എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/സ്പോർട്സ് കിറ്റുകളുടെ സമർപ്പണം
സ്പോർട്സ് കിറ്റുകളുടെ സമർപ്പണം

ഉമ്മത്തൂർ ഹൈസ്കൂൾ പി അലി മാസ്റ്റർ സ്മാരക സ്പോർട്സ് അക്കാദമിയിലേക്ക് 2009 വർഷത്തെ SSLC ബാച്ച് സ്പോർട്സ് കിറ്റുകൾ നൽകി. 2024 ജൂലൈ 9ന് സ്‍കൂളിൽ നടന്ന ചടങ്ങിൽ വെച്ച് 2009 SSLC ബാച്ചിന് വേണ്ടി പി പി ഹാരിസ് മാസ്റ്റർ, സൈനുദ്ദീൻ, സാബിത്ത് എന്നിവർ സ്പോർട്സ് കിറ്റുകൾ ഹെഡ്‍ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ ഹെഡ് മാസ്റ്റർ കെ കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി കെ ഖാലിദ് മാസ്റ്റർ, പ്രശാന്ത് മുതിയങ്ങ , എൻ കെ കുഞ്ഞബ്ദുള്ള, അഷ്റഫ് പതിയായി, ടി ബി മനാഫ്, മുഹമ്മദ് നെല്ല്യാട്ട്, കെ വി നൗഫൽ എന്നിവർ പ്രസംഗിച്ചു.