സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവൺമെന്റ് പ്രോഗ്രാമുകൾ

ഗവൺമെന്റ് നടപ്പിലാക്കിവരുന്ന മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരിലീ ഹിന്ദി ,ഉല്ലാസഗണിതം, ഗണിതം മധുരം തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടപ്പിലാക്കിവരുന്നു. ശാസ്ത്രോത്സവം വിദ്യാരംഗം  പ്രവർത്തനങ്ങളിലും മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കുന്നു  .

പരിശീലന മികവുള്ള അധ്യാപകർ

അധ്യാപക പരിശീലനങ്ങളിൽ പങ്കെടുത്ത പ്രവർത്തന സജ്ജരായ ഒരു കൂട്ടം അധ്യാപകരാണ് നമ്മുടെ സ്കൂളിൽ ഉള്ളത് .റിസോഴ്സ് പേഴ്സൺസായി പോകുന്ന അധ്യാപകരും നമ്മുടെ ഇടയിൽ ഉണ്ട് .

മുഖ്യമന്ത്രിക്ക് നിവേദനം

സ്കൂളിന് മുകളിലൂടെ പോയിരുന്ന ഇലവൻ കെവി ലൈൻ മാറ്റുന്നതിനായി നിരവധി അപേക്ഷകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. സ്കൂളിന്റെ വകയായി കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത് ഫലമായി ഇലവൻ കെവി ലൈൻ മാറ്റി സ്ഥാപിച്ചു .

പുസ്തകരചന

ഫാസ്റ്റ് ഫുഡിനെ ലോകത്ത് ജീവിക്കുന്ന നമുക്ക് ,നഷ്ടപ്പെട്ടുപോയ ആരോഗ്യവും രുചിയും വീണ്ടെടുക്കുന്നതിനായി സ്കൂളിന്റെ നേതൃത്വത്തിൽ 'മുത്തശ്ശിയിൽ നിന്ന് അറിഞ്ഞ പോഷകസമൃദ്ധമായ നാടൻവിഭവങ്ങൾ 'എന്ന പേരിൽ ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്

ഷോർട്ട് ഫിലിം

സ്കൂൾ ഗ്രൗണ്ടിൽ നിന്നിരുന്ന നൂറു വർഷം പ്രായമുള്ള മാവ് സ്കൂൾ അധികൃതർ അറിയാതെ മുറിച്ചുമാറ്റിയ നൊമ്പരവുമായി ബന്ധപ്പെട്ട് ഉണർവ് എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചിട്ടുണ്ട് .

ബോധവൽക്കരണ ക്ലാസ്സുകൾ

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ  ക്ലാസ് ,ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ക്ലാസുകൾ,  ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട ഡോക്ടേഴ്സിന്റെ ക്ലാസ്സ്,സുരക്ഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ ക്ലാസ്സ് , രക്ഷാകർത്താക്കൾക്കുള്ള കൗൺസിലിംഗ് ക്ലാസുകൾ എന്നിവയൊക്കെ ഉദാഹരണങ്ങളാണ്

അക്കാദമിക മികവ്

വിവിധ വർഷങ്ങളിൽ എൽ എസ് എസ് പരീക്ഷയിൽ നേടിയ വിജയം, വിവിധ ക്വിസ് മത്സരങ്ങളിലെ വിജയം, ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ പ്രണവ് പി കുമാർ  എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസും പ്ലസ് ടുവിന് ഫുൾ മാർക്കും നേടി ഐഐടി കോഴിക്കോട് അഡ്മിഷൻ ലഭിച്ചത് എന്നിവയൊക്കെ സ്കൂളിന്റെ അക്കാദമിക മികവായി  ചൂണ്ടിക്കാണിക്കാം .

നന്മ പ്രവർത്തനങ്ങൾ

ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ട്. മഹാ പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പിൽ സാധനങ്ങൾ എത്തിച്ചു. കുട്ടനാടിന് കൈത്താങ്ങ് പ്രോഗ്രാമിൽ പങ്കാളികളായി. ക്യാൻസർ വാർഡ് സന്ദർശനം നടത്തി .ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണം ചെയ്തു .ഗിൽഗാൽ ആശ്വാസ ഭവൻ ,അഗതിമന്ദിരം എന്നിവ സന്ദർശനം നടത്തി .പഠനാവശ്യത്തിനായി കുട്ടികൾക്ക് ടിവി, ഫോൺ എന്നിവ നൽകി. കോവിഡിന്റെ  സമയത്ത് കിറ്റുമായി കുട്ടികളുടെ വീടുകളിലെത്തി .......

മറ്റ് പ്രവർത്തനങ്ങൾ

പഴമയുടെ രുചിയെ തിരിച്ചറിയാനും പോഷകസമൃദ്ധമായ വിഭവങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി ഭക്ഷ്യമേളകൾ സംഘടിപ്പിക്കാറുണ്ട് . ഭക്ഷണസാധനങ്ങളുടെ പ്രദർശനവും പാചക കുറിപ്പുകളുടെ അവതരണവും വിഭവങ്ങളുടെ തൽസമയ നിർമ്മാണവും എല്ലാം ഇതിന്റെ ഭാഗമാണ്.

                 പഴയ കാല ഉപകരണങ്ങളുടെ പ്രദർശനം, ആയുർവേദ സസ്യങ്ങളുടെ പ്രദർശനം, വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി കൊണ്ട് വരട്ടാർ സന്ദർശിക്കുകയും തീരത്ത് മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്തു ,കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ,കയ്യെഴുത്തു മാഗസിൻ ശില്പശാല ,ദിനാചരണങ്ങളുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു .