"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 23: വരി 23:
[[പ്രമാണം:44055 LK2024 uniform.jpg|ലഘുചിത്രം|യൂണിഫോം ലഭിച്ച സന്തോഷത്തിൽ]]
[[പ്രമാണം:44055 LK2024 uniform.jpg|ലഘുചിത്രം|യൂണിഫോം ലഭിച്ച സന്തോഷത്തിൽ]]
2024-2027 ബാച്ചിലെ 33 കുട്ടികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു.കുട്ടികൾക്ക് വലിയ സന്തോഷമായി.യൂണിഫോമിൽ ക്ലാസിൽ വരാനും ഡ്യൂട്ടികൾ ചെയ്യാനും കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.രക്ഷാകർത്താക്കളുടെ സഹായത്തോടെയാണ് യൂണിഫോം സംഘടിപ്പിച്ചത്.

== YIP 7.0 യിലെ സാങ്കേതിക സഹായം2024 ==
YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ലിസി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ലിസി ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു.

== സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം ==
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം ==

12:36, 23 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

44055-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44055
യൂണിറ്റ് നമ്പർLK/2018/44055
അംഗങ്ങളുടെ എണ്ണം33
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ലീഡർഗംഗ
ഡെപ്യൂട്ടി ലീഡർഗോഡ്സി സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിസി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുരജ എസ് രാജ്
അവസാനം തിരുത്തിയത്
23-09-202444055

പൊതുവിവരങ്ങൾ

2024-2027 ബാച്ചിൽ ആകെ 33അംഗങ്ങളാണ് ഉള്ളത്. പ്രിലിമിനറി പരീക്ഷ എഴുതിയ 40 പേരും റാങ്ക് ലിസ്റ്റിൽ ഇടം നേടി അംഗത്വത്തിന് അർഹരായി. ഇതിൽ നിന്നും 7 കുട്ടികൾ എൻ സി സി യിൽ അംഗത്വം ലഭിച്ചതിനെ തുടർന്ന് എൻ സി സി യിലേയ്ക്ക് പോകുകയും അവരെ ഒഴിവാക്കി ബാക്കി 33 പേരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാക്കി തുടർന്നും പ്രവർത്തിച്ചു. കൈറ്റ് മിസ്ട്രസുമാരായി ലിസി ടീച്ചറും സുരജ എസ് രാജ് ടീച്ചറും പ്രവർത്തിച്ചു വരുന്നു. വിദ്യാ‍ത്ഥികളിൽ നിന്നുള്ള ലീഡർ ഗംഗയും ഡെപ്യൂട്ടി ലീ‍ഡർ ഗോഡ്സി സിബിയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.

കുട്ടികൾ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുകയും ഹൈടെക് ഉപകരണങ്ങളുടെ ലോഗ് ബുക്ക് അതാത് ക്ലാസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ലഭിക്കുന്ന പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കെടുത്ത് ലിറ്റിൽ കൈറ്റ്സ് മികവുറ്റ രീതിയിൽ സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നു.ബുധനാഴ്ച മാത്രമല്ല സാധിക്കുന്ന എല്ലാ സമയങ്ങളിലും കുട്ടികൾ തങ്ങൾക്ക് ലഭിച്ച ഹൈടെക് ഉപകരണങ്ങൾ പരമാവധി ഉപയോഗിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് യൂണിഫോം2024

യൂണിഫോം ലഭിച്ച സന്തോഷത്തിൽ

2024-2027 ബാച്ചിലെ 33 കുട്ടികൾക്കും പുതിയ യൂണിഫോം വിതരണം ചെയ്തു.കുട്ടികൾക്ക് വലിയ സന്തോഷമായി.യൂണിഫോമിൽ ക്ലാസിൽ വരാനും ഡ്യൂട്ടികൾ ചെയ്യാനും കുട്ടികൾക്ക് വലിയ ഉത്സാഹമാണ്.രക്ഷാകർത്താക്കളുടെ സഹായത്തോടെയാണ് യൂണിഫോം സംഘടിപ്പിച്ചത്.

YIP 7.0 യിലെ സാങ്കേതിക സഹായം2024

YIP 7.0 യിൽ സീനിയേഴ്സ് നൽകിയ സാങ്കേതിക സഹായം കണ്ട് മനസിലാക്കി ലിസി ടീച്ചറിന്റെ മാർഗനിർദേശം അനുസരിച്ച് ഈ ബാച്ചിലെ കുട്ടികൾ ഇമെയിൽ ശേഖരിച്ച് ബൾക്ക് അപ്‍ലോഡ് ചെയ്യുകയും തങ്ങളുടെ പാസ്‍വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ മറ്റു കൂട്ടുകാരെ സഹായിക്കുകയും ചോദ്യാവലി തയ്യാറാക്കാനും അത് ടൈപ്പ് ചെയ്യാനും സഹായിക്കുകയും ചെയ്തു. മാത്രമല്ല കണ്ടെത്തിയ ആശയങ്ങൾ നിലവിലുണ്ട് എന്ന് ലിസി ടീച്ചർ അറിയിച്ചതിൻ പ്രകാരം ഗൂഗിളിൽ സെർച്ച് ചെയ്ത് സമാന ആശയങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ആശയങ്ങൾ മാറ്റാനും പരിഷ്കരിക്കാനും വേണ്ടി നെറ്റിൽ സെർച്ച് ചെയ്യാൻ കൂട്ടുകാരെ സഹായിച്ചു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ സാങ്കേതിക സഹായം

ഭാരവാഹി തിരഞ്ഞെടുപ്പ് EVM

ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സാങ്കേതിക സഹായം നൽകി സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2024 ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ അനുഭവം കുട്ടികൾക്ക് പകർന്ന് നൽകി.മാത്രമല്ല ഭാരവാഹികളുടെ ചൂടേറിയ തിരഞ്ഞെടുപ്പിലും ലിറ്റിൽ കൈറ്റ്സ് പങ്കാളിത്തം ശ്രദ്ധേയമായി. മത്സരം വന്ന വിഭാഗങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പെട്ടെന്ന് തയ്യാറാക്കി വോട്ടെടുപ്പ് കാര്യക്ഷമമാക്കിമാറ്റി.

പ്രിലിമിനറി ക്യാമ്പ് 2024

2024 ഓഗസ്റ്റ് 7 ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് പ്രിലിമിനറി ക്യാമ്പ് നടന്നു.പിടിഎ പ്രസിഡന്റ് അരുൺ സാറും പിടിഎ അംഗം അഡ്വ.ശിവകുമാറും ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചറും മാസ്റ്റർ ട്രെയിനർ അരുൺ സാറിനെ സ്വീകരിച്ച് പ്രിലിമിനറി ക്യാമ്പിനായുള്ള സൗകര്യങ്ങൾ ഉറപ്പാക്കി.കൈറ്റ് മിസ്ട്രസുമാരായ ലിസി ടീച്ചറും സുരജ എസ് രാജും സഹായത്തിനായി നിന്നു.അരുൺ സാർ കുട്ടികളെ രസിപ്പിക്കുകയും ക്ലാസുകൾ സരസമായി കൈകാര്യം ചെയ്യുകയും ചെയ്തു.

പ്രിലിമിനറി ക്യാമ്പ് മുന്നൊരുക്കം

പ്രിലിമിനറി ക്യാമ്പിനായി എല്ലാ കുട്ടികളെയും ലാബിൽ ഒരുമിച്ചു കൂട്ടി.ലിസി ടീച്ചർ ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പിനെ കുറിച്ചും ക്ലാസുകളെ കുറിച്ചും മുന്നറിവ് നൽകി.സീനിയർ ബാച്ചുകാർ ഇവരുടെ ക്യാമ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.ലിസി ടീച്ചറിന്റെ നിർദേശാനുസരണം അവർ എല്ലാ ലാപ്‍ടോപ്പുകളിലും ആർഡ്യുബ്ലോക്ക്ലിയും ഓപ്പൺടൂൺസും ഉണ്ടെന്ന് ഉറപ്പാക്കി. ജില്ലാതലക്യാമ്പിൽ പങ്കെടുത്ത ഗൗരിയുടെ നേതൃത്വത്തിൽ പഞ്ചമിയുൾപ്പെട്ട സബ്‍ജില്ലാ ക്യാമ്പംഗങ്ങൾ അർഡ്യുനോയും മോട്ടോറുകളും പരിശോധിച്ചു.മാത്രമല്ല വൈകുന്നേരങ്ങളിൽ പുതിയ കുട്ടികളെ ഫ്രീ സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024 ഫലവും ഫൈനൽ ലിസ്റ്റും

ലിറ്റിൽ കൈറ്റ്സ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതിയ 40 പേരും വിജയിച്ചു. എന്നാൽ ഇതിൽ ഏഴുപേർക്ക് എൻസിസിയിൽ അംഗത്വം ലഭിച്ചതിനാൽ അവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാനായി അപേക്ഷിച്ചതിൻ പ്രകാരം പുതിയ ലിസ്റ്റിൽ ആകെ 33 അംഗങ്ങളായി നിജപ്പെടുത്തി.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ2024

2024-2027 ബാച്ചിന്റെ അഭിരുചി പരീക്ഷ ജൂ മാസം തീയതി രാവിലെ ന് ആരംഭിച്ചു. ഇൻവിജിലേറ്റേഴായി ലിസി,നിമ,സുരജ എസ് രാജ് എന്നീ അധ്യാപികമാർ പരീക്ഷാനടത്തിപ്പിൽ പങ്കാളികളായി.മുന്നൊരുക്കങ്ങൾക്ക് സഹായികളായി ലിറ്റിൽ കൈറ്റ്സ് സീനിയർ രണ്ടു ബാച്ചുകളും രാവിലെ 8.30 ന് ലാബിലെത്തി ലാപ്‍ടോപ്പുകൾ സജ്ജീകരിച്ച് പരീക്ഷയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കിയ ശേഷം 9 ന് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ലാബിൽ നിന്നും ക്ലാസുകളിലേയ്ക്ക് പോയി. അന്നേ ദീവസം തന്നെയാണ് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് ലഭിച്ചതിന്റെ അഭിനന്ദനവുമായി പിടിഎ,എസ്എംസി ക്കാരും നാട്ടുകാരും സ്കൂളിലെത്തിയത്.മാത്രമല്ല പരീക്ഷാ അവലോകനത്തിനായി കടന്നു വന്ന മാസ്റ്റർ ട്രെയിനേഴ്സും അഭിനന്ദിച്ചു.

അഭിരുചി പരീക്ഷാ ഒരുക്കം

അഭിരുചിപരീക്ഷാ ഒരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന 40 കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ ക്ലാസുകൾ കാണിച്ചു.കുട്ടികൾ സ്ക്രാച്ച്,ടർട്ടിൽ ബ്ലോക്ക്സ് മുതലായ പ്രോഗ്രാമിങ് സോഫ്റ്റ്വെയറുകൾ ചെയ്തു പഠിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.