"ജി. എൽ. പി. എസ്. അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

541 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ഫെബ്രുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1921 ൽ സ്ഥാപിതമായി .[https://schools.org.in/thrissur/32071400101/glps-adat.html]
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1921 ൽ സ്ഥാപിതമായി .[https://schools.org.in/thrissur/32071400101/glps-adat.html]


== ചരിത്രം ==
== ചരിത്രം == തൃശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 6 കിലോമീറ്റർ വടക്ക്പടിഞ്ഞാറ് ഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും താഴ്ന്നുകിടക്കുന്ന കോൾ  നിലങ്ങളാൽ ചുറ്റപ്പെട്ട് പ്രശസ്തിയാർജ്ജിച്ച വിലങ്ങൻ കുന്നിനേയും ആമ്പക്കാട് ചെട്ടികുന്നിനേയും ഉൾക്കൊണ്ട പ്രകൃതിരമണീയമായ പ്രദേശമാണ് അടാട്ട് ഗ്രാമം .അടാട്ട് ഗ്രാമത്തിലെ  ഈ  വിദ്യാലയത്തിന് 100 വർഷത്തെ പഴക്കമുണ്ട് .
അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതീഹ്യമുണ്ട് .ഇത് കുറൂർ മനയെന്ന ഭവനവുമായും അവിടുത്തെ അമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു .ഗുരുവായൂരപ്പൻറെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നോ ഒരു ബാലൻ എത്തി .പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കൂരൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിനടിയിൽ അടച്ചിട്ടുവെത്രേ . ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത്‌ കഴിക്കാനൊരുമ്പെട്ട ബാലൻ ,സാക്ഷാൽ കൃഷ്ണൻ തന്നെയെന്ന നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു .ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്ന പേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു .
അടാട്ടിൻറെ ആദ്യത്തെ വിദ്യാലയം 1921 ൽഇന്നത്തെ കുറൂർ പാറയുടെ സമീപത്തുള്ള തെങ്ങിൻ തോട്ടത്തിൽ കുറൂർ മനക്കാരുടെ വക കയ്യാലയിൽ ആയിരുന്നു. കുറൂർ മനക്കാരും ഇന്നാട്ടിലെ സേവനതൽപ്പരരായ പ്രമുഖ വ്യക്തികളും കൂടിയായിരുന്നു വിദ്യാലയത്തിന്  ആരംഭം കുറിച്ചത് .എന്നാൽ കാലവർഷം കൊടുമ്പിരി കൊള്ളുമ്പോൾ വെള്ളം കയറി ചുറ്റും ഓളം തള്ളുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ഭദ്രത ഇല്ലാത്തതിനാൽ പലപ്പോഴും സ്കൂളിന് അവധി നൽകേണ്ടി വന്നു .ഇതിന്  ഒരു പരിഹാരം  കാണാൻ വേണ്ടി
നമ്മുടെ പൂർവികർ പരിശ്രമിച്ചതിൻറെ ഫലമായി സർക്കാരിൻറെ അംഗീകാരത്തോടെ 1940 ൽ ആരംഭിച്ചതാണ് ഇന്നത്തെ വിദ്യാലയം .
.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610417" എന്ന താളിൽനിന്ന് ശേഖരിച്ചത്