ഉള്ളടക്കത്തിലേക്ക് പോവുക

"പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lkpandallur (സംവാദം | സംഭാവനകൾ)
Lkpandallur (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
|റവന്യൂ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=മഞ്ചേരി
|ഉപജില്ല=മഞ്ചേരി
|ലീഡർ=ജെസാ സിച്ച്
|ലീഡർ=ജസ സി.എച്ച്
|ഡെപ്യൂട്ടി ലീഡർ=അനാമിക
|ഡെപ്യൂട്ടി ലീഡർ=അനാമിക
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണ കുമാർ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=കൃഷ്ണ കുമാർ

21:45, 9 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
18093-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18093
യൂണിറ്റ് നമ്പർ18093
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർജസ സി.എച്ച്
ഡെപ്യൂട്ടി ലീഡർഅനാമിക
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്ണ കുമാർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിഷാ നെൽസൺ
അവസാനം തിരുത്തിയത്
09-01-2026Lkpandallur


18093-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്18093
യൂണിറ്റ് നമ്പർ18093
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ലീഡർതീർത്ഥ
ഡെപ്യൂട്ടി ലീഡർആര്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് മുനീർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീരഞ്ജിനി
അവസാനം തിരുത്തിയത്
09-01-2026Lkpandallur


LK Aptitude test 2024

ഈ വർഷം ഏകദേശം 235 ഓളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റസ്   അംഗത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള  ടെസ്റ്റിൽ പങ്കെടുത്തു.

വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.

കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

ഇതിൽ നിന്നും മികച്ച മാർക്ക് ലഭിച്ച 40 വിദ്യാർഥികളെയും തുടർന്ന് 39 വിദ്യാർത്ഥികളെയും ചേർത്ത് ഈ വർഷത്തെ ബാച്ച് രൂപീകരിച്ചു.


Preliminary Camp 14 August 2024

2024-27 വർഷത്തെ  വിദ്യാർഥികൾക്കായി 14 ഓഗസ്റ്റ് 2024 തീയതി സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് ആരംഭിച്ചു.ക്യാമ്പ് സ്കൂൾ എസ് ഐ ടി സി മുഹമ്മദ് ഫാസിൽ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി വിനോദ് മാഷ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ രഘുനാഥൻ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല കൈറ്റ്  മാസ്റ്റർ  ട്രെയിനേഴ്സ് ആയ  മഹേഷ്, മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ഈ വർഷത്തെ ഡയറി ലീഡർക്ക് നൽകി. തുടർന്ന് സ്കൂളിലെ അധ്യാപകരായ ലത, പത്മപ്രസാദ്,  വിജയഭേരി കോഡിനേറ്റർ സിജി ജോൺ,  ലിറ്റിൽ കൈറ്റസ്  അധ്യാപകരായ കൃഷ്ണകുമാർ, നിഷാ നെൽസൺ, മുഹമ്മദ് മുനീർ, ശ്രീ രഞ്ജിനി എന്നിവർ ആശംസയും നേർന്നു.

ക്യാമ്പിൽ മഹേഷ് സാർ വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ തന്നെ നൽകി ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള മികച്ച സെക്ഷനുകൾ തന്നെയാണ് ഉണ്ടായിരുന്നത് ബഷീർ സാർ പ്രോഗ്രാമിന്റെയും അതുപോലെ റോബോട്ടിക്സിന്റെയും  ക്ലാസുകളും നൽകി. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ കൂടി അവരുടെ ആദ്യ ആനിമേഷൻ പ്രോഗ്രാമും അതുപോലെ അവരുടെ ആദ്യ ഗെയിം നിർമിച്ചു.

ക്ലാസുകളുടെ അവസാനം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ഇത്രയും മികച്ച ഒരു ക്യാമ്പ് ഒരുക്കി തന്നതിന് മലപ്പുറം ജില്ല മാസ്റ്റർ ട്രൈനേഴ്സ് ആയ സാറിനോട് മുഹമ്മദ് യാസിർ സാറിനോട് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്‍കൂൾതല ക്യാമ്പ് 2025

27 മെയ് 2025



സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ മനോഹരമായി ഡോക്കുമെന്റേഷൻ ചെയ്യുക എന്ന ആശയവുമായി ബന്ധപ്പെട്ട് ReelVibe എന്ന പേരിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സ്കൂൾ തല പരിശീലനക്ലാസുകൾ സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രഘുനാഥ് പി ബി നിർവഹിച്ചു.ക്യാമ്പിന് കൈറ്റിന്റെ ലീഡറായ ജസ സി എച്ച് സ്വാഗതം ആശംസിച്ചു.കൈറ്റ് മിസ്റ്റ്രസുമാരയാ ശ്രീ രഞ്ജിനി, നിഷ നെൽസൺ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.

തുടർന്ന് പി എം എസ് എ ചാരുങ്കാവിലെ അധ്യാപകരായ ശ്രീ ഹരീഷും അതുപോലെ അമൃതചന്ദ്രനും കുട്ടികൾക്ക് ക്ലാസുകൾ നൽകി.

ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധവും വിവിധങ്ങളായ സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനവും തുടരുന്ന് വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനവും നിർമ്മിച്ച വീഡിയോ കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും പഠിപ്പിച്ചു.

ക്യാമ്പ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുക്കുകയും വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു.

ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങൾ നൽകി.

Animation camp

2024-27 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഡോക്യുമെന്റഷനിലും വീഡിയോ എഡിറ്റിങ്ങിലും ക്ലാസുകൾ നടന്നു. PHSS പന്തല്ലൂരിലെ കൈറ്റ് അംഗങ്ങളുടെ അവധിക്കാല ക്ലാസ്സ് സ്കൂൾ ഹെഡ്മാസ്റ്റർ പി. ബി രഘുനാഥ് ഉദ്ഘാടനം ചെയ്തു.കൈറ്റ് അധ്യാപകരായ ശ്രീരഞ്ജിനി.പി,നിഷ നെൽസൺ, ഹരീഷ് പി, അമൃത ചന്ദ്രൻ എന്നിവർ വിവിധ സെക്ഷനുകൾ കൈകാര്യം ചെയ്തു.സ്കൂൾ കൈറ്റ് ലീഡർ ആയ ജസ പ്രോഗ്രാമിന് നന്ദി രേഖപ്പെടുത്തി.

Robofest 2025

24/12/2025

പന്തല്ലൂർ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ റോബോട്ടിക് ഫെസ്റ്റിനായി വിവിധ പ്രോജക്റ്റുകൾ തയ്യാറാക്കി, സ്ട്രീറ്റ് ലൈറ്റ്. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് ഗേറ്റ്, റെയിൽവേ ഗേറ്റ്, ഹോം ഓട്ടോമേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾ തയ്യാറാക്കി. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ രഘുനാഥ് പി ബി ഉദ്ഘാടനം ചെയ്തു. കൈറ്റ് അധ്യാപകരായ വി. കൃഷ്ണകുമാർ, p. മുഹമ്മദ്‌ മുനീർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്യാമ്പ് കാണാനുള്ള അവസരവും നൽകി

Video Link : https://www.instagram.com/reel/DSz3tUEE-R3/?igsh=MjlweDBuN3AwbGd5