"കണ്ടക്കൈ എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം വില്ലേജിൽ വേളം, കോട്ടയാട് ദോശാതിർത്തിയിൽ കൊളാപ്പറമ്പ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടക്കൈ എൽ.പി. സ്ക്കൂൾ 1910-ൽ അന്നത്തെ കണ്ടക്കൈ അധികാരിയായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ സ്ഥാപിച്ചത് കൊണ്ടായിരിക്കാം കണ്ടക്കൈ എ.എൽ.പി. സ്ക്കൂൾ എന്ന് പേര് വന്നത്.[[കണ്ടക്കൈ എൽ.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] | മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം വില്ലേജിൽ വേളം, കോട്ടയാട് ദോശാതിർത്തിയിൽ കൊളാപ്പറമ്പ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടക്കൈ എൽ.പി. സ്ക്കൂൾ 1910-ൽ അന്നത്തെ കണ്ടക്കൈ അധികാരിയായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ സ്ഥാപിച്ചത് കൊണ്ടായിരിക്കാം കണ്ടക്കൈ എ.എൽ.പി. സ്ക്കൂൾ എന്ന് പേര് വന്നത്.[[കണ്ടക്കൈ എൽ.പി. സ്ക്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക...]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |
08:59, 17 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ടക്കൈ എൽ.പി. സ്ക്കൂൾ | |
---|---|
വിലാസം | |
കണ്ടക്കൈ കണ്ടക്കൈ പി.ഒ. , 670602 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | kandakkaialps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13810 (സമേതം) |
യുഡൈസ് കോഡ് | 32021100801 |
വിക്കിഡാറ്റ | Q64460630 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 80 |
പെൺകുട്ടികൾ | 79 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.വിനോദ് |
പി.ടി.എ. പ്രസിഡണ്ട് | സി.പി. മുഹമ്മദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സി.ജിഷ്ണ |
അവസാനം തിരുത്തിയത് | |
17-07-2024 | 13810 |
ചരിത്രം
മയ്യിൽ ഗ്രാമപഞ്ചായത്തിൽ കയരളം വില്ലേജിൽ വേളം, കോട്ടയാട് ദോശാതിർത്തിയിൽ കൊളാപ്പറമ്പ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കണ്ടക്കൈ എൽ.പി. സ്ക്കൂൾ 1910-ൽ അന്നത്തെ കണ്ടക്കൈ അധികാരിയായിരുന്ന കുഞ്ഞിക്കണ്ണൻ നമ്പ്യാർ സ്ഥാപിച്ചത് കൊണ്ടായിരിക്കാം കണ്ടക്കൈ എ.എൽ.പി. സ്ക്കൂൾ എന്ന് പേര് വന്നത്.കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
അടുത്തകാലം വരെ ഭൗതീക സൌകര്യങ്ങളുടെ കാര്യത്തിൽ അപര്യാപ്തത അനുഭവിച്ച വിദ്യാലയത്തിന് 2014-15 ലെ മാനേജ്മെന്റ് കൈമാറ്റത്തിന് ശേഷം ഈ മേഖലയിൽ ഒകു കുതിച്ചു ചാട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപുണ്ടായിരുന്ന ഒരു പ്രീ.കെ.ഇ.ആർ കെട്ടിടവും രണ്ടു ക്ലാസുകൾ ഉൾപ്പടെ മറ്റൊരു കെട്ടിടത്തിനും പുറമെ ഒരു എൽ.കെ.ജി.ക്ലാസ് റൂം, സ്റ്റേജ് ഉൾപ്പടെ രണ്ട് ക്ലാസ് റും അടങ്ങിയ മറ്റൊരു കോണ്ക്രീറ്റ് കെട്ടിടം എന്നിവ നിർമ്മിച്ചു. ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമായ പ്രത്യേക പ്രത്യേക യൂറിനുകൾ, കക്കൂസുകൾ സൌകര്യങ്ങളോടുകൂടിയ പാചകപ്പുര, ചുറ്റുമതിൽ എന്നിവ ഈ കാലയളവിൽ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ നടത്തുകയും ഫാൻ ഉള്പ്പടെയുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റൂമിൽ എൽ.എഫ്.ഡി ഉൾപ്പടെയുള്ള സൌകര്യങ്ങൾ ഏർപ്പെടുത്തുകയും കുട്ടികളെ കന്പ്യൂട്ടർ പരിശീലിപ്പിക്കുകയും ചെയ്യുന്നു.. സ്വന്തമായി കിണർ വാട്ടർ ടാങ്ക് ശുദ്ധജല വിതരണ സൌകര്യം എന്നിവ സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന നിലവാരത്തിൽ എന്നും ഉയർന്നു നിൽക്കുന്ന വിദ്യാലയമാണ്. നിരവധി പാഠ്യേതര പ്രവർത്തനം നടത്തി വരുന്നു. ദിനാചരണങ്ങൾ ചുമർമാസിക, സ്കൂൾ കൈയ്യെഴുത്ത് മാസിക, വായനാ കോർണർ, സഹവാസ ക്യാമ്പുകൾ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഫീൽഡ് ട്രിപ്പുകൾ സ്കൂൾ വാർഷികങ്ങൾ, ഹസ്വദൂര- ദീർദൂര പഠനയാത്രകൾ എന്നിവ കൃത്യമായി നടന്നു വരുന്നു.മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന അധ്യാപകരക്ഷാകർതൃ സമിതി, മദർ പി.ടി.എ എന്നിവ ഈ വിദ്യാലയത്തിന് ഏറ്റവും വലിയ സമ്പത്താണ്.കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
1910-ൽ ആരംഭിച്ച വിദ്യാലയത്തിൽ 1932 വരെ ശ്രീ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ (അധികാരി) ആയിരുന്നു മാനേജർ. അതിന് ശേഷം 1973 വരെ ശ്രീ,എ.രാഘവൻ നമ്പ്യാർ ആയിരുന്നു മാനേജർ. തുടർന്ന് അദ്ദേഹത്തിന് മകൻ ശ്രീ.എ.കെ.ഗംഗാധരൻ നമ്പ്യാർ മാനേജരായി ചുമതലയേറ്റു. ഇപ്പോൾ സ്ക്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും ശ്രീ കെ.വി.സുരേന്ദ്രൻ എന്നയാള്ക്ക് കൈമാറുകയും ശ്രീ.കെ.വി.സുരേന്ദ്രൻ മാനേജറായി തുടരുകയും ചെയ്യുന്നു.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1910-ൽ സ്ഥാപിച്ച വിദ്യാലയത്തിന് പൂർവ്വ വിദ്യാർത്ഥികളുടെ അമൂല്യമായ ഒരു സമ്പത്തുണ്ട്. സ്കൂളിന്റെ നാനാവിധ വികസന പ്രവർത്തനങ്ങൾക്കും ഇവരുടെ എല്ലാവിധ സഹായസഹകരണങ്ങൾ ലഭിക്കാറുണ്ട്. ദീർഘകാലം മയ്യിൽ പഞ്ചായത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും മയ്യിൽ പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായിരുന്ന ശ്രീ.കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.
സ്കൂൾ ഫോട്ടോ ഗാലറി
]
വഴികാട്ടി
{{#multimaps: 12.008136,75.447747 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13810
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ