"സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:


== '''ഭൗതിക സാഹചര്യങ്ങൾ''' ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
[[പ്രമാണം:21656 schoolbuilding.jpg|ലഘുചിത്രം|21656schoolbuilding]]
[[പ്രമാണം:21656 schoolbuilding.jpg|ലഘുചിത്രം|21656_schoolbuilding.jpeg|പകരം=]]
[[പ്രമാണം:21656 classroom.jpg|ലഘുചിത്രം|21656_classroom.jpeg]]
ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപകർക്കുമായുള്ള ശുചിമുറികൾ,കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്,ഒരു കൊച്ചു മുറ്റം, ഒരു പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി ഒരു പള്ളി,മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായിസെന്റ്‌.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം ഉണ്ട്.   
ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപകർക്കുമായുള്ള ശുചിമുറികൾ,കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്,ഒരു കൊച്ചു മുറ്റം, ഒരു പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി ഒരു പള്ളി,മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായിസെന്റ്‌.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം ഉണ്ട്.   



20:54, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻ എസ്.ബി.എസ് പാലക്കാട്
പ്രമാണം:21656schoolpic.jpeg
വിലാസം
പാലക്കാട്

സെന്റ് .സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് സ്‌കൂൾ,സുൽത്താൻപേട്ട,പാലക്കാട്
,
678001
സ്ഥാപിതം1851
വിവരങ്ങൾ
ഫോൺ0491-2536427
ഇമെയിൽstsebastian1851@gmail.com
കോഡുകൾ
സ്കൂൾ കോഡ്21656 (സമേതം)
യുഡൈസ് കോഡ്32060900735
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്‌മെന്റ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി ,യു .പി
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്,തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറവ.സിസ്റ്റർ കരോളിൻ
പി.ടി.എ. പ്രസിഡണ്ട്പ്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രതി ഹരിദാസ്
അവസാനം തിരുത്തിയത്
01-02-202221656-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption=21656schoolprofile |ലോഗോ= |logo_size=50px |box_width=380p }}

ചരിത്രം

പാലക്കാട്‌ നഗരമധ്യത്തിൽ 1851 മുതൽ  അക്ഷരവെളിച്ചം പകർന്നുകൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശൻ ആണ്  സെന്റ് .സെബാസ്ററ്യൻ"സ് സീനിയർ ബേസിക് സ്കൂൾ.1851 ൽ ഫാദർ റാവേൽ തമിഴ് മീഡിയം  സ്കൂളും  തൊപ്പിക്കാരറിലെ വിദ്യാർത്ഥികൾക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും  സ്ഥാപിച്ചു. 1865 ൽ സെന്റ്.സെബാസ്റ്റ്യൻ പള്ളിയുടെ വൈദികനായി സ്ഥാനമേറ്റശേഷം സ്കൂൾ പ്രവർത്തനം മെച്ചപ്പെടുത്താൻ പ്രസന്റേഷൻ സന്യാസിസമൂഹത്തെ അദ്ദേഹം നിയമിച്ചു. 1894  ൽ  13  സന്യാസികൾ ഉള്ള ഒരു കോൺവെന്റ്  സ്കൂളിനോട് ചേർന്ന് ആരംഭിച്ചു. 1898  ഏപ്രിൽ 1 ന് തമിഴ്,മലയാളം  മീഡിയങ്ങളിലായി കുരുന്നുകൾക്ക്  അറിവ്  പകർന്നു നൽകാൻ കല്പാത്തിയിലെ ബ്രാഹ്മണ അധ്യാപകരെ നിയമിച്ചു. 1933  ൽ ഫാദർ മറിയ സൂസയ് സെന്റ് സെബാസ്റ്റ്യൻ സ്കൂളിനെ അപ്പർ പ്രൈമറിയായി  ഉയർത്തുകയുണ്ടായി . 1944 ൽ സ്കൂളിനോട് ചേർന്ന് സെന്റ്.റീത്താസ് ഓർഫനേജ് ആരംഭിച്ചു. 1995 ലും  1998 ലുമായി  മൂന്ന് നിലകളുള്ള കെട്ടിടങ്ങളും 2008 ൽ ഓർഫനേജിനോട് ചേർന്ന് ഇരുനിലക്കെട്ടിടവും നിർമ്മിച്ച് വിദ്യാലയം പുതുക്കി പണിതു. 2017 ആയപ്പോഴേക്കും ഈ  വിദ്യാലയത്തിൽ മലയാളം,തമിഴ്,ഇംഗ്ലീഷ് എന്നീ മൂന്ന് മീഡിയങ്ങളിൽ ആയി ആൺകുട്ടികളും,പെൺകുട്ടികളും ചേർന്ന് 1200 ന് അടുത്ത് കുട്ടികൾ അറിവ് നേടുന്നതിനായി പാലക്കാടിന്റെ വിവിധ കോണുകളിൽനിന്നുമായി ഇവിടെ എത്തിച്ചേരുന്നു

മാനേജ്‌മെന്റ്

  'ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി', 1253, ബിഗ്ബസാർ സ്ട്രീറ്റ്, കോയമ്പത്തൂർ ,641001

കോയമ്പത്തൂരിലെ 'ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ ഓഫ് മേരി' സന്യാസിനി സമൂഹമാണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്  കാര്യങ്ങൾ നോക്കിനടത്തുന്നത്.നിലവിലെ സ്കൂൾ മാനേജർ വെരി റവറന്റ് .സന്താന മേരി അഗസ്റ്റീന അവർകൾ ആണ്.പാലക്കാട് ജില്ലയിൽ ചിറ്റൂർ,പാലക്കാട് സബ്‌ജില്ലകളിലായി  ഈ സഭയ്ക്ക് കീഴിൽ  ഒൻപത് സ്കൂളുകൾ ഉണ്ട്.

ഒരു ഹയർ സെക്കന്ററി  സ്കൂളും,ഒരു ഹൈസ്കൂളും ,രണ്ട് യു.പി.സ്കൂളുകളും,മൂന്നു എൽ.പി.സ്കൂളുകളും,രണ്ട് പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളും,രണ്ട് ഓർഫനേജുകളും പ്രവർത്തിച്ചു വരുന്നു. ഈ ഒൻപത് വിദ്യാലയങ്ങളിലുമായി ഏകദേശം നാലായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചു വരുന്നു.നൂറ്റമ്പതോളം  അധ്യാപകരും, പത്തു അനധ്യാപകരും ഇവിടങ്ങളിൽ  സേവനമനുഷ്ഠിക്കുന്നു.

ഭൗതിക സാഹചര്യങ്ങൾ

21656_schoolbuilding.jpeg
21656_classroom.jpeg

ഈ വിദ്യാലയം ഏകദേശം അര ഏക്കർ സ്ഥലത്തായി മൂന്ന് വലിയ കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്നു.ഇവിടെ മുപ്പത്തിയാറ് ക്ലാസ് റൂമുകൾക്ക് പുറമെ ഓഫീസ് റൂം,സ്റ്റാഫ് റൂം,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,ഗണിത-സാമൂഹ്യ-ശാസ്ത്ര ലാബുകൾ, പഴയ ഒരു ഓട് കെട്ടിടം എന്നിവയെല്ലാം ഉണ്ട്. ഇതിനുപുറമെഅടുക്കള,ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,അധ്യാപകർക്കുമായുള്ള ശുചിമുറികൾ,കുടിവെള്ള സംവിധാനം, സ്കൂൾ ഗേറ്റിന് അഭിമുഖമായൊരു സ്റ്റേജ്,ഒരു കൊച്ചു മുറ്റം, ഒരു പൂന്തോട്ടം, ഔഷധസസ്യപൂന്തോട്ടം,ഓഫീസിന്റെ പുറകിലായി ഒരു പള്ളി,മഠം, പുറകിലെ സ്കൂൾ കെട്ടിടത്തിന്റെ അരികിലായിസെന്റ്‌.റീത്താസ് ഓർഫനേജ് എന്നിവയെല്ലാം ഉണ്ട്.

ഈ വിദ്യാലയത്തിനായി രണ്ടു സ്കൂൾ ബസ്സുകൾ ഓടുന്നുണ്ട്. ഒന്ന് മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലായി 38 അധ്യാപകർ ഇവിടെ ജോലി ചെയുന്നു. 40 ക്ലാസ് മുറികളുള്ള ഈ വിദ്യാലയത്തിനോട് ചേർന്ന് പ്രീ-പ്രൈമറി പ്രവർത്തിച്ചുപോരുന്നുണ്ട്. അങ്ങനെ അധ്യാപകരും അനധ്യാപകരും ചേർന്ന് 46-ഓളം വ്യക്തികൾ ഇവിടെ സേവനമനുഷ്ഠിച്ച് വരുന്നു. 

                            

പ്രധാന അധ്യാപകർ

ക്രമ നമ്പർ പ്രധാന അദ്ധ്യാപികയുടെ പേര്

വർഷം

1 റവ.സിസ്റ്റർ മേരി  എമരിറ്റ 1968-1974
2 റവ.സിസ്റ്റർ  മേരി  ഐറിൻ 1974-1981
3 റവ.സിസ്റ്റർ മദലയ് മേരി 1981-1982
4 റവ.സിസ്റ്റർ മേരി  എമരിറ്റ 1982-1997
5 റവ.സിസ്റ്റർ പി .മേരി  ഇഗ്നേഷ്യമ്മാൾ 1997-2003
6 റവ.സിസ്റ്റർ എം.ലൂർദസ് മേരി 2003-2004
7 റവ.സിസ്റ്റർ എ.ഫിലോമിന  മേരി 2004-2005
8 റവ.സിസ്റ്റർ സ്റ്റെല്ല മേരി 2005-2008
9 റവ.സിസ്റ്റർ ക്രിസ്റ്റീന.എ 2008-2014
10 റവ.സിസ്റ്റർ അന്ന മേരി .ആർ 2014-2018
11 റവ.സിസ്റ്റർ റാണി.എ 2018-2019
12 റവ.സിസ്റ്റർ കരോളിൻ.കെ 2019-

പാഠ്യേതര പ്രവർത്തനങ്ങൾ  

മുൻകാല സാരഥികൾ

ക്രമ നമ്പർ 1950-60കളിൽ ഇവിടെ

സേവനമനുഷ്ഠിച്ച അധ്യാപകർ

1. ക്ളോട്ടില്ല മദർ
2. രുഗ്മിണി.പി.വി
3. ഗ്രേസി
4. നാണി
5. പൊന്നമ്മ
6. മേരി
7. സരസ്വതി
8. ദേവകിക്കുട്ടി
9. മെറ്റിൽഡ ഡിക്രൂസ്
10. സി.എം. മേരി
11. സി.കുന്നാരം
12. എം.രഞ്ജിതം
13. പി.ലീലാവതി
14. എസ്.സുബലക്ഷ്മി


ക്രമ നമ്പർ ഇവിടെ സേവനമനുഷ്ഠിച്ച അധ്യാപകർ വർഷം
15. സെലീന.ഡി 1970-
16. റോസി.സി.ഡി 1970-
17. എ.ഡി.ത്രേസ്യാമ്മ 1974-1997
18. സി.പി.അന്നപൂർണി 1977-
19. സി.വി.ബേബി 1970-2003
20. റീത്ത ഐറിൻ.എസ് 1974-2003
21. കുഞ്ഞാനി.എൻ.യു 1976-2003
22. സരസ്വതി.വി 1972-2003
23. തങ്കമണി.എ.എൻ 1975-2004
24. നിർമല.പി.പി 1979-2004
25. ആലീസ്.കെ.ജെ 1973-2007
26. നിർമല റൂബി 1978-2009
27. ലില്ലി.സി.ടി 1996-2010
28. ത്രേസ്യാമ്മ.പി.കെ 1982-2011
29. ഷൈനി പോൾ 1995-2011
30. നളിനി.കെ 1994-2013
31. രമ.വി.എൻ 1979-2013
32. എമിലി.സി.പി 1983-2013
33. ജസീന്ത തോമസ് 1985-2016
34. ബേബി.പി.എ 1990-2016
35. റോസ് ജോണി തൈക്കാട്ടിൽ 1995-2017
36. ഫ്ലോറി.സി.പി 1983-2017
37. സ്റ്റെല്ല മേരി.പി.എ 1988-2019
38. സിസി.എം.വി 1986-2021

നേട്ടങ്ങൾ

സെന്റ് സെബാസ്റ്റ്യൻ സീനിയർ ബേസിക് സ്കൂൾ സ്ഥാപിതമായി 170 വർഷം പിന്നിടുമ്പോൾ വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ എടുത്ത് പറയത്തക്കതാണ്. ഏകദേശം ഒരു 80 വർഷം പിന്നോട്ട് സഞ്ചരിച്ചാൽ അൺ എയ്ഡഡ് വിദ്യാലയങ്ങളെ മറികടന്നുകൊണ്ട് 2000 ത്തിനടുത്തു വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. അന്ന് ക്ലാസ് മുറികളുടെ അപര്യാപ്തത മൂലം ഒരു ഡിവിഷനിൽത്തന്നെ 100-110 കുട്ടികൾ വരെ പഠിച്ചിരുന്നു. അന്ന് ആകെ 22 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. നമ്മുടെ വിദ്യാലയം ഈ കാണുന്ന മികവിലേക്ക് ഉയർത്തപ്പെട്ടതുതന്നെ പൂർവീകരായ രക്ഷിതാക്കളുടെയും അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും  കൂട്ടായ പ്രവർത്തനത്തിലൂടെയാണ്. സാമൂഹിക പിന്തുണയും നല്ലപോലെ ലഭിച്ചിരുന്നു. പാലക്കാടിനഭിമാനമായ മലയാളമനോരമ ന്യൂസ് എഡിറ്റർ ജോയ് ശാസ്താംപടിക്കൽ, കലാസാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന സ്വരലയ ടി.ആർ. അജയൻ,ഡി.വൈ.എസ്.പി തങ്കച്ചൻ,തോമസ് മാഞ്ഞൂരാൻ, ഡെപ്യൂട്ടി തഹസിൽദാർ കുറുപ്പ്, ഡോ. നൈനാൻ എന്നിവരെല്ലാം പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി ഇവിടെ സേവനമനുഷ്ഠിച്ചവരാണ് . ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിലും കലാകായിക മേളകളിലും ഇവരുടെയെല്ലാം മികച്ച സേവനം നമുക്ക് മുൻകാലങ്ങളിൽ ലഭ്യമായിരുന്നു. ശാസ്ത്രമേളക്കും കലാമേളക്കും സംസ്ഥാനതലം വരെ അന്നും ഇന്നും  വിദ്യാർത്ഥികൾ ഇപ്പോഴും പങ്കെടുത്ത് വരുന്നു.

അംഗീകാരങ്ങൾ

സെന്റ്.സെബാസ്റ്റ്യൻ'സ് സീനിയർ ബേസിക് സ്കൂളിലെ കുട്ടികൾ പാഠ്യപാഠ്യേതര വിഷയങ്ങളിലും, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതോത്സവങ്ങളിലും മികച്ച വിജയം കൈവരിച്ചുവരുന്നു.    

         2015-16 അധ്യയനവർഷത്തിൽ കലോത്സവത്തിൽ ഇംഗ്ലീഷ് റെസിറ്റേഷനിൽ നിരഞ്ജന.എൻ.രാജേഷ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി.ആർ.സിയുടെ നേതൃത്വത്തിൽ നടത്തിയ വായനവസന്തം,എഴുത്തുകാർക്കൊപ്പം എന്ന പരിപാടികളിൽ വിജിത ജില്ലാതലം വരെ മികച്ച പ്രകടനം കാഴ്ചവച്ചു. 'ക്ലീൻ സ്കൂൾ പ്രൊജക്റ്റ്' എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബി.ആർ.സി നടത്തിയ പോസ്റ്റർ രചനയിൽ അനുപ്രസാദ്‌ ഒന്നാംസ്ഥാനം നേടി. 2016-17 അധ്യയനവർഷത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല നാടൻപാട്ട് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. ഗണിതാഭിരുചി വളർത്തുന്ന 'ന്യൂ മാത്‌സ്' പരിപാടിയിൽ പരീക്ഷയിൽ ആറാം ക്ലാസ്സിലെ അഭിജിത്.യു.എസ് സംസ്ഥാനതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2018-19 വർഷത്തിൽ എച്ച്.എം.എസ് ഫോറം നടത്തിയ ക്വിസ് മത്സരത്തിൽ അമൽ.ജെ.മനോജ് ജില്ലാതലത്തിൽ ഒന്നാംസ്ഥാനം  നേടി.

                       കഴിഞ്ഞ കുറെ വർഷങ്ങളായി സബ്ജില്ലാതലത്തിൽ സംസ്‌കൃതസ്കോളർഷിപ്പുകളും, തമിഴ് കലോത്സവത്തിൽ ഓവറോൾ കിരീടവും നേടുകയുണ്ടായി. 2017-18 അധ്യയനവർഷം  തമിഴ് മീഡിയത്തിലെ രണ്ട് കുട്ടികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പും,ഇംഗ്ലീഷ് മീഡിയത്തിലെ ഒരു കുട്ടിക്ക് യു.എസ്.എസ് സ്കോളർഷിപ്പും ലഭിച്ചു.2019-20 അധ്യയനവർഷത്തിൽ നാല് കുട്ടികൾ എൽ. എസ്.എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചു. 2019 -ൽ 'സയൻസ് ഫോർ എൻറിച്ചിങ് നോവൽ സ്‌കിൽസ് ത്രൂ എഡ്യൂക്കേഷന്റെ'ആഭിമുഖ്യത്തിൽ നടന്ന പാലക്കാട് സബ് ജില്ലാതല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ  എൽ.പി.തലത്തിലെ ഭദ്രശ്രീ .എസ് തിളക്കമാർന്ന  വിജയം കൈവരിച്ചു.



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തനായ സിനിമ സംവിധായകനും,നിർമ്മാതാവുമായ ശ്യാമപ്രസാദ്, നാഗാലാ‌ൻഡ് കളക്ടർ ഷാനവാസ്, ഡോ. അയുദീൻ തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എത്രയോ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൻെറ അഭിമാനതാരങ്ങളാണ്.പ്രശസ്തനായ ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോ.മണി  അവർകൾ 1930കളിൽ ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു വിദ്യാർത്ഥിയാണ്.കൂടാതെ ബഹുമുഖ കലാപ്രതിഭയായ ഡോ.പത്മജ മുരളീധരനും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു പ്രതിഭ ആണ്.നൃത്തം,സംഗീതം,സാഹിത്യം,അധ്യാപനം തുടങ്ങി ഒട്ടുമിക്ക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പത്മജ ടീച്ചർക്ക് ധാരാളം ശിഷ്യഗണങ്ങൾ കൂടിയുണ്ട്.

                                    നാടൻപാട്ട് രംഗത്ത് ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ യുവ നാടൻപാട്ട് കലാകാരനായ ഗൗതം രാജ്,കൽപ്പാത്തി  ഈ സമീപകാലത്ത് ഈ വിദ്യാലയത്തിൽനിന്നും പടിയിറങ്ങിയ ഒരു കലാകാരനാണ്.കലാരംഗത്ത് അന്നും ഇന്നും ഒരുപോലെ തിളങ്ങി നിൽക്കുന്ന  ഗൗതം രാജ് ഇപ്പോൾ 'കണ്ണകി നാടൻപാട്ട്' കൂട്ടായ്മക്ക് (കല്പാത്തി ) മുൻനിരയിൽ നേതൃത്വം നൽകുന്നതോടൊപ്പം തന്റെ കലാപഠനം തുടർന്നഭ്യസിക്കുകയും ചെയ്യുന്നു.കൂടാതെ കുറെ ആൽബം ഗാനങ്ങളും ഇതിനോടകം ഗൗതം പാടിക്കഴിഞ്ഞു.

school building








വഴികാട്ടി

{{#multimaps:10.75680639748684, 76.6903567809136|zoom=18}}


  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു