"ജി.യു.പി.എസ്. ഭീമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നൂറ്റിപ്പതിനാല് വർഷം പഴക്കമുള്ള ഈ വിദ്യാലയം സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് . ഒരു ഏക്കർ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെ 31 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റാഫ് റൂമും ലൈബ്രറിയും നിലവിലുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1483 കുട്ടികൾ ഇവിടെ പഠിക്കുന്നു. വർഷം തോറും ശരാശരി അമ്പതിലധികം കുട്ടികളുടെ വർദ്ധനവ് ഉണ്ടാകുന്നത് മൂലം പെഡഗോജി ലാബ്, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവ ക്ലാസ് മുറികൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട് . 500 ലധികം ആളുകളെ ഉൾകൊള്ളുന്ന വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട് . | |||
വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ പി.ടി.എ യുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ അധ്യാപികയും ഇവിടെയുണ്ട് . 20 ലാപ്ടോപ്പുകളും 5 ഡസ്ക്ക്ടോപ്പും ഉൾപ്പടെ 25 കമ്പ്യൂട്ടറുകളും ഉണ്ട് . പി.ടി.എ യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വികൾ സ്ഥാപിച്ചിട്ടുണ്ട് . സർക്കാർ സഹായത്തോടെ ആറ് ക്ലാസുകളിൽ പ്രൊജക്ടറും സ്ഥാപിച്ചു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യവും ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഡസ്ക്കുകളും ഉച്ചഭാഷിണി സൗകര്യവും മിക്കവാറും ക്ലാസുകളിൽ ഫാൻ സൗകര്യവും, ഷെൽഫുകളും ഒരുക്കിയിട്ടുണ്ട്. മരത്തണലിൽ സിമൻറ് ബെഞ്ചുകൾ സ്ഥാപിച്ച് ഓപ്പൺ എയർ ക്ലാസ് മുറി ഒരുക്കിയിട്ടുണ്ട്. ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മരങ്ങൾക്കു ചുറ്റും വിവിധ ജ്യാമിതീയ രൂപങ്ങളിൽ തടം നിർമ്മാണം, കെട്ടിടങ്ങളുടെ ചുമരുകളിൽ ഭൂപടങ്ങൾ, മഹത് വചനങ്ങൾ, മഹാൻമാരുടെ ചിത്രങ്ങൾ, ഗണിതാശയങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്. [[ജി.യു.പി.എസ്. ഭീമനാട്/സൗകര്യങ്ങൾ|കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ | |||
20 ലാപ്ടോപ്പുകളും 5 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
21:57, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. ഭീമനാട് | |
---|---|
വിലാസം | |
ഭീമനാട് ഭീമനാട് , 678601 | |
സ്ഥാപിതം | 1908 |
വിവരങ്ങൾ | |
ഫോൺ | 04924263495 |
ഇമെയിൽ | bheemanadup@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21875 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റമീല .എ |
അവസാനം തിരുത്തിയത് | |
02-02-2022 | 21875 |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടോപ്പാടത്തിനടുത്ത ഭീമനാട് എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ഒരു സർക്കാർ വിദ്യാലയമാണ് ഭീമനാട് ഗവ.യു.പി സ്കൂൾ .
ചരിത്രം
1908 ൽ ഈ വിദ്യാലയം ആരംഭിച്ചു എന്ന് രേഖകൾ വ്യക്തമാക്കുന്നു. മങ്കട ലീഗ് എന്നറിയപ്പെടുന്ന വിദ്യാലയ സംഘടനയിൽപ്പെട്ട നാട്ടുപള്ളിക്കൂടമായിരുന്നു മുമ്പ് ഇത് . മലബാർ, മദിരാശി സ്റ്റേറ്റിലായിരുന്ന കാലത്ത് വിദ്യാലയങ്ങളുടെ നടത്തിപ്പിനായി താലുക്ക് ബോർഡുകൾ എന്ന സ്വയം ഭരണ സ്ഥാപനങ്ങൾ രൂപികരിക്കപ്പെട്ടിരുന്നു. അവയിൽ ഒന്നായ വള്ളുവനാട് താലുക്ക് ബോർഡിലേക്ക് മങ്കട ലീഗ് ചേർക്കപ്പെടുകയുണ്ടായി.അന്നത്തെ താലുക്ക് ബോർഡ് പ്രസിഡന്റ് ശ്രീ . കൃഷ്ണരാജവർമ അവർകളയിരുന്നത് കാര്യങ്ങൾ എളുപ്പമായി . പിന്നീട് ജില്ലാ ബോർഡുകൾ രൂപികരിക്കപെട്ടപ്പോൾ താലുക്ക് ബോർഡ് വിദ്യാലയങ്ങൾ അതിലേക്ക് ചേർക്കപ്പെടുകയും ഈ വിദ്യാലയം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിലായിത്തീരുകയും ചെയ്തു .
1957 ൽ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാലയങ്ങൾ സർക്കാർ ഏറ്റെടുത്തപ്പോൾ ഈ വിദ്യാലയവും ഒരു സർക്കാർ വിദ്യാലയമായി മാറി . മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കാലത്ത് 1954 ൽ തന്നെ ഈ വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂൾ ആയിത്തീർന്നു . 1958 ൽ 80 കുട്ടികൾക്ക് ഇരിക്കാവുന്ന ഒരു പുതിയ കെട്ടിടം സർക്കാർ നിർമിച്ചപ്പോൾ 275 കുട്ടികൾക്ക് പഠിക്കാവുന്ന സൗകര്യം ഇവിടെയുണ്ടായി .
കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
നൂറ്റിപ്പതിനാല് വർഷം പഴക്കമുള്ള ഈ വിദ്യാലയം സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് . ഒരു ഏക്കർ 60 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ മികവുറ്റ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആകെ 31 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും സ്റ്റാഫ് റൂമും ലൈബ്രറിയും നിലവിലുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1483 കുട്ടികൾ ഇവിടെ പഠിക്കുന്നു. വർഷം തോറും ശരാശരി അമ്പതിലധികം കുട്ടികളുടെ വർദ്ധനവ് ഉണ്ടാകുന്നത് മൂലം പെഡഗോജി ലാബ്, ലബോറട്ടറി, കമ്പ്യൂട്ടർ ലാബ് എന്നിവ ക്ലാസ് മുറികൾക്കായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. സർക്കാറിന്റെ കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി രൂപ പുതിയ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനായി അനുവദിച്ചിട്ടുണ്ട് . 500 ലധികം ആളുകളെ ഉൾകൊള്ളുന്ന വിശാലമായ ഓപ്പൺ ഓഡിറ്റോറിയവും വിദ്യാലയത്തിലുണ്ട് .
വായനയെ പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക വായനപ്പുരയും 5000 ത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ പി.ടി.എ യുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ അധ്യാപികയും ഇവിടെയുണ്ട് . 20 ലാപ്ടോപ്പുകളും 5 ഡസ്ക്ക്ടോപ്പും ഉൾപ്പടെ 25 കമ്പ്യൂട്ടറുകളും ഉണ്ട് . പി.ടി.എ യുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അഞ്ച് ക്ലാസ് മുറികളിൽ സ്മാർട്ട് ടി.വികൾ സ്ഥാപിച്ചിട്ടുണ്ട് . സർക്കാർ സഹായത്തോടെ ആറ് ക്ലാസുകളിൽ പ്രൊജക്ടറും സ്ഥാപിച്ചു. എല്ലാ ക്ലാസ് മുറികളിലും വൈദ്യുതി സൗകര്യവും ആവശ്യത്തിനുള്ള ഇരിപ്പിടങ്ങളും ഡസ്ക്കുകളും ഉച്ചഭാഷിണി സൗകര്യവും മിക്കവാറും ക്ലാസുകളിൽ ഫാൻ സൗകര്യവും, ഷെൽഫുകളും ഒരുക്കിയിട്ടുണ്ട്. മരത്തണലിൽ സിമൻറ് ബെഞ്ചുകൾ സ്ഥാപിച്ച് ഓപ്പൺ എയർ ക്ലാസ് മുറി ഒരുക്കിയിട്ടുണ്ട്. ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി മരങ്ങൾക്കു ചുറ്റും വിവിധ ജ്യാമിതീയ രൂപങ്ങളിൽ തടം നിർമ്മാണം, കെട്ടിടങ്ങളുടെ ചുമരുകളിൽ ഭൂപടങ്ങൾ, മഹത് വചനങ്ങൾ, മഹാൻമാരുടെ ചിത്രങ്ങൾ, ഗണിതാശയങ്ങൾ തുടങ്ങിയവ ആലേഖനം ചെയ്തിട്ടുണ്ട്. കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | ചാർജെടുത്ത തീയ്യതി | വിരമിച്ച തീയ്യതി |
1 | രാമ പട്ടാർ | 01.06.1908 | 17.01.1909 |
2 | ശേഖരൻ നായർ .ഇ.കെ | 18.01.1909 | 08.09.1909 |
3 | ഗോവിന്ദൻ എഴുത്താശാൻ | 01.04.2010 | 19.01.1911 |
4 | അച്യുതൻനായർ കെ കെ | 01.04.2010 | 19.01.1911 |
5 | കുഞ്ഞിരാമൻ നായർ പി | 20.01.1911 | 08.04.1911 |
6 | ഗോവിന്ദൻ എഴുത്താശാൻ കെ ക | 09.04.1911 | 31.12.1913 |
7 | അച്യുതൻ നായർ പി | 01.01.1914 | 17.05.1915 |
8 | ശേഖരൻ ഉണ്ണി പിഷാരടി | 18.05.1915 | 21.01.1924 |
9 | നാരായണൻ നായർ കെ എ | 08.02.1924 | 28.08.1935 |
10 | രക്കപ്പൻ നായർ എം | 28.08.1935 | 30.04.1950 |
11 | കിട്ടൻ എഴുത്താശാൻ. പി | 01.05.1950 | 31.03.1955 |
12 | നാരായണൻ നായർ .കെ | 01.04.1955 | 31.03.1979 |
13 | പ്രഭാകരൻ .കെ | 01.04.1979 | 15.11.1982 |
14 | ഗോപാലകൃഷ്ണൻ .എം | 16.11.1982 | 18.11.1984 |
15 | രാമചന്ദ്രൻ .പി | 19.11.1984 | 07.06.1989 |
16 | ശാരദ .ടി .ജി | 08.06.1989 | 17.07.1989 |
17 | സ്വാമിനാഥൻ .ടി | 18.07.1989 | 16.08.1989 |
18 | സേതുമാധവൻ .വി | 04.09.1989 | 18.06.1991 |
19 | ദാമോദരൻ .പി | 18.06.1991 | 31.03.1995 |
20 | അബൂബക്കർ .എ | 09.05.1995 | 30.06.1998 |
21 | രാജഗോപാലൻ .കെ | 20.06.1998 | 30.06.2001 |
22 | ഗ്രേസി .എ.ജെ | 28.06.2001 | 03.08.2001 |
23 | മുഹമ്മദ്. ടി.കെ | 03.08.2001 | 31.12.2002 |
24 | ഏലിയാസ് .ഇ.വി | 01.01.2003 | 31.03.2008 |
25 | രാധാകൃഷ്ണൻ. പി | 15.05.2008 | 31.03.2016 |
26 | വിജയകൃഷ്ണൻ .കെ | 01.06.2016 | 31.03.2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.002404851785524, 76.37531027486614|zoom=18}} |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ 1. മണ്ണാർക്കാട് ടൗണിൽ നിന്ന് - അലനല്ലൂർ ഭാഗത്തേക്ക് ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കുക . 2. അലനല്ലൂർ ടൗണിൽ നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് മൂന്ന് കിലോമീറ്റർ സഞ്ചരിക്കുക .
|
|}