പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18093-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18093 |
| യൂണിറ്റ് നമ്പർ | 18093 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | ജസ സി.എച്ച് |
| ഡെപ്യൂട്ടി ലീഡർ | അനാമിക |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൃഷ്ണ കുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷാ നെൽസൺ |
| അവസാനം തിരുത്തിയത് | |
| 10-01-2026 | Lkpandallur |
| 18093-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18093 |
| യൂണിറ്റ് നമ്പർ | 18093 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| ലീഡർ | തീർത്ഥ |
| ഡെപ്യൂട്ടി ലീഡർ | ആര്യ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീരഞ്ജിനി |
| അവസാനം തിരുത്തിയത് | |
| 10-01-2026 | Lkpandallur |
LK Aptitude test 2024
ഈ വർഷം ഏകദേശം 235 ഓളം വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റസ് അംഗത്വം ലഭിക്കുന്നതിന് വേണ്ടിയുള്ള ടെസ്റ്റിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുവാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിന് സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
ഇതിൽ നിന്നും മികച്ച മാർക്ക് ലഭിച്ച 40 വിദ്യാർഥികളെയും തുടർന്ന് 39 വിദ്യാർത്ഥികളെയും ചേർത്ത് ഈ വർഷത്തെ ബാച്ച് രൂപീകരിച്ചു.
Preliminary Camp 14 August 2024
2024-27 വർഷത്തെ വിദ്യാർഥികൾക്കായി 14 ഓഗസ്റ്റ് 2024 തീയതി സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് ആരംഭിച്ചു.ക്യാമ്പ് സ്കൂൾ എസ് ഐ ടി സി മുഹമ്മദ് ഫാസിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനോദ് മാഷ് അധ്യക്ഷതയും വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ രഘുനാഥൻ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ല കൈറ്റ് മാസ്റ്റർ ട്രെയിനേഴ്സ് ആയ മഹേഷ്, മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ഈ വർഷത്തെ ഡയറി ലീഡർക്ക് നൽകി. തുടർന്ന് സ്കൂളിലെ അധ്യാപകരായ ലത, പത്മപ്രസാദ്, വിജയഭേരി കോഡിനേറ്റർ സിജി ജോൺ, ലിറ്റിൽ കൈറ്റസ് അധ്യാപകരായ കൃഷ്ണകുമാർ, നിഷാ നെൽസൺ, മുഹമ്മദ് മുനീർ, ശ്രീ രഞ്ജിനി എന്നിവർ ആശംസയും നേർന്നു.
ക്യാമ്പിൽ മഹേഷ് സാർ വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസുകൾ തന്നെ നൽകി ക്യാമ്പിൽ ആനിമേഷൻ പ്രോഗ്രാമിംഗ് തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള മികച്ച സെക്ഷനുകൾ തന്നെയാണ് ഉണ്ടായിരുന്നത് ബഷീർ സാർ പ്രോഗ്രാമിന്റെയും അതുപോലെ റോബോട്ടിക്സിന്റെയും ക്ലാസുകളും നൽകി. വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ കൂടി അവരുടെ ആദ്യ ആനിമേഷൻ പ്രോഗ്രാമും അതുപോലെ അവരുടെ ആദ്യ ഗെയിം നിർമിച്ചു.
ക്ലാസുകളുടെ അവസാനം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഇത്രയും മികച്ച ഒരു ക്യാമ്പ് ഒരുക്കി തന്നതിന് മലപ്പുറം ജില്ല മാസ്റ്റർ ട്രൈനേഴ്സ് ആയ സാറിനോട് മുഹമ്മദ് യാസിർ സാറിനോട് ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.
സ്‍കൂൾതല ക്യാമ്പ് 2025
27 മെയ് 2025
സ്കൂളിലെ വിവിധ പ്രവർത്തനങ്ങളെ മനോഹരമായി ഡോക്കുമെന്റേഷൻ ചെയ്യുക എന്ന ആശയവുമായി ബന്ധപ്പെട്ട് ReelVibe എന്ന പേരിൽ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് സ്കൂൾ തല പരിശീലനക്ലാസുകൾ സംഘടിപ്പിച്ചു.ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ രഘുനാഥ് പി ബി നിർവഹിച്ചു.ക്യാമ്പിന് കൈറ്റിന്റെ ലീഡറായ ജസ സി എച്ച് സ്വാഗതം ആശംസിച്ചു.കൈറ്റ് മിസ്റ്റ്രസുമാരയാ ശ്രീ രഞ്ജിനി, നിഷ നെൽസൺ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു.
തുടർന്ന് പി എം എസ് എ ചാരുങ്കാവിലെ അധ്യാപകരായ ശ്രീ ഹരീഷും അതുപോലെ അമൃതചന്ദ്രനും കുട്ടികൾക്ക് ക്ലാസുകൾ നൽകി.
ക്ലാസ്സിൽ ക്യാമറ ഉപയോഗിക്കേണ്ട വിധവും വിവിധങ്ങളായ സ്ക്രിപ്റ്റുകൾ എഴുതുന്നതിനുള്ള പരിശീലനവും തുടരുന്ന് വീഡിയോ നിർമ്മിക്കാനുള്ള പ്രവർത്തനവും നിർമ്മിച്ച വീഡിയോ കേഡൻ ലൈവ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാനും പഠിപ്പിച്ചു.
ക്യാമ്പ് അംഗങ്ങൾ വളരെ സജീവമായി ഇതിൽ പങ്കെടുക്കുകയും വീഡിയോകൾ നിർമ്മിക്കുകയും ചെയ്തു.
ക്യാമ്പിലെ മികച്ച പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങൾ നൽകി.
Animation camp
2024-27 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ഡോക്യുമെന്റഷനിലും വീഡിയോ എഡിറ്റിങ്ങിലും ക്ലാസുകൾ നടന്നു. PHSS പന്തല്ലൂരിലെ കൈറ്റ് അംഗങ്ങളുടെ അവധിക്കാല ക്ലാസ്സ് സ്കൂൾ ഹെഡ്മാസ്റ്റർ പി. ബി രഘുനാഥ് ഉദ്ഘാടനം ചെയ്തു.കൈറ്റ് അധ്യാപകരായ ശ്രീരഞ്ജിനി.പി,നിഷ നെൽസൺ, ഹരീഷ് പി, അമൃത ചന്ദ്രൻ എന്നിവർ വിവിധ സെക്ഷനുകൾ കൈകാര്യം ചെയ്തു.സ്കൂൾ കൈറ്റ് ലീഡർ ആയ ജസ പ്രോഗ്രാമിന് നന്ദി രേഖപ്പെടുത്തി.
Robofest 2025
24/12/2025
പന്തല്ലൂർ സ്കൂളിൽ റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ റോബോട്ടിക് ഫെസ്റ്റിനായി വിവിധ പ്രോജക്റ്റുകൾ തയ്യാറാക്കി, സ്ട്രീറ്റ് ലൈറ്റ്. ഓട്ടോമാറ്റിക് കാർ പാർക്കിംഗ് ഗേറ്റ്, റെയിൽവേ ഗേറ്റ്, ഹോം ഓട്ടോമേഷൻ തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾ തയ്യാറാക്കി. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ രഘുനാഥ് പി ബി ഉദ്ഘാടനം ചെയ്തു. കൈറ്റ് അധ്യാപകരായ വി. കൃഷ്ണകുമാർ, p. മുഹമ്മദ് മുനീർ സ്വാഗതവും നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ക്യാമ്പ് കാണാനുള്ള അവസരവും നൽകി
Video Link : https://www.instagram.com/reel/DSz3tUEE-R3/?igsh=MjlweDBuN3AwbGd5
പത്താം ക്ലാസ്സുകാർക്ക് റോബോട്ടിക്സിൽ പ്രായോഗിക പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് മുന്നോടിയായി, ഐ.ടി. പാഠപുസ്തകത്തിലെ 'റോബോട്ടിക്സ്' എന്ന അധ്യായം പഠിപ്പിക്കുന്നതിനായി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അധ്യാപകരായി ക്ലാസ് മുറികളിലെത്തി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് ലഭിച്ച ഔദ്യോഗിക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി സിലബസ് അടിസ്ഥാനമാക്കിയുള്ള ഈ പ്രായോഗിക പഠന ക്ലാസ്സുകൾ സംഘടിപ്പിച്ചത്.
- പ്രായോഗിക പഠനത്തിന് മുൻഗണന:
റോബോട്ടിക്സ് എന്ന പാഠഭാഗം കേവലം സിദ്ധാന്തങ്ങളിൽ (Theory) ഒതുങ്ങുന്നതല്ല എന്നതിനാൽ, കുട്ടികൾക്ക് നേരിട്ട് ചെയ്തു പഠിക്കാവുന്ന പ്രായോഗിക പരിശീലനത്തിനാണ് (Practical) ക്ലാസ്സിൽ പ്രധാനമായും ഊന്നൽ നൽകിയത്.
- റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തൽ:
പത്താം ക്ലാസ് സിലബസിന്റെ ഭാഗമായുള്ള റോബോട്ടിക് കിറ്റ് ക്ലാസ്സിൽ അവതരിപ്പിക്കുകയും അതിലെ ഓരോ ഘടകങ്ങളും വിശദമായി പരിചയപ്പെടുത്തുകയും ചെയ്തു. മൈക്രോ കൺട്രോളർ ബോർഡുകൾ, വിവിധ തരം മോട്ടോറുകൾ, സെൻസറുകൾ, ജമ്പർ വയറുകൾ എന്നിവ ഓരോന്നായി കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും അവയുടെ കൃത്യമായ ധർമ്മത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
- PictoBlox പ്രോഗ്രാമിംഗ്:
റോബോട്ടിക് കിറ്റിലെ ഭാഗങ്ങളെ സോഫ്റ്റ്‌വെയറുമായി എങ്ങനെ ബന്ധിപ്പിക്കാമെന്നും PictoBlox-ലെ ബ്ലോക്കുകൾ ഉപയോഗിച്ച് എങ്ങനെ ലളിതമായി പ്രോഗ്രാം തയ്യാറാക്കാമെന്നും ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികൾ മുതിർന്ന കുട്ടികൾക്ക് പഠിപ്പിച്ചു നൽകി.
- തത്സമയ പരീക്ഷണങ്ങൾ:
പ്രോഗ്രാം ചെയ്ത ശേഷം റോബോട്ടിക് കിറ്റിലെ എൽ.ഇ.ഡി (LED) ലൈറ്റുകൾ തെളിയിക്കുന്നതും, മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതും ഉൾപ്പെടെയുള്ള പരീക്ഷണങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിൽ നേരിട്ട് പ്രദർശിപ്പിച്ചു.
അധ്യാപകരുടെ റോളിൽ ഒൻപതാം ക്ലാസ്സുകാർ
ഒരു സാധാരണ ചടങ്ങ് എന്നതിലുപരി, കൃത്യമായ പഠനക്രമം അനുസരിച്ച് അധ്യാപകർ ക്ലാസ് എടുക്കുന്ന അതേ ഗൗരവത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഓരോ ക്ലാസ്സും കൈകാര്യം ചെയ്തത്. പ്രായോഗിക പ്രവർത്തനങ്ങൾക്കിടയിൽ മുതിർന്ന വിദ്യാർത്ഥികൾക്കുണ്ടായ സംശയങ്ങൾ തീർക്കാനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആവശ്യമായ സാങ്കേതിക നിർദ്ദേശങ്ങൾ നൽകാനും ഈ 'കുട്ടി അധ്യാപകർക്ക്' സാധിച്ചു.
പഠനമികവും ആത്മവിശ്വാസവും
സാങ്കേതികമായ കാര്യങ്ങൾ സ്വന്തം സഹപാഠികളിൽ നിന്ന് നേരിട്ട് കണ്ടും ചെയ്തും പഠിക്കാൻ കഴിഞ്ഞത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് വലിയ ആത്മവിശ്വാസം നൽകി. വരാനിരിക്കുന്ന പൊതുപരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പരീക്ഷയെ വലിയ ആത്മവിശ്വാസത്തോടെ നേരിടാൻ ഈ ക്ലാസ്സുകൾ തങ്ങളെ പ്രാപ്തരാക്കിയെന്ന് വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തി.
സ്കൂൾ ഐ.ടി. കോർഡിനേറ്ററുടെയും അധ്യാപകരുടെയും മേൽനോട്ടത്തിൽ നടന്ന ഈ പ്രവർത്തനങ്ങൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃപാടവം വളർത്തുന്നതിനും ഐ.ടി. വിദ്യാഭ്യാസത്തിൽ മികച്ച പ്രായോഗിക അറിവ് പകർന്നു നൽകുന്നതിനും വലിയൊരു മാതൃകയായി.