"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 90: | വരി 90: | ||
== മികവുകൾ പത്രവാർത്തകൾ == | == മികവുകൾ പത്രവാർത്തകൾ == | ||
* സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - തേരോട്ടം . | * സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" . | ||
* പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു .നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം കുഞ്ഞുമാലാഖ എന്ന പേരിൽ അവതരിപ്പിച്ചു . | * പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു .നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു . | ||
* എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് . | |||
* കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു . | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
20:20, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ബി. എൽ. പി. എസ്. കൊടുവായൂർ | |
---|---|
വിലാസം | |
കൊടുവായൂർ കൊടുവായൂർ , കൊടുവായൂർ പി.ഒ. , 678501 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0492 3251165 |
ഇമെയിൽ | gblpskoduvayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21545 (സമേതം) |
യുഡൈസ് കോഡ് | 32060500303 |
വിക്കിഡാറ്റ | Q64689523 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കൊല്ലങ്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | നെന്മാറ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുവായൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 167 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലക്ഷ്മിക്കുട്ടി. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഇബ്രാഹിം |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ |
അവസാനം തിരുത്തിയത് | |
04-02-2022 | 21545 |
ചരിത്രം
കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി.ബി.ൽ.പി സ്കൂൾ എന്ന ഈ വിദ്യാലയം. പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഈ സർക്കാർ വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നു എന്നതിൽ അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ
കീഴിൽ പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് .
ഭൗതികസൗകര്യങ്ങൾ
- 35 സെൻറ് സ്ഥലത്തിലാണ് കെട്ടിടം നിലകൊളളുന്നത് .
- നിലവിൽ 1 മുതൽ 4 വരെ രണ്ട് വീതം ഡിവിഷനുകൾ ഉണ്ട് .
- ഇംഗ്ലീഷ് മീഡിയം ഉണ്ട് .
- എൽ. പി വിഗാത്തിൽ 167 ഉം പ്രീപ്രൈമറി വിഭാഗത്തിൽ 68 ഉം വീതം കുട്ടികൾ പഠിക്കുന്നുണ്ട് .
- നെൻമാറ MLA ശ്രീ .കെ. ബാബുവിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 5 ക്ലാസ്സുമുറികളുളള മനോഹരമായ കെട്ടിടം പണി പുർത്തിയായി വരുന്നു .
- കിണറും കുഴൽകിണറും പൊതുടാപ്പും ഉളളതിനാൽ ജലദൗർലഭ്യം അനുഭവപ്പെടുന്നില്ല .
- കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇത് ഒരു ക്ലസ്ററർ റിസോർസ് സെന്റർ കൂടിയാണ് .
- മുൻ MLA ശ്രീ .ചെന്താമരാക്ഷൻ നൽകിയ സ്കൂൾവാഹനം ഉണ്ട് .
- പ്രീപ്രൈമറി വിഭാഗത്തിൽ 4 പേരും പ്രൈമറി വിഭാഗത്തിൽ 9 പേരും സേവനം അനുഷ്ഠിക്കുന്നുണ്ട് .
- പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പല വിദ്യാലയ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനത്തോടൊപ്പം കലാകായികപ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നുണ്ട് .
മികവുകൾ പത്രവാർത്തകൾ
- സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" .
- പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു .നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു .
- എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് .
- കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു .
മാനേജ്മെന്റ്
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുളള വിദ്യാലയമാണ് .
സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .
മുൻ സാരഥികൾ
രുഗ്മിണി ടീച്ചർ : പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ വിദ്യാലയത്തെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ് വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ | പേര് | സേവനകാലം |
---|---|---|
1 | മാധവനുണ്ണി മാസ്റ്റർ | 1979ആഗസ്റ്റ് - 1981മാർച്ച് |
2 | നാരായണൻ മാസ്റ്റർ | 1981ജൂലായ് - 1991ജൂൺ |
3 | രാധ ടീച്ചർ | 1991ആഗസ്റ്റ് - 1993ഏപ്രിൽ |
4 | ചന്ദ്രൻ മാസ്റ്റർ | 1993ആഗസ്റ്റ് - 1994ജൂൺ |
5 | വേലായുധൻ മാസ്റ്റർ | 1994ജൂലായ് - 1996മാർച്ച് |
6 | അമ്മിണിക്കുട്ടി ടീച്ചർ | 1996ജൂലായ് - 1997ജൂൺ |
7 | മീനാക്ഷി ടീച്ചർ | 1997ജൂലായ് - 1998മെയ് |
8 | ചെല്ല ടീച്ചർ | 1998ജൂൺ - 2001മാർച്ച് |
9 | ഇന്ദിര ടീച്ചർ | 2001ജൂലായ് - 2002മെയ് |
10 | രത്നമ്മ ടീച്ചർ | 2002ജൂൺ - 2003ജൂൺ |
11 | ശശിധരൻ മാസ്റ്റർ | 2003ജൂലായ് - 2007മെയ് |
12 | പത്മിനി ടീച്ചർ | 2008ജൂൺ - 2012മെയ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | പ്രശസ്തരായ മേഖല |
---|---|---|
1 | വേണുഗോപാലതരകൻ | ഡെപ്യൂട്ടി കലക്ടർ |
2 | എ .കെ നാരായണൻ | വ്യവസായപ്രമുഖൻ |
വഴികാട്ടി
- കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എം എം എം എസ് ബി സ്കൂളിനും അടുത്തായി സ്ഥിതി ചെയ്യുന്നു .
- കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് .
- കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് .
- പാലക്കാട് ടൗണിൽ നിന്നും ബസ്സ് മാഗ്ഗം ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം .
- ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം .
- കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം.
{{#multimaps: 10.688527515877153, 76.6600918720513|zoom=16}}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21545
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ