എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ലോക പരിസ്ഥിതി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ലോക പരിസ്ഥിതി ദിനം 2025

ശോഭീന്ദ്രവനം - ജില്ലാതല ഉദ്ഘാടനം

പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രൊഫസർ ശോഭീന്ദ്രന്റെ പേരിൽ വിവിധ പ്രദേശങ്ങളിൽ വനം നിർമ്മിക്കുന്ന ശോഭീന്ദ്ര വനം പദ്ധതിക്ക് തുടക്കം. ഗ്രീൻ ക്ലീൻ കേരള മിഷനും കോഴിക്കോട് ജില്ലാ സയൻസ് ക്ലബ്ബുമാണ് ഇതിന് നേതൃത്വം നൽകുന്നത്. പരിപാടിയുടെ കോഴിക്കോട് റവന്യൂ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ സഹകരണത്തോടെ നടന്ന പരിപാടി പാറക്കടവ് പുഴയോരത്ത് കണ്ടൽ വിത്ത് നട്ട് കൊണ്ട് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബ് കോഴിക്കോട് ജില്ലാ സെക്രട്ടറി എം പ്രശാന്ത് അധ്യക്ഷനായി.