"ഗവ:എൽ പി എസ്സ് അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsayroor (സംവാദം | സംഭാവനകൾ) |
Glpsayroor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 56: | വരി 56: | ||
|പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ് | |പി.ടി.എ. പ്രസിഡണ്ട്=ജോസ് ജോർജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര രാജേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര രാജേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37601glpsAyroornew.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
14:39, 1 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ:എൽ പി എസ്സ് അയിരൂർ | |
---|---|
വിലാസം | |
അയിരൂർ ഗവണ്മെന്റ് എൽ പി എസ് അയിരൂർ , അയിരൂർ സൗത്ത് പി.ഒ. , 689611 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1875 |
വിവരങ്ങൾ | |
ഫോൺ | 04735230707 |
ഇമെയിൽ | glps37601@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37601 (സമേതം) |
യുഡൈസ് കോഡ് | 32120601525 |
വിക്കിഡാറ്റ | Q87594975 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | അയിരൂർ ഗ്രാമപഞ്ചായത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീ പ്രൈമറി,1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | 1 |
പി.ടി.എ. പ്രസിഡണ്ട് | ജോസ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര രാജേഷ് |
അവസാനം തിരുത്തിയത് | |
01-03-2024 | Glpsayroor |
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിലെ അയിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.അയിരൂർ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.അയിരൂർ ഗ്രാമപഞ്ചായത്തിലെ 13-വാർഡിലാണ് ഈ മുത്തശ്ശിവിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
അയിരൂർ ഗവ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത് 1875-ൽ ആണ്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി സ്ഥാപിതമായതാണ്.
ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നു.ഇപ്പോഴും
“പെൺപള്ളിക്കൂടം" എന്ന പേരിലാണ് ഈ സ്ക്കൂൾ നാട്ടിൽ അറിയപ്പെടുന്നത്.
‘അയിരുകൾ ഉളള നാടെന്നും ',’ ആര്യൻമാരുടെ ഊരെന്നും'
പഴമക്കാർ വിശ്വസിക്കുന്ന പല ഐതിഹ്യങ്ങളും ഉളള ഒരു കൊച്ചുഗ്രാമമാണ്
അയിരൂർ. ഇപ്പോൾ 'കഥകളി ഗ്രാമം ' എന്നറിയപ്പെടുന്നു.
ഞങ്ങളുടെ ഈ മുത്തശ്ശി വിദ്യാലയം ഇന്ന് സംസ്ഥാനതലത്തിലും
ദേശീയതലത്തിലും അറിയപ്പെടുന്ന സ്ക്കൂളായി മാറിയിരിക്കുന്നു.അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ മുത്തശ്ശി വിദ്യാലയത്തിന് ജീവൻ പകർന്നു നൽകിയതും
പ്രശസ്തിയിലേക്കുയർത്തിയതും 2005-ൽ സ്ക്കൂളിലേക്കു പ്രഥമാധ്യാപികയായി
വന്ന ശ്രീമതി. ഉഷാകുമാരി ടീച്ചറും നിലവിലുണ്ടായിരുന്ന രണ്ട് അധ്യാപികമാരും രക്ഷാകർത്തൃകൂട്ടായ്മയുമാണ്.
ഭൗതികസാഹചര്യങ്ങൾ
4 ക്ലാസ്സുകൾ നടത്തുന്ന ഒരു ഹാൾ, രണ്ട് ക്ലാസ് മുറികൾ,ഓഫീസ് മുറി,അടുക്കള,സ്റ്റോർ റൂം, കിണർ ,പൈപ്പ് കണക്ഷൻ,ഡൈനിംഗ് ഹാൾ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ശുചിമുറികൾ,പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയിലെറ്റ് എന്നിവ ഉണ്ട്.
സ്പോർട്സ് കൗൺസിലിൻ സഹായത്തോടെ നിർമിച്ച കളിസ്ഥലംകുട്ടികളുടെ കായിക വിനോദങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്.
സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും മുൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായ ശ്രീ.റ്റി.കെ.എ.നായർ സജ്ജീകരിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറി കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്.
ടി.വി, ലാപ് ടോപ്പ്,പ്രോജക്ടർ ഇവ ഉപയോഗിച്ചുളള സ്മാർട്ട് ക്ലാസ് മുറി പ്രവർത്തനങ്ങൾ ലളിതവും രസകരവും ആക്കാൻ സാധിച്ചു. 2019-ൽ കൈറ്റിൽ നിന്നും കിട്ടിയ 5 ലാപ് ടോപ്പും 2 പ്രോജക്ടറും ഉൾപ്പെടെ
9ലാപ് ടോപ്പും 3 പ്രോജക്ടറുകളും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. BSNLinternet സൗകര്യം IT @ school മുഖേന ലഭിച്ചു.
ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്ന സ്ക്കൂളിലെ "നന്മ ലൈബ്രറി" 2018 -ലെ പ്രളയത്തിൽ നശിച്ചു.എങ്കിലും SSK,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ സഹായത്താൽ ഏകദേശം 400 പുസ്തകങ്ങളോടു കൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.
മികവുകൾ
- 2013-14 ൽ മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരവും, സംസ്ഥാന പുരസ്കാരവും ഞങ്ങളുടെ പ്രിയപ്പെട്ട പ്രധമാധ്യാപികയായിരുന്ന ഉഷാ കുമാരി ടീച്ചർക്ക് ലഭിച്ചു.
- 2011-12 ലെ മികച്ച പി.ടി.എ സബ്ജില്ലാ തലം അവാർഡ് ലഭിച്ചു.
- 2012-13അധ്യായന വർഷം മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ അവിഷ്കരിച്ച സ്കൂളുകൾക്ക് മലയാള മനോരമ നല്ല പാഠം നൽകിയ പ്രത്യേക പരാമർശം നമ്മുടെ സ്കൂളുകൾക്കും ലഭിക്കുകയൂണ്ടായി.
- മലയാള മനോരമ നല്ല പാഠം 2013-14 മികച്ച പ്രകടനം കാഴ്ച വെച്ചതിന് A+ കരസ്ഥമാക്കി.
- 2014-15 മലയാള മനോരമ നല്ല പാഠം A ഗ്രേഡ് കിട്ടി.
- 2017-18 മലയാള മനോരമ നല്ല പാഠം Aഗ്രേഡ് കിട്ടി
- 2018 ൽമലയാള മനോരമ നല്ല പാഠം A+ ഗ്രേഡ് കിട്ടി
- 2014-15 ൽ നന്മ അവാർഡ് തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടി.
- മാതൃഭൂമി VKC നന്മ വിദ്യാലയംപത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം 2015-16,ലും 2016-17 ലും ലഭിച്ചു
- സർവ്വശിക്ഷാ അഭിയാൻ മികവ് 2017 ൽ പത്തനംതിട്ട ജില്ലയിൽ ഒന്നാം സ്ഥാനം
- നല്ല പാഠം ജി.കെ.എസ്.എഫ് 2016 ൽ നന്മ മരം വിജയി.
- 2015-16 ൽ മികച്ച പി.ടി.എ ക്ക് ഉള്ള അവാർഡ് സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, പഞ്ചായത്തു തലത്തിലും കരസ്ഥമാക്കി.
- 2015-16 പത്തനംതിട്ട ജില്ല പച്ചക്കറി വികസന പദ്ധതിയുടെ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം ലഭിച്ചു.
- 2015-2016കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻറെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.
- കേരളാ സ്കൂൾ കലോൽസവം 2019-20 ൽ ജലഛായം, പെൻസിൽ ഡ്രോയിംഗ് എന്നിവയ്ക്ക് ഒന്നാം സ്ഥാനം.
മുൻസാരഥികൾ
ക്രമ നം | പേര് | വർഷം |
---|---|---|
1 | പി..വി.രാഘവൻ നായർ | 1963 |
2 | കെ.ആർ.ഗോപാല പിളള | 1977 |
3 | കെ.വി.ഏലിയാമ്മ | 1988-89 |
4 | കെ.വി.ഏലിയാമ്മ | 1990-91 |
5 | ടി.ആർ.ഗോപാലകൃഷ്ണൻ നായർ | 1992 |
6 | വി.എസ്.ഭവാനിയമ്മ | 1993 |
7 | എൻ.സുലോചന | 1994 |
8 | കെ.എൻ.ലക്ഷ്മിക്കുട്ടി | 1995-1996 |
9 | കൊളാസ്റ്റിക്ക ലിയോൺ | 1997-1998 |
10 | ടി.കെ.ശോശാമ്മ | 1999-2000 |
11 | ടി.കെ.ശോശാമ്മ | 2000-2001 |
12 | പൊന്നമ്മ സി.കെ | 2002-2003 |
13 | ശോശമ്മ ജോർജ്ജ് | 2004-2005 |
14 | ഉഷാകുമാരി.പി. | 2005-2017 |
15 | ശ്യാംലത .സി. | 2017-2019 |
16 | ലളിത.പി.ബി | 2019-2020 |
17 | അനിത.വി | 2021- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
അനിത.വി
രമാദേവി.പി
ലിജിൻ.ഡി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യ വേദി
- ബാലസഭ
- മനോരമ നല്ലപാഠം യൂണിറ്റ്
- മാതൃഭുമി നന്മ യൂണിറ്റ്
ക്ളബുകൾ
- സ്പോർട്സ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഇക്കോ ക്ലബ്
- ഗണിത ക്ലബ്
- ശാസ്ത്ര ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.35368,76.72881}}</nowiki>
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37601
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി,1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ