"സെന്റ് പീറ്റേഴ്സ് സി.എച്ച്.എസ്. കൂക്കംപാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
വരി 108: വരി 108:
മണ്ണാർക്കാട് ടൗണിൽ നിന്നും ആനക്കട്ടി  റോഡിൽ ഏകദേശം 35 കി.മി  അകലവുമുണ്ട്.
മണ്ണാർക്കാട് ടൗണിൽ നിന്നും ആനക്കട്ടി  റോഡിൽ ഏകദേശം 35 കി.മി  അകലവുമുണ്ട്.


{{#multimaps:11.087839930824062, 76.58841846107143|zoom=16}}
{{Slippymap|lat=11.087839930824062|lon= 76.58841846107143|zoom=16|width=full|height=400|marker=yes}}

21:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് പീറ്റേഴ്സ് സി.എച്ച്.എസ്. കൂക്കംപാളയം
വിലാസം
കൂക്കംപാളയം

കൂക്കംപാളയം
,
താവളം പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04924 204173
ഇമെയിൽspchskookkampalayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്21086 (സമേതം)
യുഡൈസ് കോഡ്32060101402
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്അട്ടപ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംഅഗളി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ202
പെൺകുട്ടികൾ193
ആകെ വിദ്യാർത്ഥികൾ395
അദ്ധ്യാപകർ16
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ525
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി .അനിത സി ജെ
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ
എം.പി.ടി.എ. പ്രസിഡണ്ട്സുമതി ഗണേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യഭ്യാസജില്ലയിൽ അട്ടപ്പാടിയുടെഹൃദയഭാഗത്ത് കൂക്കപാളയം എന്ന സ് ഥലത്തായി സ്ഥിതി ചെയ്യന്ന സർക്കാർ / എയ്ഡഡ് / വിദ്യാലയം

ചരിത്രം 

അട്ടപ്പാടിയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന സ്‍ക്ക‍‍ൂളാണ് സെൻ്റ പീറേറഴ്സ് കോൺവെൻ്റ ഹൈസ്ക്കുൾ .ഈപ്രദേശത്തെ വിദ്യാസമ്പന്നമാക്കുന്നതിൽ നിർണ്ണായകമായ പങ്കു വഹിക്കുന്നു 1964 ൽ മഠത്തിനുവേണ്ടി വാങ്ങിയ സ്ഥലത്ത് ഹൈസ്ക്കുൾ വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോഴാണ് 1976ൽ സ്ക്കുൾ തുടങ്ങിയത്

  • 1976 ജൂണിൽ എട്ടാം ക്ലാസ്സും 77ൽ ഒമ്പതാം ക്ലാസും 78ൽ പത്താം ക്ലാസും ആരംഭിച്ചു അതേ വർഷം തന്നെ സ്കൂളിന് സ്ഥിരം അംഗീകാരം ലഭ്യമായി 1980ൽ എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഒരു സെന്ററായി ഈ സ്കൂൾ ഉയർത്തപ്പെട്ടു

1990 സ്കൂൾ വരാന്ത പുതുക്കിപ്പണിയാനും 1996 സ്കൂൾ ഹാൾ ഷട്ടർ ഇട്ട് കൂടുതൽ സൗകര്യപ്രദമാക്കാനുള്ള സാമ്പത്തിക സഹായം മാനേജർ നൽകുകയുണ്ടായി 1998 ആയപ്പോഴേക്കും പ്രധാന റോഡിൽ നിന്നും സ്കൂളിലേക്കുള്ള നിരത്ത് സർക്കാർ സഹായത്തോടെ കോൺക്രീറ്റ് ചെയ്തു ഇതേ വർഷം പുതിയ രണ്ട് ക്ലാസ്സ് മുറികൾ മാനേജർ നിർമ്മിച്ചു നൽകുകയുണ്ടായി അതിലേക്കാവശ്യമായ ബെഞ്ചും ഡെസ്കും പി.ടി.എ.യുടെ സഹായത്തോടെ ലഭ്യമാക്കി .1999ൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം ആരംഭിച്ചു. സ്കൂളിലെ സ്ഥല പരിമിതി മൂലം മഠത്തിനോട് അനുബന്ധിച്ചുള്ള ഒരു മുറിയിൽ ആയിരുന്നു പഠനം ആരംഭിച്ചത്. ഇതേ വർഷം തന്നെ സ്കൂൾ ഗ്രൗണ്ട് നിരപ്പാക്കി കായിക വിദ്യാഭ്യാസം കൂടുതൽ സൗകര്യപ്രദം ആക്കി .

2001ൽ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിന്റെയും പി.ടി.എ.യുടെയും സഹായത്തോടെ സ്കൂൾ ബസ് ലഭ്യമായി എന്നത് സന്തോഷപ്രദമായിരുന്നു .2002ൽ സ്കൂൾ ലൈബ്രറി പി.ടി.എ.യുടെയും മാനേജ്മെന്റ് സഹായത്തോടെ നവീകരിച്ചു .2003 സയൻസ് ലാബ്, ഐടി ലാബ് ഇവയടങ്ങുന്ന പുതിയ കെട്ടിടം മാനേജ്മെന്റ് നിർമ്മിച്ച് നൽകി.അതിലേറെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു സംഗതി ജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള ഹരിശ്രീ അവാർഡും കെ.സി.എസ്എല്ലിന്റെ ബെസ്റ്റ് സ്കൂളിനുള്ള അവാർഡും നേടി ദേശീയതലത്തിലും സംസ്ഥാനതലത്തിലും കായിക രംഗത്ത് അസൂയാർഹ മായ നേട്ടങ്ങൾ കൊയ്തെടുക്കാൻ സഹായിച്ചിട്ടുണ്ട്. ആരംഭ കാലത്തെ എസ് പി സി എച്ച്എസ്സി ലെ പ്രധാന അധ്യാപിക സി.മേരിഏ‍ഞ്ചൽ ആയിരുന്നു 1978ലെ പ്രധാന അധ്യാപിക സിസ്റ്റർ ഓൾഗയായിരുന്നു സിസ്റ്റർ ഓൾഗ 13 വർഷക്കാലം സിസ്റ്ററിന്റെ സേവനപാതയിൽ നിർണായകമായ പങ്കുവഹിച്ചു .1991 മുതൽ 95 വരെയുള്ള കാലഘട്ടത്തിൽ സെന്റ് പീറ്റേഴ്സിന്റെ നേതൃത്വനിരയിൽ നിന്ന് നയിക്കാൻ കഴിഞ്ഞത് സിസ്റ്റർ റെജിക്കാണ്. ഈ കാലഘട്ടത്തിൽ വിദ്യാലയത്തിന്റെ വളർച്ചയ്ക്കുള്ള പ്രധാന കണ്ണിയാവാൻ സിസ്റ്റർ റജിക്ക് കഴിഞ്ഞു. തുടർന്ന് ഈ വിദ്യാലയത്തിന്റെ മാർഗ്ഗദർശി സിസ്റ്റർ റീമ ആയിരുന്നു കുറച്ചുനാളുകൾ കൊണ്ട് പുരോഗതിയുടെ പാതയിൽ പൂത്തൻ ഉണർവ് നൽകാൻ സിസ്റ്ററിന്  സാധിച്ചു .1996 -2006 കാലഘട്ടത്തിൽ സിസ്റ്റർ സുനിത പ്രധാന അധ്യാപികയായി സ്ഥാനമേറ്റു. സ്കൂളിന്റെ രൂപഭാവങ്ങൾക്ക് ഒരു പുതുചെെതന്യം പകരാൻ സിസ്റ്ററിന്റെ സേവന കാലത്ത് സാധിച്ചു .അതിനുശേഷം സിസ്റ്റർ റീറ്റ  പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.







ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാലക്കാട് ജില്ലയിൽ അട്ടപ്പാടി റോഡിൽ താവളത്ത് സ്ഥിതി ചെയ്യുന്നു മണ്ണാർക്കാട് ടൗണിൽ നിന്നും ആനക്കട്ടി റോഡിൽ ഏകദേശം 35 കി.മി അകലവുമുണ്ട്.

Map