4 ക്ലാസ്സുകൾ നടത്തുന്ന ഒരു ഹാൾ, രണ്ട് ക്ലാസ് മുറികൾ,ഓഫീസ് മുറി,അടുക്കള,സ്റ്റോർ റൂം, കിണർ ,പൈപ്പ് കണക്ഷൻ,ഡൈനിംഗ് ഹാൾ, കുട്ടികളുടെ എണ്ണത്തിനനുസരിച്ചുളള ശുചിമുറികൾ,പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ടിലി ടോയിലെറ്റ് എന്നിവ ഉണ്ട്.

സ്പോർട്സ് കൗൺസിലിൻ സഹായത്തോടെ നിർമിച്ച കളിസ്ഥലംകുട്ടികളുടെ കായിക വിനോദങ്ങൾക്ക് വളരെ ഉപയോഗപ്രദമാണ്.

സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും മുൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവുമായ ശ്രീ.റ്റി.കെ.എ.നായർ സജ്ജീകരിച്ചു നൽകിയ സ്മാർട്ട് ക്ലാസ് മുറി കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാണ്.

ടി.വി, ലാപ് ടോപ്പ്,പ്രോജക്ടർ ഇവ ഉപയോഗിച്ചുളള സ്മാർട്ട് ക്ലാസ് മുറി പ്രവർത്തനങ്ങൾ ലളിതവും രസകരവും ആക്കാൻ സാധിച്ചു. 2019-ൽ കൈറ്റിൽ നിന്നും കിട്ടിയ 5 ലാപ് ടോപ്പും 2 പ്രോജക്ടറും ഉൾപ്പെടെ

9ലാപ് ടോപ്പും 3 പ്രോജക്ടറുകളും കുട്ടികളുടെ പഠനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. BSNLinternet സൗകര്യം IT @ school മുഖേന ലഭിച്ചു.

ആയിരത്തോളം പുസ്തകങ്ങൾ ഉണ്ടായിരുന്ന സ്ക്കൂളിലെ "നന്മ ലൈബ്രറി" 2018 -ലെ പ്രളയത്തിൽ നശിച്ചു.എങ്കിലും SSK,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരുടെ സഹായത്താൽ ഏകദേശം 400 പുസ്തകങ്ങളോടു കൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു.