈ സ്‌കൂൾ 1987-ൽ സുവർണ്ണ ജൂബിലിയും 2007-ൽ സപ്‌തതിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ച്‌, യുവത്വം കൈവിടാതെ, ഫലം ചൂടി നിൽക്കുന്നു. എസ്‌.എസ്‌.എൽ.സി.ക്ക്‌ 1978 ൽ 6-ാം റാങ്കും 1996-ൽ 12-ാം റാങ്കും, 2000ൽ 13-ാം റാങ്കും +2 ഹ്യൂമാനിറ്റിക്‌സിൽ 2003-ൽ 2-ാം റാങ്കും നേടിയ ഈ സ്‌കൂളിന്‌ പല വർഷങ്ങളിലും 100% വിജയവും എല്ലാ വർഷവും 95% ത്തിൽ കൂടുതൽ വിജയവും കൈവരിക്കാൻ സാധിച്ചിട്ടുണ്ട്‌. പഠനത്തിലെന്നപോലെ തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും കലാ-കായികരംഗങ്ങളിലും ഉന്നതനിലവാരം പുലർത്തുവാൻ സ്‌കൂളിന്‌ കഴിയുന്നു. ഈ സ്‌കൂളിൽ നിന്നും അറിവിന്റെ കെടാവിളാക്കുമേന്തി ഇന്ത്യയുടെ, അല്ല, ലോകത്തിന്റെ തന്നെ നാനാ ഭാഗങ്ങളിൽ, വൈവിദ്ധ്യമാർന്ന ജീവിത രംഗങ്ങളിൽ സമർപ്പിതരും, ഡോക്‌ടേഴ്‌സും, എഞ്ചിനീയേഴ്‌സും , ഉന്നത ഉദ്യേഗസ്ഥകളും, ഉത്തമ കുടുംബിനികളുമായി പൂർവ്വ വിദ്യാർത്ഥിനികൾ നിസ്വാർത്ഥ സേവന നിരതരായിരിക്കുന്നു. സ്‌ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌. ഇനിയും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്‌ പറക്കുവാൻ സെന്റ്‌ അഗസ്റ്റ്യൻസിനെ സർവ്വശക്തനായ ദൈവം കനിഞ്ഞനുഗ്രഹിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • കരീയർ ഗൈഡൻസ്
  • സൗഹൃദ ക്ലബ്
  • നാഷണൽ സർവിസ് സ്കീം
  • റെഡ് ക്രോസ്
  • ഐസ്
  • സീഡ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) പാവനാത്മ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.അലോഷ്യ(സി.എം. സി), മിസ്സിസ്. ഫിലോമിന ഫ്രാൻസീസ്, സി. സെലിൻ(സി.എം. സി), സി. പാവുള(സി.എം. സി), സി. കാർമൽ(സി.എം. സി), സി. ബേർണീസ്(സി.എം. സി), സി. വിയാനി(സി.എം. സി), സി. ജോസിറ്റ(സി.എം. സി), സി. ബേസിൽ(സി.എം. സി), സി.ജയറോസ് (സി.എം. സി) ,സി.ലിസീന (സി.എം. സി),സി.ആൻമേരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുകുമാരി അന്തർജനം (എറണാകുളം ലോ-കോളേജ് പ്രൊഫസർ), അനൂജ അകത്തൂട്ട്-എഴുത്തുകാരി(കഥ,കവിത) മരിയൻ മാത്യൂസ്-സബ് ലഫ്.കേണൽ ബീന കെ. -UNESCO

നേട്ടങ്ങൾ

എല്ലാ വർഷവും SSLC ക്ക് നൂറ് ശതമാനം വിജയവും പ്ലസ്ടൂവിന് 99% വിജയവും ലഭിച്ചിട്ടുണ്ട്‌. 

ഹയർസെക്കൻഡറിയിൽ 2014,2015 വർഷങ്ങളിൽ മരിയ ജോൺസൺ,ശ്രുതി എം എസ് എന്നീ കുട്ടികൾക്ക് 1200/1200 മാർക്ക്‌ ലഭിച്ചു. 2016-17 എസ്.എസ്.എൽ.സി പരീക്ഷയിലു൦,പ്ലസ്ടു പരീക്ഷയിലു൦ സ്കൂൾ മികച്ച നേട്ട൦ കൈവരിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ 38 ഫുൾ A+ ലഭിച്ചു.

സ്കൗട്ട് & ഗൈഡ്സ്

അധ്യാപിക ഷൈനി കെ.എസ് & സി.ജോയൽ എന്നിവരുടെ നേത്രത്വത്തിൽ ഗൈഡി൦ങ് പ്രവ൪ത്തന൦ ഉജ്ജ്വലമായിനടക്കുന്നു. |ചിത്രം= saghs mupa.jpg|

റെഡ് ക്രോസ്

സാൽവി ടീച്ചറിൻടെ നേത്രത്വത്തിൽ റെഡ്ക്രോസ് പ്രവ൪ത്തന൦ കാര്യക്ഷമമായി നടക്കുന്നു.

ഐസ്

ജോയ്സ് ജോർജ്ജ് എ൦.പി വിഭാവന൦ ചെയ്ത എൈസ് പദ്ധതിയിൽ
ആഷ് ലി ടീച്ചറിൻടെ  നേത്രത്വത്തിൽ 60 കുട്ടികളെ തെരഞ്ഞെടുത്തു.ഒന്നാ൦ ഘട്ട പരിശീലന൦ പൂർത്തിയായി.


വഴികാട്ടി