"ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1902 | |സ്ഥാപിതവർഷം=1902 | ||
|സ്കൂൾ വിലാസം= GUPGS Eraviperoor | |സ്കൂൾ വിലാസം= GUPGS Eraviperoor | ||
|പോസ്റ്റോഫീസ്=ഇരവിപേരൂർ | |പോസ്റ്റോഫീസ്=ഇരവിപേരൂർ | ||
|പിൻ കോഡ്=689542 | |പിൻ കോഡ്=689542 |
15:24, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ | |
---|---|
വിലാസം | |
ഇരവിപേരൂർ GUPGS Eraviperoor , ഇരവിപേരൂർ പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഇമെയിൽ | gupgseraviperoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37336 (സമേതം) |
യുഡൈസ് കോഡ് | 32120600118 |
വിക്കിഡാറ്റ | Q87593779 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് ഇ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കെ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സത്യകുമാരി |
അവസാനം തിരുത്തിയത് | |
15-03-2024 | Gups37336 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ ഇരവിപേരൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് .ഇരവിപേരൂർ .സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായി 1902 ആരംഭിച്ച ഈ വിദ്യാലയം പിന്നീട് എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി. പെൺപള്ളിക്കൂടം എന്ന പേരിലാണ് അറിയപ്പെടുന്നത് .തിരുവിതാംകൂറിലെ ആദ്യ സ്കൂളുകളിലൊന്നായ ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു ..
ചരിത്രം
സ്ത്രീ സമത്വത്തിലൂടെ മാത്രമേ സാമൂഹിക ഉന്നമനം സാധ്യമാകൂ. സ്ത്രീസമത്വം ഉറപ്പാക്കാൻ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ച ഈ വിദ്യാലയം ചരിത്രമുറങ്ങുന്ന ഇരവിപേരൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .കോയിപുറത്തു പറമ്പിൽ ഇടിക്കുള നാനാർ എന്ന വ്യക്തിയാണ് സ്കൂളിന് സ്ഥലം നൽകിയത്. അതിന് പ്രതിഫലമായി ഇടിക്കുള നാനാർക്ക് സ്കൂളിൽ ജോലിയും നൽകി. എം എം ജി സ്കൂൾ എന്നായിരുന്നു തുടക്കകാലത്ത് വിദ്യാലയത്തിന്റെ പേര് .കോയിപ്രം ബ്ലോക്കിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ് വിദ്യാലയം .സമീപത്തുകൂടി മണിമലയാർ ഒഴുകുന്നു .പോസ്റ്റ്ഓഫീസിനു പുറകിലായി ഇരവിപേരൂരിന്റെ ഹൃദയഭാഗത്ത് നിന്ന് അല്പം മാറി തലയെടുപ്പോടെ നിലകൊള്ളുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ധാരാളം മികച്ച വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
പട്ടണത്തിന്റെ ശബ്ദകോലാഹലങ്ങളില്ലാതെ ശാന്തമായ ചുറ്റുപാടുകളോട് കൂടിയതാണ് ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി.ചുറ്റുമതിൽ കെട്ടി സ്കൂളിനെ സംരക്ഷിച്ചിട്ടുണ്ട്.ചിത്രങ്ങൾ വരച്ച് ചുറ്റുമതിൽ ഭംഗിയാക്കിയിരിക്കുന്നു.യു.പി.സെക്ഷനും നഴ്സറിക്കും പ്രത്യേക ക്ലാസ്മുറികൾ ഉണ്ട്.എൽ.പി.ക്ളാസ് മുറികൾ തിരിച്ചിട്ടില്ല.എൽ.പി.സെക്ഷന്റെ ഒരു ഭാഗത്ത് സ്റ്റേജ് നിർമിച്ചിട്ടുണ്ട്. കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ.
- കാർഡ്-മുകുളം പ്രവർത്തനങ്ങൾ.
- കൃഷി.
- ദിനാചരണങ്ങൾ.
- ഭക്ഷ്യമേള.
- ആഘോഷങ്ങൾ.
- ക്വിസ് മൽസരങ്ങൾ.
- ടാലന്റ് ലാബ്.
- പ്രദർശനങ്ങൾ.
- പഠനോത്സവം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1. | പി സി ജോസഫ് | |
2. | പി എ തോമസ് | |
3. | കെ ആർ വത്സലൻ നായർ | |
4 | പികെ തങ്കമ്മ | |
5 | ടി എൻ വിജയൻ നായർ | |
6 | എൻ എസ് വർഗീസ് | |
7 | കെ സി കുമാരിയമ്മ | 1994 - 1997 |
8 | പി ഡേവിഡ്സൺ | 1997 - 2005 |
9 | യു ഷാജഹാൻ | 2005 - 2016 |
10 | ജോളി മോൾ ജോർജ് | 2016 - 2020 |
11 | സുനിമോൾ കെ കെ | 2021 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
അധ്യാപക അവാർഡ്
2019 -2020 അധ്യയനവർഷത്തിൽ മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് ഈ സ്കൂളിലെ പ്രഥമാധ്യാപിക ആയിരുന്ന ശ്രീമതി ജോളി മോൾ ജോർജിന് ലഭിച്ചു.കൂടുതൽ അറിയാൻ
മികവുകൾ
മേളകളിലെ മികവ്
ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ,ഐടി മേള ,കലോത്സവം,കായികമേള എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും മികവാർന്ന വിജയങ്ങൾ കൈവരിക്കുകയും ചെയ്തുവരുന്നു. പ്രവൃത്തിപരിചയം- ഐടി മേഖലകളിൽ സംസ്ഥാനതലം വരെ പോയത് ഇതിന് ഉദാഹരണങ്ങളാണ് .
കൂടുതൽ മികവുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അദ്ധ്യാപകർ
ടീച്ചിംഗ് സ്റ്റാഫ്
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | സുനിമോൾ കെ കെ | ഹെഡ്മിസ്ട്രസ്സ് |
2 | റീന ജോസ് | യു പി എസ് ടി |
3 | റോഷ്ന പി കെ | എൽ പി എസ് ടി |
4 | ആശാ ചന്ദ്രൻ | എൽ പി എസ് ടി |
5 | ദിവ്യ പി എസ് | എൽ പി എസ് ടി |
6 | ഷംന എസ് | എൽ പി എസ് ടി |
7 | നിഷ എൻ എസ് | യു പി എസ് ടി |
8 | ദേവി മോൾ എസ് | പാർട്ടെയിം ജൂനിയർ ഹിന്ദി |
9 | ശരണ്യ ശശി | പ്രീപ്രൈമറി ടീച്ചർ |
നോൺ ടീച്ചിംഗ് സ്റ്റാഫ്
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | തങ്കമ്മ എ ജി | പി ടി സി എം |
2 | മനുജ കുമാരി | കുക്ക് |
3 | സത്യ കുമാരി | ആയ-പ്രീപ്രൈമറി |
അധികവിവരങ്ങൾ
ചിത്രശാല
-
ചാന്ദ്ര ദിനത്തിൽ കുട്ടികൾ തങ്ങൾ ഉണ്ടാക്കിയ റോക്കറ്റുമായി
-
എല്ലാവരും ഒന്നിച്ച് ഒരു ഓണസദ്യ
-
മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് സ്കൂളിലെ മുൻ പ്രധാന അധ്യാപിക ശ്രീമതി ജോളി മോൾ ജോർജ് ഏറ്റുവാങ്ങുന്നു .
-
ഡിജിറ്റൽ ക്ലാസ് റൂം
-
ചാന്ദ്രദിനം പ്രദർശനം
-
ചാന്ദ്രദിനം പ്രദർശനം
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
കോഴഞ്ചേരി തിരുവല്ല റൂട്ടിൽ ഇരവിപേരൂർ ജംഗ്ഷനിൽ നിന്ന് 100 മീറ്റർ ഉള്ളിൽ പോസ്റ്റ് ഓഫീസിനു പിറകിൽ.
ട്രെയിൻ മാർഗം- തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി- കോഴഞ്ചേരി റൂട്ട് -ഇരവിപേരൂർ ജംഗ്ഷൻ.
ചെങ്ങന്നൂരിൽ നിന്ന് വരുന്നവർക്ക്- ബസ് മാർഗ്ഗം- കല്ലിശ്ശേരി വഴി -നെല്ലാട് -ഇരവിപേരൂർ.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
{{#multimaps: 9.3830195,76.6351035|zoom=18}} |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37336
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ