എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2024-25/ലഹരി വിരുദ്ധദിനം 2024

Schoolwiki സംരംഭത്തിൽ നിന്ന്

ലഹരി വിരുദ്ധദിനം 2024

ലഹരി വിരുദ്ധദിനം 2024 ഉദ്ഘാടനം

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ജൂൺ 26ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആചരിച്ചു. ടീൻസ് ക്ലബ്ബ്, ജൂനിയർ റെഡ്‍ക്രോസ്, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധദിനാചരണം കെ സി റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്‍മാസ്റ്റർ  കെ.കെ ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സഹവ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി ബി മനാഫ്, ടീൻസ് ക്ലബ്ബ് അസിസ്റ്റൻറ് നോഡൽ ഓഫീസർ പി സഫീറ , കെ  അനൂപ് മാസ്റ്റർ, വി കെ അസ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. എം ആയിഷ ടീച്ചർ സ്വാഗതവും ടീൻസ് ക്ലബ്ബ് നോഡൽ ഓഫീസർ കെ സി അഷ്റഫ്  നന്ദിയും പറഞ്ഞു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു.

ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് അമീൻ നിഷാദ്

SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 'ജീവിതം തന്നെ ലഹരി' എന്ന ശീർഷകത്തിൽ നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം ഹെഡ്‍മാസ്റ്റർ കെ.കെ ഉസ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് അമീൻ നിഷാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സീനിയർ കേഡറ്റായ നൗറ ഫാത്തിമയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റുകൾ ഓരോ ക്ലാസുകളിലും കയറി ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുകയും അവരുടെ കടമകളെക്കുറിച്ച് ഉൽബുദ്ധരാക്കുകയും ചെയ്തു. സ്കൂളിലെ മുൻ SPC കേഡറ്റുകൾ തയ്യാറാക്കിയ ലഹരിക്കെതിരെയുള്ള ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

എൻ എസ് എസ് നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ വലയം തീർത്ത് സ്‍കൂൾ ഗ്രൗണ്ടിൽ സൗഹൃദ മതിൽ സൃഷ്‍ടിച്ചു.