"ഗവ. യു.പി. എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 97: | വരി 97: | ||
വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി | |||
<nowiki/>*വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി | |||
<nowiki>*</nowiki> മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം | <nowiki>*</nowiki> മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം |
19:09, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. യു.പി. എസ്. പന്തളം
ഗവ. യു.പി. എസ്. പന്തളം | |
---|---|
വിലാസം | |
പന്തളം പന്തളം പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1872 |
വിവരങ്ങൾ | |
ഫോൺ | 04734 254960 |
ഇമെയിൽ | gupspdm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38324 (സമേതം) |
യുഡൈസ് കോഡ് | 32120500408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 107 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സാബിറാ ബീവി.എം |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. R |
എം.പി.ടി.എ. പ്രസിഡണ്ട് | ആനന്ദവല്ലി |
അവസാനം തിരുത്തിയത് | |
12-02-2022 | GOVTUPS |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് . പന്തളം മുനിസിപ്പാലിറ്റിയുടെ 8-ാം ഡിവിഷനിൽ എം സി റോഡിന്റെ അരികിലായി സ്ഥിതി ചെയ്യുന്നു .കുളനട ,കടയ്ക്കാട് ,തോന്നല്ലൂർ പ്രദേശങ്ങളിൽ നിന്നുമാണ് കുട്ടികൾ ഇവിടെയെത്തുന്നത് .
1872-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആരംഭിച്ചു .40 വർഷം അഞ്ചാം ക്ലാസുവരെയുള്ള പെൺപള്ളിക്കൂടമായി പ്രവർത്തിച്ചു.1912 -ൽ മിക്സഡ് സ്കൂളായി .ആദ്യകാലങ്ങളിൽ പത്തു കിലോമീറ്റർ ദൂരെ നിന്നുപോലും കുട്ടികളെത്തിയിരുന്നു.പന്തളത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ല്ലാം പിന്നീട് സ്ഥാപിക്കപ്പെട്ടവയാണ് .പരിസരവാസികളായ പ്രഭുകുടുംബങ്ങൾ സംഭാവനചെയ്ത സ്ഥലത്ത് നാട്ടുകാരുടെ മുഴുവൻ സഹകരണത്തോടെയാണ് സ്കൂൾ പടുത്തുയർത്തിയത് .സാമ്പത്തിക വർഗ വർണ വ്യത്യാസ മില്ലാതെ ഇവിടെ വന്നുചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉന്നതമായ സാമൂഹ്യസമത്വത്തിൽ ഈ സ്കൂളിൽനിന്നും വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നു.
1950നും 60നും ഇടയിൽ ഈ വിദ്യാലയത്തിൽ 1700 കുട്ടികളും 42 അധ്യാപകരും ഉണ്ടായിരുന്നു.സംഗീതം ,ചിത്രമെഴുത്ത് ,തയ്യൽ,ക്രാഫ്റ്റ് ,കായികം എന്നീവിഷയങ്ങളും പഠിപ്പിച്ചിരുന്നു .പ്രശസ്ത കാർട്ടൂണിസ്റ്റ് പികെ മന്ത്രി ഈസ്കൂളിലെ അധ്യാപകനായിരുന്നു. ഇന്ന് ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പല ബഹുമുഖ പ്രതിഭകളും ഇവിടുത്തെെ പൂർവ വിദ്യാർത്ഥികളാണ്
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിനു ക്ലാസ്റൂമുകൾ ,ലാബ്,ലൈബ്രറി,വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്.
ഗണിതലാബ്
ഈ വിദ്യാലയത്തിൽ ഒരു മികച്ച ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്.എല്ലാക്ലാസിലേയ്ക്കും വേണ്ട പഠനോപകരണങ്ങൾ ഈ ലാബിൽ തയ്യാറാക്കിയിട്ടുണ്ട്.
ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ്
ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര പഠനം ആസ്വാദ്യകരമാക്കാൻ തക്ക വിധത്തിൽ ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര ലാബ് പ്രവർത്തിക്കുന്നു.
ജൈവ വൈവിധ്യ പാർക്ക്
സ്കൂൾ പരിസരം ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തെ മുൻനിർത്തി ഒരു ജൈവ വൈവിധ്യ പാർക്ക് ഇവിടെ പ്രവർത്തിക്കുന്നു.
ടോയിലറ്റ് സൗകര്യം
സ്കൂളിൽ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ടോയിലറ്റുകളുണ്ട് .എല്ലാ ടോയിലറ്റുകളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട് .കൂടാതെ അഡാപ്റ്റഡ് ടോയിലറ്റുകൾ,സാനിട്ട്റി സൗകര്യതോടുകൂടിയുള്ള ടോയിലറ്റുകൾ എന്നിവയുമുണ്ട്.
മികവുകൾ
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. ദിനാചരണങ്ങൾ ക്ലാസ് റൂം പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി നടപ്പിലാക്കുന്നു
*വിവിധ ഭാഷകളിൽ പ്രഭാത അസംബ്ലി
* മൂല്ല്യാധിഷ്ഠിത വിദ്യാഭ്യാസം
*വ്യക്തിത്വ വികസന ക്ലാസുകൾ
*പ്രസംഗ പരിശീലനം
* ശാസ്ത്ര, ഗണിത, ഭാഷാ ഉത്സവങ്ങൾ
*പ്രവർത്തി പരിചയ പരിശീലനം
*കായിക പരിശീലനം
* Lss,Uss പരിശീലനം
*ദിനാചരണങ്ങൾ
*മികച്ച ലൈബ്രറി
*വായനാ പരിപോഷണം_ വായനാകുറിപ്പ് പെട്ടി
*ഔഷധത്തോട്ടം
*ജൈവവൈവിധ്യ ഉദ്യാനം
*സംഗീത പഠനം
*ബാലസഭ
*ടാലൻറ് ലാബ്
*സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
* തായ്ക്കോണ്ട പരിശീലനം
* പൂർവ്വവിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം
*കരാട്ടെ പരിശീലനം
മുൻസാരഥികൾ
ശ്രീമതി ഇ എൻ തങ്കമ്മ
ശ്രീ അബ്ദുൽഖാദർ റാവുത്തർ
ശ്രീ ജോർജ്ജ്
ശ്രീ പത്മനാഭക്കുറുപ്പ്
ശ്രീ ചെല്ലപ്പൻ പിള്ള
ശ്രീമതി റാഹേലമ്മ
ശ്രീ കൃഷ്ണപിള്ള
ശ്രീമതി ടി കെ ശാന്തമ്മ
ശ്രീമതി വത്സലകുമാരി
ശ്രീമതി ഒ എസ് പ്രസന്നകുമാരി
ശ്രീമതി എം സാബിറാബീവി
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പന്തളം സുധാകരൻ | മുൻ.മന്ത്രി |
പന്തളം പ്രതാപൻ | മുൻ പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് |
കെ.ആർ.രവി | പന്തളം മുനിസിപ്പൽ കൗൺസിലർ |
അഡ്വക്കേറ്റ് രാധാകൃഷ്ണൻ | ഹൈക്കോടതി വക്കീൽ |
ശശികുമാർവർമ്മ | പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം |
പി. കെ. കുമാരൻ | മുൻ എം.എൽ.എ |
പി.രാമവർമ്മരാജ | പന്തളം പോളിടെക്നിക് മുൻ പ്രിൻസിപ്പൽ |
ജി.ഗോപിനാഥപിള്ള | മികച്ച കർഷകൻ |
പി.എൻ.ഗോപിനാഥൻ നായർ | റിട്ടേർഡ് ഹെഡ്മാസ്റ്റർ ജിയുപിഎസ് പന്തളം |
മഞ്ജു വിശ്വനാഥ് | മുൻസിപ്പൽ കൗൺസിലർ |
ശുഭ | സിനിമ പിന്നണി ഗായിക |
പന്തളം ബാബു | കാർട്ടൂണിസ്റ്റ് |
പി.കെ ശാന്തമ്മ | റിട്ടേഡ് ഹെഡ്മിസ്ട്രസ് ജിയുപിഎസ് പന്തളം |
കെ.സരളാദേവി | റിട്ടേഡ് ഹെഡ്മിസ്ട്രസ് ജി എൽ പി എസ് കടയ്ക്കാട് |
ദിനാചരണങ്ങൾ
അധ്യാപകർ
സാബിറാ ബീവി.എം --- ഹെഡ്മിസ്ട്രസ്
നിഷ. ആർ ----- അധ്യാപിക
ജയലക്ഷ്മി .പി ഡി --- അധ്യാപീക
മിനി. ബി ----- അധ്യാപിക
ബിജി .വി ---- അധ്യാപിക
രേഖ .ആർ --- അധ്യാപിക
സ്മിതാ മോഹൻ -- അധ്യാപിക
ശ്രീലേഖ .എസ് --- അധ്യാപിക (ഹിന്ദി)
സൂര്യേന്ദു ശ്രീല .എസ് - അധ്യാപിക (സംസ്കൃതം )
ഉബൈദുള്ള .ടി --- അധ്യാപകൻ (അറബി)
മറ്റു ജീവനക്കാർ
ഉഷാകുമാരി .പി.ജി --ഓഫീസ് അറ്റൻഡന്റ്
പൊടിയമ്മ .വി.എം --പി റ്റി സി എം
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
ശാസ്ത്രരംഗം ക്ലബ്
നവീകരിച്ച സയൻസ് ലാബിൽ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യാൻ ഉള്ള പരിചയം നൽകിവരുന്നു . ബഹിരാകാശ വാരത്തോടനുബന്ധിച്ച് വിദഗ്ധനായ ISRO ശാസ്ത്രജ്ഞനെ വിളിച്ച് കുട്ടികൾക്കായി ക്ലാസുകൾ നടത്തി.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങൾ സ്കൂൾതലത്തിൽ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകിവരുന്നു .കുട്ടികൾക്ക് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ ചെയ്യാൻ വേണ്ട സഹായങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു.
ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു പഠനോപകരണ നിർമ്മാണങ്ങൾ ,പ്രോജക്റ്റുകൾ മറ്റു ഗണിതക്രിയകൾ ഇവ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു.
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ സാമൂഹിക ശാസ്ത്ര പഠനം രസകരമാക്കാൻ വേണ്ടി ക്ലബ് പ്രവർത്തനങ്ങൾ നടത്തുന്നു ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി ദിനാചരണങ്ങൾ സമയബന്ധിതമായി നടത്തുന്നു .ക്ലാസ് തല പ്രവർത്തനങ്ങൾ ക്ലബ്ബുമായി ബന്ധപ്പെടുത്തി നടത്തുന്നു.
മധുരം മലയാളം
മലയാള ഭാഷ പോഷക പരിപാടി.
നമ്മുടെ പൂന്തോട്ടം
പൂന്തോട്ടം പരിപാലിക്കുന്നതിന് ഓരോ ക്ലാസുകാർക്കും ഓരോ ദിവസം ചുമതല നൽകിയിരിക്കുന്നു.
വായിക്കാം കുറിപ്പ് തയ്യാറാക്കാം
ലൈബ്ര പുസ്തകങ്ങൾ വായിച്ച് വായന കുറിപ്പ് തയ്യാറാക്കി പെട്ടിയിൽ ഇടുന്നു.ഓരോ ആഴ്ചയിലും മികച്ച വായനക്കുറിപ്പ് തിരഞ്ഞെടുത്ത് സമ്മാനം നൽകുന്നു.
കുട്ടി ശാസ്ത്രജ്ഞർ
സയൻസ് പരീക്ഷണ ക്ലാസുകൾ.
നാടു കാണാം
പ്രാദേശിക വിഭവങ്ങൾ, സ്ഥലങ്ങൾ സന്ദർശിക്കൽ.
ഗണിത ജാലകം
ഗണിത പഠനം ആസ്വാദ്യകരമാക്കാൻ ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത ജാലകം പരിപാടി സ്കൂളിൽ നടപ്പാക്കി പോരുന്നു.
സ്കൂൾഫോട്ടോകൾ
വഴികാട്ടി
പത്തനംതിട്ട ജില്ലയിൽ പന്തളം _ചെങ്ങന്നൂർ എം സി റോഡിന്റെ വലതു വശത്തായി പോലീസ് സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം .
{{#multimaps: 9.22764,76.67834 | zoom=15}}'
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38324
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ