"ഗവ.എൽ.പി.എസ്.ആറ്റിൻകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43402 (സംവാദം | സംഭാവനകൾ)
No edit summary
43402 (സംവാദം | സംഭാവനകൾ)
ABOUT SCHOOL
വരി 67: വരി 67:




തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എൽ.പി.എസ്.ആറ്റിൻകുഴി''' .കൂടുതൽ വായിക്കുക
തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.എൽ.പി.എസ്.ആറ്റിൻകുഴി''' .വളരെ പ്രസിദ്ധമായ ആറ്റിൻകുഴി ദേവാലയത്തിനു തൊട്ടു പുറകിലായാണ് നൂറു വർഷം  പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി സ്ഥിതിചെയ്യുന്നത്. മികച്ച അദ്ധ്യാപനം കൊണ്ട് മികവുറ്റ പ്രവർത്തങ്ങൾ കൊണ്ടും അദ്ധ്യാപക  അനധ്യാപക രക്ഷകർത്താക്കളുടെ പരിശ്രമത്തിന്റെയും ഒത്തൊരുമയുടെയും  ഫലമായി  മികവിന്റെ പാതയിലാണ്  നമ്മുടെ ഈ വിദ്യാലയം. 


തിരുവിതാംകൂർ രാജഭരണകാലത് ആറ്റിൻങ്കുഴി ദേശത്തു ശ്രീ കൃഷ്‌ണപിള്ള  വൈദ്യരുടെ മേൽനോട്ടത്തിൽ പമ്പ്ഹൗസിനു സമീപം ശ്രീ വിശ്വംഭരൻ അവർകളുടെ മുത്തശ്ശിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 40  സെന്റ് പുരയിടത്തിൽകൂടി കുടിപ്പള്ളിക്കുടമായി ആരംഭിച്ചു .1920 ൽ മാനേജ്‌മന്റ് സ്കൂളായി മാറിയെങ്കിലും മാനേജ്മെന്റ് സ്കൂളുകൾ  സർക്കാർ ഏറ്റെടുത്തപ്പോൾ ആറ്റിൻകുഴി സ്കൂളും ഗവൺന്മെന്റ് സ്‌കൂളായി .ആറ്റിപ്ര വടക്കേവിളാകത്തു വീട്ടിൽ ശ്രീ മാധവൻപിള്ളയായിരുന്നു ആദ്യത്തെ പ്രധമാധ്യാപകൻ .ആറ്റിപ്ര മുറിയിൽ തെക്കുറുമ്പുവീട്ടിൽ ബി .ശാന്തമ്മയാണ് ആദ്യ വിദ്യാർഥി .തുടക്കത്തിൽ 1 മുതൽ 5 വരെ ഓരോ ഡിവിഷനുകൾ പ്രവർത്തിച്ചിരുന്നു.1955 നു ശേഷമാണു ഈ സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .അന്ന് ഓല കൊണ്ടുള്ള ഒരു താൽക്കാലിക ഷെഡ്ഡായിരുന്നു സ്കൂൾ കെട്ടിടം. സ്കൂളിന് ആവശ്യമായ 90 സെന്റ് സ്ഥലം നൽകിയത് അരശുമൂട് കളിയിലിൽ തറവാട്ടംഗമായ ശ്രീ സി.വി .രാമന്പിള്ളയ് ആയിരുന്നു.പുതിയസ്കൂൾ കെട്ടിടം നിര്മിക്കുന്നതുവരെയുള്ള 6 വർഷക്കാലം ക്ഷേത്രത്തിനു സമീപം ശ്രീമതി വിമല ഡോക്ടറുടെ ഡിസ്പെന്സറിക്കു പുറകിൽ ഡ്രൈവർ കുട്ടൻപിള്ള എന്ന വ്യക്തിയുടെ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചിരുന്നു.


<!-- തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.ആറ്റിൻകുഴി . -->
ആദ്യകാലത്തു ഓരോ ക്ലാസ്സുകളിലും 4 ഡിവിഷനുകൾ വരെ പ്രവർത്തിച്ചിരുന്നു.സ്ഥലപരിമിതിയും കുട്ടികളുടെ ബാഹുല്യവും കാരണം ഷിഫ്റ്റ് സമ്പ്രദായം നിലവിൽവന്നു .ശ്രീ തോപ്പിൽ ധർമരാജൻ ഇവിടത്തെ പൂർവ്വവിദ്യാർഥിയാണ് .<!-- തിരുവനന്തപുരം റവന്യൂ ജില്ലയിലെ, തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ, കണിയാപുരം ഉപജില്ലയിലെ ആറ്റിൻകുഴി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.ആറ്റിൻകുഴി . -->




"https://schoolwiki.in/ഗവ.എൽ.പി.എസ്.ആറ്റിൻകുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്