"ഗവ. എൽ .പി. എസ്. പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 200: | വരി 200: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്.. | |||
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5 മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം | |||
{{#multimaps:9.3475620, 76.7294450|zoom=18}} | {{#multimaps:9.3475620, 76.7294450|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
19:51, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ നഗരത്തിലെ തിരക്കുകളിൽ നിന്നെല്ലാം അകന്ന് പുതുശ്ശേരി എന്ന ശാന്തസുന്ദരമായ സ്ഥലത്ത് ഒരു കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുശ്ശേരി. പ്രാദേശികമായി ഈ സ്കൂൾ "കൊച്ചു സ്കൂൾ" എന്നാണ് അറിയപ്പെടുന്നത്.
ഗവ. എൽ .പി. എസ്. പുതുശ്ശേരി | |
---|---|
വിലാസം | |
പുതുശ്ശേരി. പുതുശ്ശേരി , പുതുശ്ശേരി പി.ഒ. , 689602 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | glpsputhusserry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37507 (സമേതം) |
യുഡൈസ് കോഡ് | 32120700111 |
വിക്കിഡാറ്റ | Q87594376 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | കെ.റ്റി.ദേവദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനില രഞ്ചിത്ത് |
അവസാനം തിരുത്തിയത് | |
28-02-2022 | Thomasm |
ചരിത്രം
പുതുശ്ശേരിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിലെ വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിന് പരിഹാരമായിട്ട് 1915 ൽ ആരംഭിച്ച വിദ്യാലയമാണിത്.
പ്ലാക്കോട് അച്ചന്റെ നേതൃത്വത്തിൽ സ്ഥലത്തെ പ്രമുഖ വ്യക്തികളുടെ കയ്യിൽ നിന്നും 50 സെന്റ് സ്ഥലം വാങ്ങി തുടങ്ങിയ സ്ഥാപനമാണിത്.
പാണ്ഡവരുടെ വനവാസകാലത്ത് അവർ നട്ട അഞ്ച് ഇലവു മരങ്ങൾ കാരണം ഈ സ്ഥലത്തിന് അഞ്ചിലവ് എന്നായിരുന്നു മുൻ നാമം. ഇപ്പോൾ പുതുശ്ശേരി എന്നറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
ശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിശാലമായ സ്കൂൾ ക്യാമ്പസ്. സ്മാർട്ട് ക്ലാസ്, ലൈബ്രറി, മഴവെള്ള സംഭരണി, കിണർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ശൗചാലയങ്ങൾ,
പാർക്ക്, കളിസ്ഥലം, ക്ലാസ് മുറികൾ, എന്നിങ്ങനെയുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ബാലസഭ
എല്ലാ ശനിയാഴ്ചകളിലും സംഘടിപ്പിക്കുന്ന
ബാലസഭ, കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.
കലാകായിക ചിത്രരചനാ മത്സരങ്ങൾ ബാല സഭയിൽ നടക്കുന്നു.
പരിസ്ഥിതി ക്ലബ്
അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും കൂട്ടായ്മയോടെ നടത്തുന്ന പച്ചക്കറി കൃഷിയാണ് പരിസ്ഥിതി ക്ലബ്ബിന്റെ മുഖ്യ ആകർഷണം. കപ്പ,മുളക്, ചീര, വഴുതനങ്ങ തുടങ്ങിയവ കൃഷി ചെയ്യുകയും, ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഭാഷാ ക്ലബ്ബുകൾ
ഹിന്ദി, ഇംഗ്ലീഷ്, മലയാളം ക്ലബ്ബുകൾ സജീവമായി നടക്കുന്നു. ആഴ്ചയിലൊരിക്കൽ സംഘടിപ്പിക്കുന്ന ക്ലബ്ബുകളിൽ ഭാഷ കേൾക്കാനുള്ള അവസരമൊരുക്കുന്നതാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം സിനിമകൾ,കാർട്ടൂണുകൾ, കുട്ടികളുടെ ഡോക്യുമെന്ററി കൾ എന്നിവ നിരന്തരമായി പ്രദർശിപ്പിക്കുന്നു. ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
സർഗോത്സവം
എല്ലാം മാസവും നടക്കുന്ന സർഗോൽസവം കുട്ടികളുടെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകൾ ശേഷം നടക്കുന്ന സർഗോത്സവം രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ | ||||
നമ്പർ | പേര് | സേവന
കാലയളവ് |
എന്നുമുതൽ | എന്നുവരെ |
1. | പി.സി .അമ്മിണി | 6 വർഷം | 1980 | 1986 |
2. | എം. എം ഖാൻ റാവുത്തർ | 3വർഷം | 1986 | 1989 |
3. | സി എം സുലൈമാൻ റാവുത്തർ | 3 വർഷം | 1989 | 1992 |
4. | സി എ അലിയമ്മ | 2 വർഷം | 1992 | 1994 |
5. | എം എ രാജമ്മ | 5 വർഷം | 1994 | 1999 |
6. | പൊന്നമ്മ | 5 വർഷം | 1999 | 2004 |
7. | പി .ജി ലളിതാമ്മ | 2വർഷം | 2004 | 2006 |
8 | ബിന്ദു കെ ആർ | 3 വർഷം | 2018 | 2020 |
9 | അജി ജോൺ | തുടരുന്നു | 2021 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ കല്ലുപ്പാറ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിലാണ് ഗവൺമെന്റ് എൽപിഎസ് പുതുശ്ശേരി സ്ഥിതിചെയ്യുന്നത്..
കെഎസ്ആർടിസി ബസുകൾ മാത്രമാണ് പൊതുഗതാഗതത്തിനു ആശ്രയം ആയിട്ടുള്ളത്. തിരുവല്ലയിൽ നിന്നും കല്ലൂപ്പാറ വഴി മല്ലപ്പള്ളി യിലേക്ക് പോകുന്ന ബസ്സിൽ കയറി പുതുശ്ശേരി കവലയിൽ ഇറങ്ങുക. കവലയിൽ നിന്നും 5 മിനിറ്റ് വലത്തോട്ട് സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
{{#multimaps:9.3475620, 76.7294450|zoom=18}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37507
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ