"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
* '''<big>സ്കൂൾ വാർഷികവും യാത്രയയപ്പും</big>''' | * '''<big>സ്കൂൾ വാർഷികവും യാത്രയയപ്പും</big>''' | ||
* '''<big>FSL FOOTBALL LEAGUE</big>''' | * '''<big>FSL FOOTBALL LEAGUE</big>''' | ||
* '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല|ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല]]</big>' | * '''<big>[[എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല|ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല]]</big>' | ||
[[പ്രമാണം:16042 Laharivurudhadinam1.png|ലഘുചിത്രം|'''<big>ലഹരി വിരുദ്ധദിനം 2024 ഉദ്ഘാടനം</big>''']] | [[പ്രമാണം:16042 Laharivurudhadinam1.png|ലഘുചിത്രം|'''<big>ലഹരി വിരുദ്ധദിനം 2024 ഉദ്ഘാടനം</big>''']] | ||
18:33, 20 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
- പ്രവേശനോത്സവം
- ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് വരവേൽപ്
- ലോക പരിസ്ഥിതി ദിനം
- വായനദിനം 2024
- ലഹരി വിരുദ്ധദിനം 2024
- ബഷീർ ദിനം 2024
- സ്പോർട്സ് കിറ്റുകളുടെ സമർപ്പണം
- ഗമനം2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും
- സ്വാതന്ത്ര്യദിനാഘോഷം 2024
- കലയുടെ വിരുന്നൊരുക്കി ആർട് വൈബ്
- സ്കൂൾ വാർഷികവും യാത്രയയപ്പും
- FSL FOOTBALL LEAGUE
- ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല'

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ജൂൺ 26ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു. ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്ക്രോക്രോസ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണം കെ സി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ് നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.

SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഹെഡ്‍മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അമീൻ നിഷാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സീനിയർ കേഡറ്റായ നൗറ ഫാത്തിമയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകൾ ഓരോ ക്ലാസുകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും അവരുടെ കടമകളെക്കുറിച്ച് ഉൽബുദ്ധരാക്കുകയും ചെയ്തു. സ്കൂളിലെ മുൻ SPC കേഡറ്റുകൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
എൻ എസ് എസ് നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ വലയം തീർത്ത് സ്‍കൂൾ ഗ്രൗണ്ടിൽ സൗഹൃദ മതിൽ സൃഷ്‍ടിച്ചു.
ഗമനം 2024 വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ ഗമനം 2024 (വിജയോത്സവം ഉദ്ഘാടനവും അനുമോദനവും) ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ വിജയോത്സവം പദ്ധതിരേഖ കൺവീനർ ഷമീമ പി കെ ഹെഡ്‍മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. SSLC, +2, MBBS പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.
വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, ഹെഡ്‍മാസ്റ്റർ കെ.കെ. ഉസ്മാൻ, അസ്‌ലം കളത്തിൽ, കെ ബിനു, പി കെ ഷമീമ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ സ്വാഗതവും ടി ബി മനാഫ് നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷം 2024

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പ്രിൻസിപ്പൽ പിടി അബ്ദുറഹിമാൻ മാസ്റ്റർ പതാകയുയർത്തി. മാനേജർ പ്രൊഫ: പി മമ്മു സാഹിബ് ഫ്രീഡം മെസേജ് നൽകി. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, അഹമ്മദ് പുന്നക്കൽ, ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. എസ് പി സി , സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി ,എൻ എസ് എസ് എന്നിവർ അണിനിരന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റ്, ഇരുനൂറോളം കുട്ടികൾ അണി നിരന്ന ഡിസ്പ്ലേ ഡാൻസ്, ദേശഭക്തിഗാനാലപനം എന്നിവ നടന്നു.
കലയുടെ വിരുന്നൊരുക്കി ആർട് വൈബ്

ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ കലോത്സവം ‘ആർട്ട് വൈബ് റ്റൂ കെ 24’ ഒക്ടോബർ 7, 8 തീയ്യതികളിൽ നടന്നു. മാപ്പിളപ്പാട്ട് ആൽബങ്ങളിലൂടെ ശ്രദ്ധേയനായ താജുദ്ദീൻ വടകര കലോത്സവം ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ജന. സിക്രട്ടറി അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് ജലീൽ കൊട്ടാരം ഉപഹാര സമർപ്പണം നടത്തി. ടി കെ ഖാലിദ്, ടി എ സലാം, അൻസാർ കൊല്ലാടത്തിൽ, എം പി മുജീബ്, ടി കെ നവാസ്, കെ സി റഷീദ്, കെ ബിനു, ടി ബി മനാഫ്, കെ ജാസ്‍മിൻ, പി പി ഹമീദ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ പി ടി അബ്ദുറഹ്മാൻ സ്വാഗതവും ഹെഡ്‍മാസ്റ്റർ കെ കെ ഉസ്മാൻ നന്ദിയും പറഞ്ഞു. മാപ്പിളപ്പാട്ട് ഗായകൻ ഷഹീദ് വടകര, സംഗീത സംവിധായകൻ ശരീഫ് നരിപ്പറ്റ, എം പി സലീം എന്നിവർ നയിച്ച ഗാനമേള ഏറെ ഹൃദ്യമായി .
മലയാളം പദ്യപാരായണത്തിലൂടെ ആരംഭിച്ച മത്സരങ്ങൾ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഹയർ സെക്കണ്ടറി കുട്ടികളുടെ മൈമിങ് മത്സരത്തോട് കൂടി അവസാനിച്ചു. മാപ്പിളപ്പാട്ട്. വട്ടപ്പാട്ട്, ഒപ്പന , അറബി ഗാനം, ഗസൽ ആലാപനം,തിരുവാതിര, നാടോടിനൃത്തം തുടങ്ങി രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികൾ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. ഹൗസുകൾ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ സിംഫണി ഒന്നാം സ്ഥാനവും റെയിൻബോ രണ്ടാം സ്ഥാനവും മെഹ്ഫിൽ മൂന്നാം സ്ഥാനവും നേടി
സ്കൂൾ വാർഷികവും യാത്രയയപ്പും
ഉമ്മത്തൂർ എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.. ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. മാനേജ്‍മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജലീൽ കൊട്ടാരം, ആർ പി ഹസ്സൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, എ ആമിന ടീച്ചർ, പ്രിൻസിപ്പൽ പി ടി അബ്ദുറഹിമാൻ, ഹെഡ്‍ മാസ്റ്റർ കെ കെ ഉസ്മാൻ, ഹമീദ് അമ്പലത്തിങ്ങൽ, കുഞ്ഞബ്ദുള്ള മാസ്റ്റർ കൊത്തിക്കുടി, യു സി വാഹിദ്, അൻസാർ കൊല്ലാടൻ, അഹമ്മദ് ചെറ്റക്കണ്ടി, കെ സി റഷീദ്, ഇ സി അനീസുദ്ദീൻ, ടി ബി മനാഫ്, കളത്തിൽ അസ്‌ലം എന്നിവർ സംസാരിച്ചു.
യുവ എഴുത്തുകാരി ആയിഷ അലിഷ്ബയെ അനുമോദിച്ചു. പ്രശസ്ത ഗായിക ഫാസില ബാനു, ഓടക്കുഴൽ സംഗീതജ്ഞനായ ആഷിഖ് തിരൂർ എന്നിവർ നയിച്ച കലാപ്രകടനങ്ങളും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. അധ്യാപകരായ എം പി സലീം, കെ കുഞ്ഞബ്ദുള്ള എന്നിവരാണ് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്നത്.

FSL FOOTBALL LEAGUE
ഉമ്മത്തൂർ എസ് ഐ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്‍മാരക സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഫ്രൻസി സോക്കർ ലീഗ് സംഘടിപ്പിച്ചു. ഫൈനൽ മത്സരത്തിൽ ബ്ലാസേഴ്‍സ് FC യെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫാൽക്കൺ FC ജേതാക്കളായി. ആദ്യ പകുതിയിൽ ഫാൽക്കൺ FC യുടെ പതിനേഴാംനമ്പർ താരം നിഹാദാണ് വിജയഗോൾ നേടിയത്. സമാപനചടങ്ങ് വളയം സർക്കിൾ ഇൻസ്‍പെക‍്ടർ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഗോൾഡൻ ബൂട്ട് പുരസ‍്കാരത്തിന് ഫാൽക്കൺ FC യുടെ നിഹാദ് അർഹനായി. ബെസ്റ്റ് പ്ലയറായി ഫാൽക്കൺ FC ക്യാപ്റ്റൻ ഹുദൈഫും മികച്ച ഗോൾകീപ്പറായി അൻഫാലും ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി ബ്ലാസേഴ്സ് FC ക്യാപ്റ്റൻ റിഷാനും തെരഞ്ഞെടുക്കപ്പെട്ടു. നാദാപുരം എകെജിഎസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് ചടങ്ങിന് കൊഴുപ്പേകി.
ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല
ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എഴുത്തിലേക്കും വായനയിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ സമഗ്ര ശിക്ഷാ കേരളയുടെ പരിപോഷണ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ്. എൻ കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി ബി മനാഫ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നിലാവ് മാഗസിൻ ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു. വി പി ഷീബ സ്വാഗതവും ഇ ഷമീർ നന്ദിയും പറഞ്ഞു.