എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ബഷീ‍ർ ദിനം 2024

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീ‍ർ ദിനം 2024

അക്ഷരങ്ങളുടെ സുൽത്താന് ആദരവർപ്പിച്ച് വിദ്യാർത്ഥികൾ

ബഷീർ ദിനം ഉദ്ഘാടനം  ബഷീർ ദേവർകോവിൽ
ബഷീർ ദിനം കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ

സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച് മലയാളി മനസ്സിനെ മയക്കിയെടുത്ത അക്ഷരങ്ങളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന് വിദ്യാർത്ഥികളുടെ ആദരവ്. ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച ബഷീർ ദിന പരിപാടികൾ ബഷീർ ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ. കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ ഇരുപത്തിയൊന്നു മാഗസിനുകൾ ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു.

ഡോക്യുമെന്ററി ഷോ , പോസ്റ്റർ പ്രദർശനം, പ്രശ്‌നോത്തരി,  തുടങ്ങിയ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. കുഞ്ഞബ്ദുള്ള കുറ്റിയിൽ, ടി ബി മനാഫ്, അസ്‌ലം കളത്തിൽ, എൻ കെ കുഞ്ഞബ്ദുല്ല, സത്യൻ നീലിമ, ഇ ഷമീർ, ഷീബ വി പി തുടങ്ങിയവർ പ്രസംഗിച്ചു.

സെലോണി ആർ ദിനേശ് സ്വാഗതവും സംവൃത മനോജ് നന്ദിയും പറഞ്ഞു.